www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1573) Mostreaded (1503) Idukki (1496) Crime (1272) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

യൂറിനറി ഇൻഫെക്ഷൻ അഥവാ മൂത്രാശയത്തിലെ അണുബാധ; ശ്രദ്ധിക്കാം ഈ കാര്യങ്ങൾ

urinary tract infection remedies
Share it:

urinary tract infection remedies


കൂടുതലായി സ്ത്രീകളെ അലട്ടുന്ന പ്രശ്‌നമാണ് മൂത്രാശയത്തിലെ അണുബാധ. ജോലി ചെയ്യുന്ന സ്ത്രീകളിലും വിദ്യാർഥികളിലുമാണ് അണുബാധ കൂടുതലായി കണ്ടുവരുന്നത്. മൂത്രനാളി, വൃക്ക, മൂത്രസഞ്ചി എന്നിവ ഉള്‍പ്പെടെയുള്ള മൂത്രനാളിയിലെ ഏതെങ്കിലും ഭാഗത്തെ ബാധിക്കുന്ന അണുബാധയാണ് ഇത്.  

ക്രമം തെറ്റിയുള്ള ജീവിതമാണ് പലപ്പോഴും ഈ രോഗത്തിനു കാരണമാകുന്നത്. തിരക്കിട്ട ജീവിത ശൈലിയാണ് പ്രധാന വില്ലൻ. യഥാസമയം ചികിത്സിച്ചില്ലെങ്കിൽ രോഗം ഗുരുതരമാകുകയും ചെയ്യും. മൂത്രമൊഴിക്കുമ്പോള്‍ വേദന, അടിവയറ്റിലെ സമ്മര്‍ദ്ദം അല്ലെങ്കില്‍ മലബന്ധം, മൂത്രത്തിന്‍റെ ഗന്ധത്തിലോ നിറത്തിലോ മാറ്റം എന്നിവയെല്ലാം മൂത്രാശയ അണുബാധയുടെ പ്രധാനപ്പെട്ട ലക്ഷണങ്ങളാണ്.

50 മുതൽ 60 ശതമാനം വരെ സ്ത്രീകളിൽ ഈ രോഗം ബാധിക്കുന്നുണ്ടെന്നാണ് വിവരം. ആന്‍റിബയോട്ടിക്കുകളാണ് ഇവയെ ചികിത്സിക്കാൻ ഡോക്‌ടർമാർ നിർദേശിക്കുന്നത്. അതേസമയം ജീവിത ശൈലിയിൽ അൽപം ഒന്ന് ശ്രദ്ധിച്ചാൽ മൂത്രാശയ അണുബാധയെ മാറ്റി നിർത്താനാകും. 

വെള്ളം കുടിക്കുക

നന്നായി വെള്ളം കുടിക്കുക എന്നതു തന്നെയാണ് ഈ രോഗത്തെ പ്രതിരോധിക്കാനുള്ള പ്രധാന മാർഗം. ധാരാളം വെള്ളം കുടിക്കുന്നത് അണുബാധയ്ക്ക് കാരണമായ എല്ലാ ബാക്ടീരിയകളെയും പുറന്തള്ളാന്‍ സഹായകമാണ്. ഇടക്കിടെ മൂത്രാശയ അണുബാധ ഉണ്ടാകുന്ന സ്ത്രീകള്‍ കൂടുതല്‍ വെള്ളം കുടിച്ചാല്‍ അപകടസാധ്യത കുറയ്ക്കാന്‍ കഴിയുമെന്ന് ഇന്‍ഫെക്ഷ്യസ് ഡിസീസസ് സൊസൈറ്റി ഓഫ് അമേരിക്കയില്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍ പറയുന്നു. 

urinary tract infection remedies


വിറ്റാമിൻ സി

ഒരാളുടെ പ്രതിരോധശേഷി മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന മികച്ച ആന്‍റിഓക്സിഡന്‍റാണ് വിറ്റാമിന്‍ സി. വിട്ടുമാറാത്ത രോഗങ്ങള്‍ തടയുന്നത് മുതല്‍ ശരീരത്തിലെ യൂറിക് ആസിഡിന്‍റെ അളവ് കുറയ്ക്കുന്നത് വരെ വിറ്റാമിന്‍ സി എല്ലാം ചെയ്യുന്നു. യുടിഐയെ സംബന്ധിച്ചിടത്തോളം വിറ്റാമിന്‍ സി നിങ്ങളുടെ മൂത്രത്തിന്‍റെ അസിഡിറ്റി വർധിപ്പിക്കുകയും ബാക്ടീരിയയെ ഇല്ലാതാക്കാന്‍ സഹായിക്കുകയും ചെയ്യും.

ക്രാൻബെറി 

ക്രാന്‍ബെറികളില്‍ പ്രോആന്തോസയാനിഡിന്‍സ് (പിഎസി) അടങ്ങിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇത് മൂത്രനാളിയിലെ പാളിയില്‍ ബാക്ടീരിയകള്‍ പറ്റിനില്‍ക്കുന്നത് തടയാന്‍ സഹായിക്കുന്നു.

 

മൂത്രം തടഞ്ഞു വയ്ക്കാതിരിക്കുക

തിരക്കുള്ള ജോലികളിൽ ഏർപ്പെടുന്നവർ മണിക്കൂറുകളോളം മൂത്രം പിടിച്ചു വയ്ക്കാറുണ്ട്. ഇത് ഈ രോഗത്തിനു പ്രധാന കാരണമാണ്. ഏറെ നേരം മൂത്രം പിടിച്ചു വക്കാതിരിക്കുക. ഇങ്ങനെ ചെയ്‌താൽ ഇത് ബാക്ടീരിയകള്‍ വർധിക്കുന്നതിലേക്ക് നയിച്ചേക്കാം. അതിലൂടെ ഇത് അണുബാധയ്ക്ക് കാരണമാകുന്നു.

urinary tract infection remedies

ലൈംഗിക ബന്ധം 

ചില ലൈംഗിക ബന്ധങ്ങള്‍ ബാക്ടീരിയകളെയും മറ്റ് സൂക്ഷ്മാണുക്കളെയും മൂത്രനാളിയിലേക്ക് നയിക്കുന്നതിന് കാരണമാകുന്നു. അതിനാല്‍, ശുചിത്വം പാലിക്കേണ്ടത് പ്രധാനമാണ്. ലൈംഗിക ബന്ധത്തിന് മുമ്പും ശേഷവും മൂത്രമൊഴിക്കുക, ജനനേന്ദ്രിയം ശരിയായി കഴുകുക എന്നിവ ഉള്‍പ്പെടെയുള്ള ചില ഘടകങ്ങള്‍ മനസ്സില്‍ സൂക്ഷിക്കണം.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/JsVgnGYPwOZ0Bsjs6hu5nD


Share it:

Health

Post A Comment: