www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1575) Mostreaded (1505) Idukki (1496) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (125) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

മകൻ അമ്മയെ കഴുത്തു ഞെരിച്ച് കൊന്ന് ഗ്യാസ് സിലിണ്ടർ തലയിൽ ഇട്ടു

Share it:

son-killed-mother-at-thrisur


തൃശൂർ: രണ്ടാം വിവാഹം കഴിച്ചതിലുള്ള വൈരാഗ്യത്തെ തുടർന്ന് മകൻ അമ്മയെ കൊലപ്പെടുത്തി. കൊടകര കിഴക്കേ കോടാലിയിൽ ഉപ്പുഴി വീട്ടിൽ ശോഭന (54) ആണ് കൊല്ലപ്പെട്ടത്. ഇവരുടെ മകൻ വിഷ്‌ണു (24)വിനെ വെള്ളിക്കുളങ്ങര പൊലീസ് അറസ്റ്റ് ചെയ്‌തു.  

വെള്ളിയാഴ്ച്ച വൈകിട്ട് നാലിനായിരുന്നു സംഭവം. അച്ഛൻ മരിച്ച ശേഷം അമ്മ രണ്ടാമത് വിവാഹം ചെയ്‌തതോടെ അമ്മയും മകനും തമ്മിൽ തർക്കം പതിവായിരുന്നു. സമാനമായി ഇന്ന് വൈകിട്ടുണ്ടായ തർക്കത്തിനിടെയാണ് കൊലപാതകം നടന്നത്.

ഇന്ന് വൈകിട്ട് വിഷ്‌ണു ശോഭനയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ ശേഷം പാചക വാതക സിലിണ്ടർ എടുത്ത് തലയിൽ ഇട്ടു. ശോഭനയുടെ ഏക മകനാണ് വിഷ്‌ണു. ഇയാൾ ടാങ്കൽ ലോറി ഡ്രൈവറാണ്. അമ്മയ്ക്കും രണ്ടാനച്ഛനും ഒപ്പമാണ് വിഷ്‌ണു കഴിഞ്ഞിരുന്നത്. അമ്മയുമായി സാമ്പത്തിക തർക്കം നിലനിന്നിരുന്നതായും വിവരമുണ്ട്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/JsVgnGYPwOZ0Bsjs6hu5nD

ഭാര്യ തല്ലി; ഭർത്താവ് താമസം പന മരത്തിനു മുകളിൽ

ലക്‌നൗ: ഭാര്യയെ പേടിച്ച് ഭർത്താവ് ഒരു മാസമായി അന്തിയുറങ്ങുന്നത് 80 അടി ഉയരമുള്ള പനയിൽ. ഉത്തർപ്രദേശിലെ മൗ ജില്ലയിൽ നിന്നാണ് വിചിത്രമായ വാർത്ത പുറത്തു വരുന്നത്. കോപഗഞ്ച് മേഖലയിൽ താമസിക്കുന്ന 42 കാരനായ രാം പ്രവേഷാണ് പനയിലേക്ക് താമസം മാറിയത്. കഴിഞ്ഞ ആറ് മാസമായി ഇയാൾ ഭാര്യയുമായി വഴക്കിലാണ്. ഭാര്യ തന്നെ മര്‍ദിച്ചതായും ഇയാള്‍ ആരോപിച്ചു. 

ഭാര്യയുടെ പെരുമാറ്റത്തില്‍ മനം മടുത്ത് കഴിഞ്ഞ ഒരുമാസമായി  മരത്തില്‍ കയറി അവിടെയാണ് രാം പ്രവേഷിന്‍റെ താമസം. ഭക്ഷണവും വെള്ളവും ഒരു കയര്‍ ഉപയോഗിച്ച് മരത്തിന് സമീപം തൂക്കിയിടും. അയാള്‍ മുകളില്‍ നിന്ന് വലിച്ചെടുക്കും. ഇതാണ് ഇപ്പോഴത്തെ പതിവ്. 

ഗ്രാമവാസികള്‍ പറയുന്നതനുസരിച്ച്, രാം  പ്രവേഷ് രാത്രിയില്‍ കുറച്ച് സമയങ്ങളില്‍ മാത്രം മരത്തില്‍ നിന്ന് താഴെയിറങ്ങും. മലമൂത്ര വിസര്‍ജ്ജനം കഴിഞ്ഞ് വീണ്ടും മരത്തിലേക്ക് കയറുകയും ചെയ്യും. രാം പ്രവേഷിനോട് ഇറങ്ങി വരാന്‍ എല്ലാവരും ആവശ്യപ്പെട്ടെങ്കിലും ഇതുവരെയും അയാള്‍ തയ്യാറായിട്ടില്ല. തുടര്‍ന്ന് ഗ്രാമവാസികള്‍ പൊലീസിനെ വിളിച്ചു. പലതവണ ആവശ്യപ്പെട്ടിട്ടും രാം പ്രവേഷ് ചെവിക്കൊള്ളാതെ വന്നതോടെ അവര്‍ അയാളുടെ വീഡിയോ എടുത്തു. വിചിത്രമായ സംഭവം അറിഞ്ഞ് ഇയാളെ കാണാൻ നിരവധി പേർ ഇപ്പോൾ ഇവിടേക്ക് എത്തുന്നുണ്ട്. 

അതേസമയം ഇയാൾ പനമരത്തിനു മുകളിൽ താമസമാക്കിയതോടെ സമീപത്തെ സ്ത്രീകളുടെ ഉറക്കം നഷ്ടമായി. ഇയാൾ മുകളിൽ നിന്നും വീടുകളിൽ നടക്കുന്ന കാര്യങ്ങൾ നിരീക്ഷിക്കുമോയെന്ന ഭയമാണ് സ്ത്രീകൾക്ക്. 


Share it:

Crime

Mostreaded

Post A Comment: