www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1761) Idukki (1730) Mostreaded (1611) Crime (1359) National (1182) Entertainment (826) Viral (418) world (417) Video (351) Health (196) Gallery (160) mollywood (160) sports (135) Gulf (129) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) review (12) editorial (11) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

17കാരിയെ ബൈക്കിൽ തട്ടിക്കൊണ്ടുപോയി പീഡനം; യുവാവ് പിടിയിൽ

Share it:



തിരുവനന്തപുരം: കടയിൽ സാധനം വാങ്ങാൻ പോയ 17 കാരിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച കേസിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്‌തു. വെട്ടൂര്‍ സ്വദേശി അനീഷ് എന്ന് വിളിക്കുന്ന അരുണ്‍കുമാര്‍ (28) ആണ് അറസ്റ്റിലായത്. ഓഗസ്റ്റ് 24നായിരുന്നു സംഭവം. വൈകിട്ട് 5.30 ഓടെ വീടിനടുത്തുള്ള കടയില്‍ സാധനങ്ങള്‍ വാങ്ങാന്‍ പോയതാണ് പെണ്‍കുട്ടി.

ഏറെ നേരം കഴിഞ്ഞിട്ടും തിരികെ എത്തതായപ്പോള്‍ പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ കുട്ടിയെ കാണാനില്ല എന്ന് വര്‍ക്കല പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് വര്‍ക്കല പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഇരുവരെയും കണ്ടെത്തുകയായിരുന്നു.

പെണ്‍കുട്ടിയെ പ്രണയം നടിച്ച് ഇയാള്‍ ബൈക്കില്‍ തട്ടിക്കൊണ്ടു പോവുകയായിരുന്നു. കുട്ടിയെ ശാരീരികമായി പീഡിപ്പിച്ചുവെന്നും പ്രതി പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. പോക്‌സോ വകുപ്പുകള്‍ ചുമത്തി പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/JADaOBrSTxqKfsrW1ZkLRV

നാല് വയസുകാരന്‍റെ കാല് പൊള്ളിച്ചു 

പാലക്കാട്: നാല് വയസുകാരനെ അമ്മയും സുഹൃത്തും ചേർന്ന് ക്രൂരമായി ഉപദ്രവിച്ചു. കുട്ടിയുടെ കാൽ സ്റ്റൗവിൽവച്ചു പൊള്ളിച്ചു. അമ്മയും രണ്ടാനച്ഛനും ചേർന്നാണ് പൊള്ളലേൽപ്പിച്ചത്. സംഭവത്തിൽ കുട്ടിയുടെ അമ്മ രഞ്ജിത, സുഹൃത്ത് ഉണ്ണികൃഷ്‌ണൻ എന്നിവരെ അഗളി പൊലീസ് അറസ്റ്റ് ചെയ്‌തു. 

കുട്ടിയുടെ അച്ഛന്‍റെ പരാതിയിലാണ് അറസ്റ്റ്. കുട്ടിയുടെ കാൽപാദത്തിന്‍റെ അടിഭാഗം പൂർണമായും പൊള്ളിയ നിലയിലാണ്. കുട്ടി കോട്ടാത്തറ ആശുപത്രിയിൽ ചികിത്സയിലാണ്. 

കുട്ടിയെ ശാരീരികമായും മാനസികമായും രണ്ടാനച്ഛൻ ഉപദ്രവിച്ചിരുന്നതായി കുട്ടി പൊലീസിനോട് പറഞ്ഞു. അംഗൻവാടിയിൽ പോകാതെ റോഡിലിറങ്ങി കളിക്കുന്നു എന്നാരോപിച്ചായിരുന്നു ആക്രമണം. കുട്ടിയെ വയർ ഉപയോഗിച്ച് ഉപദ്രവിച്ചതായും കണ്ടെത്തിയിട്ടുണ്ട്. 


Share it:

Crime

Post A Comment: