നവാഡ: അരലക്ഷം രൂപയും ബൈക്കും സ്ത്രീധനം നൽകി ഉറപ്പിച്ചിട്ടും വിവാഹം വൈകിപ്പിച്ച വരനെ ഓടിച്ചിട്ട് പിടിച്ച് യുവതി. ബീഹാറിലെ നവാഡയിലാണ് രസകരമായ സംഭവം നടന്നത്. വധു റോഡിലൂടെ വരനെ ഓടിക്കുന്ന വീഡിയോ സൈബർ ലോകത്ത് വൈറലായി മാറുകയും ചെയ്‌തു.
നവാഡയിലെ ഭഗത് സിങ് ചൗക്കിലാണ് സംഭവം. മൂന്ന് മാസം മുമ്പായിരുന്നു ഇവരുടെ വിവാഹ നിശ്ചയം നടന്നത്. സ്ത്രീധനമായി ഒരു ബൈക്കും അരലക്ഷം രൂപയും യുവതിയുടെ വീട്ടുകാര്‍ നല്‍കിയിരുന്നു. എന്നാൽ സ്ത്രീധനം വാങ്ങി പോയ യുവാവ് വിവാഹം നീട്ടിവക്കണമെന്ന് ആവശ്യപ്പെട്ടു. ഇതിനിടെ മാതാപിതാക്കള്‍ക്കൊപ്പം ചന്തയിലെത്തിയ യുവതി യുവാവിനെ കാണുകയായിരുന്നു.
യുവാവിന്‍റെ കൈ പിടിച്ചുകൊണ്ട് എന്നെ വിവാഹം കഴിക്കൂ എന്ന് യുവതി അഭ്യർഥിച്ചു. ബഹളമുണ്ടായതോടെ നാട്ടുകാര്‍ ഇവര്‍ക്ക് ചുറ്റും കൂടി. ഇതോടെ യുവാവ് ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. പിന്നാലെ യുവതിയും ഓടി. വിവരമറിഞ്ഞ പൊലീസ് സ്ഥലത്തെത്തി, ഇരുവരെയും സ്റ്റേഷനിലേക്ക് കൊണ്ടുപോയി.
ഇരുവര്‍ക്കും കൗണ്‍സലിംഗ് നല്‍കി. തുടര്‍ന്ന് യുവാവ് വിവാഹത്തിന് സമ്മതിക്കുകയായിരുന്നു. ഇതിനു ശേഷം പൊലീസ് സ്റ്റേഷന് സമീപമുള്ള അമ്പലത്തില്‍വച്ച് ഇരുവരും വിവാഹിതരായി. एक शादी ऐसा भी
जब शादी करने से भाग रहा था लड़का, तब लड़की ने उसे खुद पकड़कर रचाई शादी
मामला #बिहार के #नवादा का है। लड़की ने कहा कि पैसा और बाइक लेकर शादी करने से भाग रहा था लड़का#ExclusivePost#xclusivepost pic.twitter.com/LSpch8Sp5a
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/JsVgnGYPwOZ0Bsjs6hu5nD
ഇടുക്കിയിൽ പൊടുന്നനെ തീവ്ര മഴ
ഇടുക്കി: ഓറഞ്ച് അലർട്ട് നിലനിൽക്കുന്ന ഇടുക്കിയിൽ പൊടുന്നനെ തീവ്രമഴ. വൈകിട്ട് 4.15 ഓടെയാണ് ഹൈറേഞ്ച് മേഖലയിൽ തീവ്ര മഴ പെയ്‌തു തുടങ്ങിയത്. രാവിലെ മുതൽ ശക്തമായ വെയിൽ പലയിടത്തും അനുഭവപ്പെട്ടിരുന്നു. ഉച്ചയോടെ വെയിൽ മാറി ആകാശം മേഘാവൃതമായി. പിന്നീട് വൈകിട്ടോടെയാണ് മഴ തുടങ്ങിയത്.
കട്ടപ്പന, നെടുങ്കണ്ടം, രാജാക്കാട്, മരിയാപുരം, ശാന്തിഗ്രാം, ചപ്പാത്ത് പ്രദേശങ്ങളിലെല്ലാം ഇടിമുഴക്കത്തോടെയുള്ള അതി ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. തീവ്ര മഴ പെയ്‌തു തുടങ്ങിയതോടെ മലയോര പ്രദേശങ്ങളിൽ താമസിക്കുന്നവർ ഭീതിയിലായിട്ടുണ്ട്. മുല്ലപ്പെരിയാർ, ഇടുക്കി അണക്കെട്ടുകളുടെ വൃഷ്‌ടി പ്രദേശത്തും ശക്തമായ മഴ തുടരുകയാണ്.
അതേസമയം സംസ്ഥാനത്ത് മൂന്ന് ദിവസം വ്യാപക മഴ പെയ്യുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിൽ തീവ്ര മഴ പെയ്യാൻ സാധ്യതയുണ്ട്. ഈ ജില്ലകളിൽ ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. മറ്റെല്ലാ ജില്ലകളിലും യെല്ലോ അലർട്ടാണ്.
നാളെയും മറ്റന്നാളും എല്ലാ ജില്ലകളിലും യെല്ലോ അലർട്ടുണ്ട്. വെള്ളിയാഴ്ച്ച കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കാസർകോട് ജില്ലകളിലും, ശനിയാഴ്ച്ച കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലും യെല്ലോ അലർട്ടുണ്ട്.
Post A Comment: