www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1571) Mostreaded (1503) Idukki (1494) Crime (1271) National (1139) Entertainment (803) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (35) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

വിസ്‌മയം തീർത്ത് അപൂർവ മേഘം; വീഡിയോ കാണാം

Share it:

rare-and-beautiful-rainbow-cloud-appears-in-china


വിസ്‌മയങ്ങളുടെ കൂടാരമാണ് ആകാശം. പലപ്പോഴും മനുഷ്യന് മനസിലാക്കാൻ പറ്റാത്ത വിധം നിഗൂഡതകളും ആകാശത്ത് ഒളിഞ്ഞിരിപ്പുണ്ട്. ഇത്തരത്തിലെ ഒരു അപൂർവ കാഴ്ച്ചയാണ് കഴിഞ്ഞ ദിവസം ചൈനയിലുണ്ടായത്. മഴ മേഘത്തിനു ചുറ്റും മഴവില്ലിന്‍റെ നിറത്തിൽ സ്‌കാർഫ് ചുറ്റിയപോലെ ഒരു കാഴ്ച്ചയാണ് ഇവിടെ കണ്ടത്.  

സംഭവത്തിന്‍റെ വീഡിയോ അടക്കം സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയും ചെയ്‌തു. ഇതോടെ ഈ ആകാശ കാഴ്ച്ച എന്താണെന്നുള്ള അന്വേഷണമായിരുന്നു സൈബർ ലോകത്ത്. ഓഗസ്റ്റ് 21നാണ് ഈ അപൂർവ കാഴ്ച്ച ചൈനയുടെ പ്രദേശത്ത് കണ്ടത്. 

പിന്നീട് വിദഗ്ദർ നടത്തിയ പരിശോധനയിൽ ഇത് ഒരു മേഘമാണെന്നാണ് നിഗമനം. പീലിയസ് മേഘങ്ങൾ എന്നാണ് ഈ പ്രതിഭാസത്തെ വിളിക്കുന്നത്. സാധാരണ മേഘങ്ങളെക്കാൾ വലുതാണ് ഈ മേഘങ്ങൾ. പെട്ടെന്ന് രൂപമാറ്റം സംഭവിക്കുന്നവായണ് ഇത്. ഒരു മേഘം അതിവേഗം മുകളിലേക്ക് വളരുകയും ക്യൂമുലസിന് മുകളിൽ ഒരു പാളിയിൽ തങ്ങി നിൽക്കുകയും ചെയ്യുമ്പോഴാണ് ഇത്തരത്തിലുള്ള മേഘങ്ങൾ രൂപപ്പെടുന്നത്.

 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/KXENxMQq8p0GB9zypaK3W5

കനത്ത മഴ; ഒമ്പത് ഡാമുകളിൽ റെഡ് അലർട്ട്

തിരുവനന്തപുരം: കനത്ത മഴയെ തുടർന്ന് ജലനിരപ്പ് ഉ‍യർന്നതോടെ സംസ്ഥാനത്തെ കെ.എസ്.ഇ.ബിയുടെ നിയന്ത്രണത്തിലുള്ള ഒമ്പത് ഡാമുകളിൽ റെഡ് അലർട്ട്. ഇടമലയാർ, കക്കി (ആനത്തോട്), ബാണാസുര സാഗർ, ഷോളയാർ, പൊൻമുടി, കുണ്ടള, ലോവർപെരിയാർ, കല്ലാർകുട്ടി, മൂഴിയാർ ഡാമുകളിലാണ് റെഡ് അലർട്ട് പുറപ്പെടുവിച്ചിട്ടുള്ളത്. 

മാട്ടുപ്പെട്ടി, ആനയിറങ്കൽ, പെരിങ്ങൽകുത്ത് എന്നീ ഡാമുകളിൽ ഓറഞ്ച് അലർട്ടുണ്ട്. കുറ്റിയാടി അണക്കെട്ടിൽ ബ്ലൂ അലർട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി ശക്തമായ മഴ പെയ്യുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. 

തമിഴ്നാടിനും സമീപ പ്രദേശങ്ങൾക്കും മുകളിലായി ചക്രവാത ചുഴി നിലനിൽക്കുന്നുണ്ട്. തമിഴ്‌നാട് മുതൽ പടിഞ്ഞാറൻ വിദർഭവരെ ന്യൂനമർദപാത്തിയും നിലനിൽക്കുന്നു. ഇതാണ് മഴയ്ക്ക് കാരണം. അടുത്ത ദിവസങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 


Share it:

Science

Viral

Post A Comment: