www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1576) Mostreaded (1505) Idukki (1496) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

പാമ്പുമായി അഭ്യാസം; പാമ്പ് പിടുത്തക്കാരൻ പാമ്പ് കടിയേറ്റ് മരിച്ചു

Share it:

snake-catcher-died-after-being-bitten-by-a-snake

ലക്‌നൗ: പിടികൂടിയ പാമ്പുമായി അഭ്യാസം നടത്തുന്നതിനിടെ പാമ്പു പിടിത്തക്കാരൻ പാമ്പ് കടിയേറ്റ് മരിച്ചു. ഉത്തർപ്രദേശിലെ ഷാജഹാൻപുരിലാണ് സംഭവം നടന്നത്. മറുവാ ജാല ഗ്രാമത്തിലെ മുൻ ഗ്രാമത്തലവൻകൂടിയായ ദേവേന്ദ്ര മിശ്രയാണ് മരിച്ചത്. അയൽവാസിയുടെ വീട്ടിൽ നിന്നും പിടികൂടിയ പാമ്പുമായിട്ടാണ് ഇയാൾ അഭ്യാസം നടത്തിയത്.  

പാമ്പ് കടിയേറ്റ ശേഷവും ആശുപത്രിയിൽ പോകാൻ കൂട്ടാക്കിയതുമില്ല. കടിയേറ്റ് രണ്ട് മണിക്കൂറിനുള്ളിൽ മരണം സംഭവിച്ചു. ഇതിനു ശേഷം ഇയാൾ വീട്ടിൽ സൂക്ഷിച്ചിരുന്ന പാമ്പിനെ ചത്ത നിലയിലും കണ്ടെത്തിയിട്ടുണ്ട്. 

ഉഗ്രവിഷമുള്ള പാമ്പിനെ കഴിഞ്ഞ ദിവസമാണ് അയൽവാസിയുടെ വീട്ടിൽ നിന്നും പിടികൂടിയത്. തുടർന്ന് പിടികൂടിയ പാമ്പിനെ കഴുത്തിൽ ചുറ്റി അഭ്യാസം നടത്തുകയും വീഡിയോ ചിത്രീകരിക്കുകയും ചെയ്‌തു. ഇതിനിടെയാണ് ഇയാൾക്ക് പാമ്പ് കടിയേറ്റത്. 

ഇയാൾ പാമ്പുമായി അടുത്തിടപഴകുന്നതിന്‍റെയും വടി ഉപയോഗിച്ച് പാമ്പിനെ പിടികൂടുന്നതിന്‍റെയും ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. അഞ്ച് വയസിൽ താഴെ പ്രായം തോന്നിക്കുന്ന ഒരു പെൺകുട്ടിയുടെ കഴുത്തിൽ വിഷ പാമ്പിനെ ചുറ്റിയിരിക്കുന്ന ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിലൂടെ പുറത്തു വന്നു. നേരത്തെ നിരവധി തവണ പാമ്പ് കടിയേറ്റ ഇയാൾ പലപ്പോഴും അത്ഭുതകരമായി രക്ഷപെടുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.

 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/FqW7VJGGtZ9IrG38Ai0WK1

മദ്യലഹരിയിൽ ബസ് ഓടിച്ച ഏഴ് ഡ്രൈവർമാർ പിടിയിൽ

തൃശൂർ: ടൗണിൽ മദ്യലഹരിയിൽ ബസ് ഓടിച്ച ഏഴ് ഡ്രൈവർമാർ കസ്റ്റഡിയിൽ. ശക്തൻ, വടക്കേ സ്റ്റാൻഡുകളിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് ഏഴ് ഡ്രൈവർമാരും അഞ്ച് കണ്ടക്റ്റർമാരും പിടിക്കപ്പെട്ടത്. എല്ലാവരെയും പൊലീസ്  കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് മാറ്റി. 

രാവിലെ ആറിന് ആരംഭിച്ച പരിശോധന ഏഴര വരെ നീണ്ടു നിന്നു. ഡ്രൈവർമാർ മദ്യപിച്ചെന്ന് കണ്ടെത്തിയതോടെ, ഏഴ് സ്വകാര്യ ബസുകളും പൊലീസിടപെട്ട് പിടിച്ചിട്ടു. ജയ്ഗുരു, എടക്കളത്തൂർ, ഹോളി മരിയ, ഭരത്, ശ്രീറാം ട്രാവൽസ്, കൃപാൽ, മൗനം എന്നീ സ്വകാര്യ ബസുകളാണ് പിടിച്ചിട്ടത്. മദ്യപിച്ച് വാഹനമോടിച്ച ഡ്രൈവർമാർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. 

Share it:

Video

Post A Comment: