www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1573) Mostreaded (1503) Idukki (1496) Crime (1272) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

സിംഹകുട്ടിയെ മോഷ്‌ടിക്കാൻ കയറി; മൃഗശാലക്കുള്ളിൽ മധ്യവയസ്‌കനെ കടിച്ചുകൊന്ന് സിംഹം

Share it:

lion-killed-man-accra-


അക്ര: മൃഗശാലയിൽ കയറിയയാളെ സിംഹം കടിച്ചുകീറി കൊന്നു. ഘാനയിലെ അക്രയിലായിരുന്നു സംഭവം. സംഭവത്തിൽ അന്വേഷണം നടത്തി വരികയാണെന്ന് മൃഗശാല അധികൃതർ പറഞ്ഞു.

മൃഗശാലയ്ക്കകത്തുണ്ടായിരുന്ന അപൂർവമായ വെളുത്ത രണ്ട് സിംഹകുട്ടികളെ മോഷ്‌ടിക്കാനാണ് ഇയാൾ അകത്ത് കടന്നതെന്നാണ് വിവരം. കഴിഞ്ഞ നവംബറില്‍ ജനിച്ചത് മുതല്‍ അവ വലിയ ശ്രദ്ധയാകര്‍ഷിക്കുന്നുണ്ട്. വളരെ കുറച്ച് വെളുത്ത സിംഹങ്ങള്‍ മാത്രമാണ് ഇന്ന് ലോകത്തില്‍ ആകെ അവശേഷിച്ചിരിക്കുന്നത്.   

ഇയാളുടെ മൃതദേഹം മൃഗശാലയില്‍ നിന്ന് പുറത്തെടുത്ത് പ്രാദേശിക മോര്‍ച്ചറിയിലേക്ക് കൊണ്ടുപോയി. ഘാനയെ ആകെ തന്നെ ഞെട്ടിച്ച ഈ സംഭവത്തെ തുടര്‍ന്ന് മൃഗശാല ഇപ്പോള്‍ താല്‍ക്കാലികമായി അടച്ചിട്ടിരിക്കുകയാണ്. ഇയാള്‍ എന്തിനാണ് അകത്ത് കയറിയത്, കൊല്ലപ്പെടാനുള്ള സാഹചര്യം എന്താണ് എന്നതിനെ കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ച് കഴിഞ്ഞു. 

ഇരുപതടിയുള്ള വേലിയും പിന്നാലെ ഒരു പത്തടിയുള്ള വേലിയും ചാടിക്കടന്നാണ് ഇയാള്‍ സിംഹത്തിന്‍റെ അടുത്ത് എത്തിയത്. സംഭവം നടക്കുമ്പോള്‍ ഒരു ആണ്‍സിംഹവും ഒരു പെണ്‍സിംഹവും രണ്ട് കുഞ്ഞുങ്ങളുമാണ് അതിന്‍റെ അകത്ത് ഉണ്ടായിരുന്നത്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/JsVgnGYPwOZ0Bsjs6hu5nD

ഇന്നും മഴ; പത്തനംതിട്ടയിൽ അവധി 

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്നു. ഒറ്റപ്പെട്ട ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ പത്തനംതിട്ട ജില്ലയിൽ ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പ്രൊഫഷ്‌ണൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ സർവകലാശാല പരീക്ഷകൾക്ക് മാറ്റമില്ല. കക്കി ആനത്തോട് ഡാമിന്‍റെ ഷട്ടറുകൾ കൂടുതൽ ഉയർത്തിയിട്ടുണ്ട്

അതേസമയം കാസർകോട് ഒഴികെയുള്ള പതിമൂന്ന് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഉരുൾപൊട്ടൽ സാധ്യത കണക്കിലെടുത്ത് മലയോര മേഖലയിൽ കൂടുതൽ ജാഗ്രത വേണമെന്ന് നിർദേശിച്ചിട്ടുണ്ട്.

കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. കേരളത്തിന് സമീപത്തും ബംഗാൾ ഉൾക്കടലിലും നിലനിൽക്കുന്ന ചക്രവാതച്ചുഴിയുമാണ് മഴ ശക്തമാകാൻ കാരണം. 

പത്തനംതിട്ടയിലും കോട്ടയത്തും എറണാകുളത്തും ആലപ്പുഴയിലും കനത്ത മഴ തുടരുകയാണ്. കോട്ടയം മീനച്ചിലാറ്റിൽ ജലനിരപ്പ് ഉയർന്നു. ജില്ലയിൽ 43 കുടുംബങ്ങളെ ദുരിതാശ്വാസ ക്യാംപിലേക്ക് മാറ്റിയിട്ടുണ്ട്. 

ശക്തമായ മഴയെത്തുടർന്ന് വെള്ളക്കെട്ടുകൾ രൂപപ്പെട്ട സാഹചര്യത്തിൽ കോട്ടയം ജില്ലയിലെ മൂന്നു താലൂക്കുകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി നൽകിയിട്ടുണ്ട്. കോട്ടയം, ചങ്ങനാശേരി, വൈക്കം താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ആണ് അവധി. 

മുൻ നിശ്ചയിച്ച സർവകലാശാലാ പരീക്ഷകൾക്ക് മാറ്റമില്ല. എറണാകുളം ജില്ലയിൽ രാത്രി തുടങ്ങിയ മഴയ്ക്ക് ശമനമില്ല. കൊച്ചി നഗരത്തിലും മഴ തുടരുകയാണ്. പെരിയാറിൽ ജലനിരപ്പ് താഴ്ന്ന നിലയിൽ ആണ്. 

ആലപ്പുഴയിൽ രാത്രി മുതൽ തുടരുന്ന കനത്ത മഴയിൽ  കുട്ടനാട്ടിലും അപ്പർ കുട്ടനാട്ടിലും ജലനിരപ്പ് ഉയർന്നു. കിഴക്കൻ  വെള്ളത്തിന്‍റെ വരവും കൂടി. കുട്ടനാട് താലൂക്കിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ  ഇന്ന് അവധി പ്രഖ്യാപിച്ചു.


Share it:

world

Post A Comment: