www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1576) Mostreaded (1505) Idukki (1496) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

നഗരമധ്യത്തിൽ ഭർത്താവ് ഭാര്യയെ വെട്ടി

Share it:



പത്തനംതിട്ട: ഒപ്പം കഴിയാൻ സാധിക്കില്ലെന്ന് പറഞ്ഞ ഭാര്യയെ ഭർത്താവ് ടൗണിലിട്ട് വെട്ടി പരുക്കേൽപ്പിച്ചു. തിരുവല്ല- കുമ്പഴ റോഡിലെ കണ്ണങ്കരയിലാണ് സംഭവം. തട്ട സ്വദേശിനി അമ്പിളിക്കാണ് വെട്ടേറ്റത്. ഇവരുടെ ഭർത്താവ് സത്യപാലനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. 

ഒന്നര വർഷമായി അമ്പിളിയും സത്യപാലനും പിരിഞ്ഞു കഴിയുകയാണ്. ഒപ്പം വരാൻ അമ്പിളിയെ വിളിച്ചെങ്കിലും വരില്ലെന്ന നിലപാടിലായിരുന്നു അമ്പിളി. ഇതിന്‍റെ വൈരാഗ്യമാണ് വെട്ടിൽ കലാശിച്ചത്. ഓടി രക്ഷപെടാന്‍ ശ്രമിച്ച അമ്പളിയെ പ്രതി പിന്തുടര്‍ന്ന് വെട്ടുകത്തികൊണ്ട് വെട്ടി പരുക്കേല്‍പ്പിക്കുകയായിരുന്നു.  

അമ്പിളി ജോലി ചെയ്യുന്ന സ്ഥാപനത്തിനുള്ളില്‍ കയറിയാണ് സത്യപാലന്‍ ആക്രമിച്ചത്. ഓടി രക്ഷപെടാന്‍ ശ്രമിച്ച അമ്പിളിയെ പ്രതി പിന്തുടര്‍ന്ന് വെട്ടുകത്തികൊണ്ട് വെട്ടി പരുക്കേല്‍പ്പിച്ചു. 

യുവതിയുടെ കൈക്കും പുറത്തും പരുക്കേറ്റു. ഗുരുതരമായി പരുക്കേറ്റ അമ്പിളിയെ കോട്ടയം മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണത്തിന് ശേഷം ഓടി രക്ഷപെടാന്‍ ശ്രമിച്ച പ്രതിയെ നാട്ടുകാരാണ് പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചത്. പ്രതിക്കെതിരെ വധശ്രമം അടക്കമുള്ള വകുപ്പകളാണ് ചുമത്തിയിരിക്കുന്നത്. പ്രതിയെ പത്തനംതിട്ട കോടതിയല്‍ ഹാജരാക്കി റിമാന്‍റ് ചെയ്തു

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/JsVgnGYPwOZ0Bsjs6hu5nD

ഇന്നും മഴ; പത്തനംതിട്ടയിൽ അവധി 

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്നു. ഒറ്റപ്പെട്ട ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ പത്തനംതിട്ട ജില്ലയിൽ ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പ്രൊഫഷ്‌ണൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ സർവകലാശാല പരീക്ഷകൾക്ക് മാറ്റമില്ല. കക്കി ആനത്തോട് ഡാമിന്‍റെ ഷട്ടറുകൾ കൂടുതൽ ഉയർത്തിയിട്ടുണ്ട്

അതേസമയം കാസർകോട് ഒഴികെയുള്ള പതിമൂന്ന് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഉരുൾപൊട്ടൽ സാധ്യത കണക്കിലെടുത്ത് മലയോര മേഖലയിൽ കൂടുതൽ ജാഗ്രത വേണമെന്ന് നിർദേശിച്ചിട്ടുണ്ട്.

കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. കേരളത്തിന് സമീപത്തും ബംഗാൾ ഉൾക്കടലിലും നിലനിൽക്കുന്ന ചക്രവാതച്ചുഴിയുമാണ് മഴ ശക്തമാകാൻ കാരണം. 

പത്തനംതിട്ടയിലും കോട്ടയത്തും എറണാകുളത്തും ആലപ്പുഴയിലും കനത്ത മഴ തുടരുകയാണ്. കോട്ടയം മീനച്ചിലാറ്റിൽ ജലനിരപ്പ് ഉയർന്നു. ജില്ലയിൽ 43 കുടുംബങ്ങളെ ദുരിതാശ്വാസ ക്യാംപിലേക്ക് മാറ്റിയിട്ടുണ്ട്. 

ശക്തമായ മഴയെത്തുടർന്ന് വെള്ളക്കെട്ടുകൾ രൂപപ്പെട്ട സാഹചര്യത്തിൽ കോട്ടയം ജില്ലയിലെ മൂന്നു താലൂക്കുകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി നൽകിയിട്ടുണ്ട്. കോട്ടയം, ചങ്ങനാശേരി, വൈക്കം താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ആണ് അവധി. 

മുൻ നിശ്ചയിച്ച സർവകലാശാലാ പരീക്ഷകൾക്ക് മാറ്റമില്ല. എറണാകുളം ജില്ലയിൽ രാത്രി തുടങ്ങിയ മഴയ്ക്ക് ശമനമില്ല. കൊച്ചി നഗരത്തിലും മഴ തുടരുകയാണ്. പെരിയാറിൽ ജലനിരപ്പ് താഴ്ന്ന നിലയിൽ ആണ്. 

ആലപ്പുഴയിൽ രാത്രി മുതൽ തുടരുന്ന കനത്ത മഴയിൽ  കുട്ടനാട്ടിലും അപ്പർ കുട്ടനാട്ടിലും ജലനിരപ്പ് ഉയർന്നു. കിഴക്കൻ  വെള്ളത്തിന്‍റെ വരവും കൂടി. കുട്ടനാട് താലൂക്കിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ  ഇന്ന് അവധി പ്രഖ്യാപിച്ചു.


Share it:

Crime

Post A Comment: