www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1571) Mostreaded (1503) Idukki (1494) Crime (1271) National (1139) Entertainment (803) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (35) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

അഞ്ച് ദിവസം മഴ തുടരും; ഇന്ന് 10 ജില്ലകളിൽ അലർട്ട്

Share it:

rain-alert


തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം വ്യാപകമായി മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ട്. ഇന്ന് 10 ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.  

തിരുവനന്തപുരം മുതൽ മലപ്പുറം വരെയുള്ള ജില്ലകളിലാണ് ഇന്ന് ശക്തമായ മഴ പ്രവചിക്കുന്നത്. ഈ ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലർട്ട്. 

24 മണിക്കൂറിൽ 64.5 മില്ലീമീറ്റർ മുതൽ 115.5 മില്ലി മീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നതുകൊണ്ട് ഉദേശിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പാലക്കാട് ജില്ലകളിൽ ഇടിയോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കി.മീ. വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ട്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/JADaOBrSTxqKfsrW1ZkLRV

നാല് വയസുകാരന്‍റെ കാല് പൊള്ളിച്ചു 

പാലക്കാട്: നാല് വയസുകാരനെ അമ്മയും സുഹൃത്തും ചേർന്ന് ക്രൂരമായി ഉപദ്രവിച്ചു. കുട്ടിയുടെ കാൽ സ്റ്റൗവിൽവച്ചു പൊള്ളിച്ചു. അമ്മയും രണ്ടാനച്ഛനും ചേർന്നാണ് പൊള്ളലേൽപ്പിച്ചത്. സംഭവത്തിൽ കുട്ടിയുടെ അമ്മ രഞ്ജിത, സുഹൃത്ത് ഉണ്ണികൃഷ്‌ണൻ എന്നിവരെ അഗളി പൊലീസ് അറസ്റ്റ് ചെയ്‌തു. 

കുട്ടിയുടെ അച്ഛന്‍റെ പരാതിയിലാണ് അറസ്റ്റ്. കുട്ടിയുടെ കാൽപാദത്തിന്‍റെ അടിഭാഗം പൂർണമായും പൊള്ളിയ നിലയിലാണ്. കുട്ടി കോട്ടാത്തറ ആശുപത്രിയിൽ ചികിത്സയിലാണ്. 

കുട്ടിയെ ശാരീരികമായും മാനസികമായും രണ്ടാനച്ഛൻ ഉപദ്രവിച്ചിരുന്നതായി കുട്ടി പൊലീസിനോട് പറഞ്ഞു. അംഗൻവാടിയിൽ പോകാതെ റോഡിലിറങ്ങി കളിക്കുന്നു എന്നാരോപിച്ചായിരുന്നു ആക്രമണം. കുട്ടിയെ വയർ ഉപയോഗിച്ച് ഉപദ്രവിച്ചതായും കണ്ടെത്തിയിട്ടുണ്ട്. 

Share it:

Kerala

Post A Comment: