www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1577) Mostreaded (1505) Idukki (1497) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

പെൺകുട്ടിയോട് ലൈംഗികാതിക്രമം; അമ്മയുടെ സുഹൃത്ത് അറസ്റ്റിൽ

Share it:



കൊല്ലം: അമ്മയുമായുള്ള സൗഹൃദം മുതലാക്കി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രം നടത്തിയ യുവാവ് അറസ്റ്റിൽ. പരവൂർ മീനാട് കിഴക്കുംകര നടയിൽ പടിഞ്ഞാറ്റതിൽ അമൃതലാൽ (38) ആണ് പിടിയിലായത്. 

കുട്ടിയുടെ അമ്മയുടെ സുഹൃത്താണ് ഇയാൾ. ഈ അടുപ്പം മുതലാക്കി കുട്ടിയെ ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. പോക്‌സോ നിയമ പ്രകാരമാണ് പ്രതിയെ അറസ്റ്റ് ചെയ്‌തത്. 

2020 മുതല്‍ ഇയാള്‍ കുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്‌തിരുന്നു. കുട്ടിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ അധ്യാപകര്‍ നടത്തിയ അന്വേഷണത്തിലാണ് വിവരം പുറത്തറിഞ്ഞത്. തുടര്‍ന്ന്, പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

പരവൂര്‍ ഇന്‍സ്‌പെക്ടര്‍ നിസാറിന്‍റെ നേതൃത്വത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍മാരായ നിതിന്‍ നളന്‍, നിസാം, എഎസ്‌ഐ ജോയി, സിപിഒമാരായ സായി, ലിജു എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്.  

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/KXENxMQq8p0GB9zypaK3W5

കനത്ത മഴ; ഒമ്പത് ഡാമുകളിൽ റെഡ് അലർട്ട്

തിരുവനന്തപുരം: കനത്ത മഴയെ തുടർന്ന് ജലനിരപ്പ് ഉ‍യർന്നതോടെ സംസ്ഥാനത്തെ കെ.എസ്.ഇ.ബിയുടെ നിയന്ത്രണത്തിലുള്ള ഒമ്പത് ഡാമുകളിൽ റെഡ് അലർട്ട്. ഇടമലയാർ, കക്കി (ആനത്തോട്), ബാണാസുര സാഗർ, ഷോളയാർ, പൊൻമുടി, കുണ്ടള, ലോവർപെരിയാർ, കല്ലാർകുട്ടി, മൂഴിയാർ ഡാമുകളിലാണ് റെഡ് അലർട്ട് പുറപ്പെടുവിച്ചിട്ടുള്ളത്. 

മാട്ടുപ്പെട്ടി, ആനയിറങ്കൽ, പെരിങ്ങൽകുത്ത് എന്നീ ഡാമുകളിൽ ഓറഞ്ച് അലർട്ടുണ്ട്. കുറ്റിയാടി അണക്കെട്ടിൽ ബ്ലൂ അലർട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി ശക്തമായ മഴ പെയ്യുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. 

തമിഴ്നാടിനും സമീപ പ്രദേശങ്ങൾക്കും മുകളിലായി ചക്രവാത ചുഴി നിലനിൽക്കുന്നുണ്ട്. തമിഴ്‌നാട് മുതൽ പടിഞ്ഞാറൻ വിദർഭവരെ ന്യൂനമർദപാത്തിയും നിലനിൽക്കുന്നു. ഇതാണ് മഴയ്ക്ക് കാരണം. അടുത്ത ദിവസങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 


Share it:

Crime

Post A Comment: