www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1573) Mostreaded (1503) Idukki (1496) Crime (1272) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

എസ്.എച്ച്.ഒ പൊലീസ് ക്വാർട്ടേഴ്‌സിൽ തൂങ്ങി മരിച്ച നിലയിൽ

Share it:



കൊച്ചി: വാഴക്കുളം പൊലീസ് സ്റ്റേഷനിലെ ഹൗസ് ഓഫീസറെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. എറണാകുളം മറ്റക്കുഴി സ്വദേശി രാജേഷ് കെ. മേനോനാണ് മരിച്ചത്. പൊലീസ് ക്വാർട്ടേഴ്സ്‌സിൽ രാവിലെ 10.30ഓടെയാണ് മൃതദേഹം കണ്ടെത്തിയത്. 

കഴിഞ്ഞ എട്ടിനാണ് വാഴക്കുളം സ്റ്റേഷനിൽ എസ്എച്ച്ഒ ആയി ചുമതലയേറ്റത്. ആത്മഹത്യക്ക് പിന്നിൽ വ്യക്തിപരമായ കാരണങ്ങളാണെന്നാണ് വിവരം. ഇന്ന് കോടതി ഡ്യൂട്ടി ഉണ്ടായിരുന്നു. സമയമായിട്ടും കാണാതായതോടെ പൊലീസുകാർ അന്വേഷിച്ചെത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/JsVgnGYPwOZ0Bsjs6hu5nD

വാഴക്കുല മോഷണം; കട്ടപ്പനയിൽ നാല് പേർ പിടിയിൽ 

ഇടുക്കി: പാകമായ വാഴക്കുലകൾ രാത്രിയിൽ വെട്ടിമാറ്റി മാർക്കറ്റിലെത്തിച്ച് വിൽപ്പന നടത്തുന്ന നാലംഗ സംഘം പിടിയിൽ. കട്ടപ്പന മുളകരമേട്ടിൽ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ നിന്നും വാഴക്കുലകൾ മോഷ്‌ടിച്ചു കടത്തിയ കേസിലാണ് പ്രായപൂർത്തിയാകാത്ത ഒരാൾ അടക്കം നാല് പേർ പിടിയിലായത്. 

കല്യാണത്തണ്ട് വെട്ടികാവുങ്കൽ ഷൈജു(19), ബന്ധുവായ ഇരട്ടയാർ സ്വദേശി വെട്ടികാവുങ്കൽ സുനിൽ (25), കല്യാണത്തണ്ട് പയ്യമ്പള്ളിൽ രഞ്ജിത്ത്(27), ഇവരുടെ സുഹൃത്തായ 17 വയസുകാരൻ എന്നിവരാണ് കട്ടപ്പന പൊലീസിന്‍റെ പിടിയിലായത്. മുളകരമേട് സ്വദേശിയായ ജെയിംസ് എന്നയാളുടെ തോട്ടത്തിൽ കയറി ഏഴ് വാഴക്കുലകളാണ് പ്രതികൾ മോഷ്ടിച്ചത്. 

തുടർന്ന് മറ്റൊരു സുഹൃത്തിന്‍റെ കാർ വാങ്ങി ഇതിൽ കട്ടപ്പന ചന്തയിൽ എത്തിച്ച് വിൽക്കുകയായിരുന്നു. ഈ കാർ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. സിസി ടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ കുടുങ്ങിയത്. എസ്.എച്ച്.ഒ. വിശാൽ ജോൺസന്‍റെ നിർദേശപ്രകാരം പ്രിൻസിപ്പൽ എസ്.ഐ കെ. ദിലീപ് കുമാർ, എസ്.ഐ. റ്റി.എസ്. ഷാജി, സി.പി.ഒമാരായ സുമേഷ് തങ്കപ്പൻ, അനൂപ് എന്നിവർ ചേർന്നാണ് മോഷ്ടാക്കളെ പിടികൂടിയത്. 


Share it:

Kerala

Post A Comment: