പാലക്കാട്: യാത്രക്കാരൻ ട്രെയിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ. കോയമ്പത്തൂർ- ഷൊർണൂർ മെമു ട്രെയിനിലാണ് യാത്രക്കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്.
ട്രെയിനിലെ ശുചിമുറിയിലായിരുന്നു മൃതദേഹം. സേലം പായപ്പൊടി സ്വദേശി രാജ (60) ആണ് മരിച്ചത്. റെയിൽവെ പൊലീസ് മേൽനടപടി സ്വീകരിച്ചു. മൃതദേഹം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/JADaOBrSTxqKfsrW1ZkLRV
മദ്യലഹരിയിൽ ബസ് ഓടിച്ച ഏഴ് ഡ്രൈവർമാർ പിടിയിൽ
തൃശൂർ: ടൗണിൽ മദ്യലഹരിയിൽ ബസ് ഓടിച്ച ഏഴ് ഡ്രൈവർമാർ കസ്റ്റഡിയിൽ. ശക്തൻ, വടക്കേ സ്റ്റാൻഡുകളിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് ഏഴ് ഡ്രൈവർമാരും അഞ്ച് കണ്ടക്റ്റർമാരും പിടിക്കപ്പെട്ടത്. എല്ലാവരെയും പൊലീസ് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് മാറ്റി.
രാവിലെ ആറിന് ആരംഭിച്ച പരിശോധന ഏഴര വരെ നീണ്ടു നിന്നു. ഡ്രൈവർമാർ മദ്യപിച്ചെന്ന് കണ്ടെത്തിയതോടെ, ഏഴ് സ്വകാര്യ ബസുകളും പൊലീസിടപെട്ട് പിടിച്ചിട്ടു. ജയ്ഗുരു, എടക്കളത്തൂർ, ഹോളി മരിയ, ഭരത്, ശ്രീറാം ട്രാവൽസ്, കൃപാൽ, മൗനം എന്നീ സ്വകാര്യ ബസുകളാണ് പിടിച്ചിട്ടത്. മദ്യപിച്ച് വാഹനമോടിച്ച ഡ്രൈവർമാർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.
Post A Comment: