www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1573) Mostreaded (1503) Idukki (1496) Crime (1272) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ബൈക്ക് അപകടം; ഇടുക്കി സ്വദേശിയായ യുവാവ് മരിച്ചു; ഒരാൾക്ക് പരുക്ക്

Share it:

bike-accident-death-pathanamthitta


ഇടുക്കി: കനത്ത മഴയിൽ നിയന്ത്രണം വിട്ട ബൈക്ക് തിട്ടയിൽ ഇടിച്ച് യുവാവ് മരിച്ചു. പീരുമേട് പട്ടുമുടി പുതുവലിൽ തങ്കപ്പൻ- ലത ദമ്പതികളുടെ മകൻ സജീവാണ് (33) മരിച്ചത്. ഒപ്പമുണ്ടായിരുന്ന കൊടുവാക്കരണം സ്വദേശി സതീഷിനെ ഗുരുതര പരുക്കുകളോടെ കോട്ടയം മെഡിക്കൽ കോളെജിൽ പ്രവേശിപ്പിച്ചു.  

പത്തനംതിട്ട ടൗണിൽ ഇന്നലെയായിരുന്നു അപകടം. നിർമാണ ജോലികൾ ചെയ്യുന്ന സതീഷും സജീവും തൊഴിലാളികളെ അന്വേഷിച്ച് റാന്നിയിലേക്ക് പോകുമ്പോഴായിരുന്നു അപകടം. കനത്ത മഴയെ തുടർന്ന് നിയന്ത്രണം വിട്ട ബൈക്ക് റോഡരികിലെ മതിലിൽ ഇടിച്ചു മറിയുകയായിരുന്നു. അപകടത്തെ തുടർന്ന് സജീവ് ഓടയിലേക്ക് തെറിച്ചു വീണു.

ഓടിക്കൂടിയ നാട്ടുകാർ റോഡിൽ കിടന്ന സതീഷിനെ മാത്രമാണ് കണ്ടത്. സതീഷിനെ നാട്ടുകാർ ചേർന്ന് പത്തനംതിട്ടയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനു ശേഷമാണ് ഒരാൾ കൂടി അപകടത്തിൽപെട്ടതായി അറിഞ്ഞത്. 

പിന്നീട് മണിക്കൂറിനു ശേഷം നാട്ടുകാർ അപകടം നടന്ന സ്ഥലത്ത് നടത്തിയ തിരച്ചിലിലാണ് ഓടയിൽ സജീവിനെ മരിച്ച നിലയിൽ കണ്ടത്. ഇരുവരും ആയൂരിൽ കെട്ടിട നിർമ്മാണ തൊഴിലാളികളാണ്. സജീവന്‍റെ മൃതദേഹം കോട്ടയം മെഡിക്കൽ കോളെജിൽ പോസ്റ്റ് മോർട്ടത്തിന് ശേഷം പട്ടുമുടിയിൽ സംസ്കരിക്കും. 

ടെലഗ്രാമിൽ ഫോളോ ചെയ്യാനായി

https://t.me/superprimetime

 വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/JsVgnGYPwOZ0Bsjs6hu5nD

ഇടുക്കിയിൽ പൊടുന്നനെ തീവ്ര മഴ

ഇടുക്കി: ഓറഞ്ച് അലർട്ട് നിലനിൽക്കുന്ന ഇടുക്കിയിൽ പൊടുന്നനെ തീവ്രമഴ. വൈകിട്ട് 4.15 ഓടെയാണ് ഹൈറേഞ്ച് മേഖലയിൽ തീവ്ര മഴ പെയ്‌തു തുടങ്ങിയത്. രാവിലെ മുതൽ ശക്തമായ വെയിൽ പലയിടത്തും അനുഭവപ്പെട്ടിരുന്നു. ഉച്ചയോടെ വെയിൽ മാറി ആകാശം മേഘാവൃതമായി. പിന്നീട് വൈകിട്ടോടെയാണ് മഴ തുടങ്ങിയത്. 

കട്ടപ്പന, നെടുങ്കണ്ടം, രാജാക്കാട്, മരിയാപുരം, ശാന്തിഗ്രാം, ചപ്പാത്ത് പ്രദേശങ്ങളിലെല്ലാം ഇടിമുഴക്കത്തോടെയുള്ള അതി ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. തീവ്ര മഴ പെയ്‌തു തുടങ്ങിയതോടെ മലയോര പ്രദേശങ്ങളിൽ താമസിക്കുന്നവർ ഭീതിയിലായിട്ടുണ്ട്. മുല്ലപ്പെരിയാർ, ഇടുക്കി അണക്കെട്ടുകളുടെ വൃഷ്‌ടി പ്രദേശത്തും ശക്തമായ മഴ തുടരുകയാണ്. 

അതേസമയം സംസ്ഥാനത്ത് മൂന്ന് ദിവസം വ്യാപക മഴ പെയ്യുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിൽ തീവ്ര മഴ പെയ്യാൻ സാധ്യതയുണ്ട്. ഈ ജില്ലകളിൽ ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. മറ്റെല്ലാ ജില്ലകളിലും യെല്ലോ അലർട്ടാണ്.

 നാളെയും മറ്റന്നാളും എല്ലാ ജില്ലകളിലും യെല്ലോ അലർട്ടുണ്ട്. വെള്ളിയാഴ്ച്ച കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കാസർകോട് ജില്ലകളിലും, ശനിയാഴ്ച്ച കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലും യെല്ലോ അലർട്ടുണ്ട്. 


Share it:

Idukki

Mostreaded

Post A Comment: