www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1858) Idukki (1793) Mostreaded (1616) Crime (1411) National (1210) Entertainment (843) world (432) Viral (427) Video (354) Health (205) Gallery (162) mollywood (160) sports (138) Gulf (134) Trending (109) business (94) bollywood (89) Science (80) Food (52) Travel (39) kollywood (37) Gossip (33) Tech (30) featured (27) auto (25) Sex (24) Beauty (21) hollywood (19) editorial (16) shortfilm (15) trailer (14) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) Story (4) boxoffice (2)

All in one..

All in one..
Extension Board, 4 Type C, 2 USB, 5 International Power Sockets, 2500W Output, Long Cable, Wall Mount Option, Supports Laptop Charging for Office, Home Appliances

പറന്നുയർന്ന വിമാനത്തിന്‍റെ എഞ്ചിൻ പൊട്ടിത്തെറിച്ചു; വീഡിയോ

Share it:

plane-engine-caught-fire


പറന്നുയർന്നതിനു പിന്നാലെ വിമാനത്തിന്‍റെ എഞ്ചിൻ തീ പിടിച്ച് പൊട്ടിത്തെറിച്ചു. ഗ്വാഡലജാര അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും പുറപ്പെട്ട വിവ എയ്‌റോബസ് വിമാനത്തിലാണ് തീ പിടുത്തമുണ്ടായത്. ചൊവ്വാഴ്ച്ചയായിരുന്നു സംഭവം. വിമാനത്തിന്‍റെ വലത് എഞ്ചിനാണ് പൊട്ടിത്തെറിച്ചത്. ഫ്ലൈറ്റ് വിബി 518 എന്ന് പേരുള്ള വിമാനം ലോസ് ഏഞ്ചൽസിലേക്കുള്ള യാത്രയിലായിരുന്നു.  

വിമാനം പറന്നുയർന്ന് 10 മിനിറ്റിനുള്ളിൽ തന്നെ എഞ്ചിൻ പൊട്ടിത്തെറിക്കുകയായിരുന്നു. എഞ്ചിനിൽ നിന്നും തീ പടരുന്നത് ജനാലയിലുടെ കണ്ടതോടെ യാത്രക്കാർ വിമാനത്തിനുള്ളിൽ നിലവിളി ആരംഭിച്ചു. എന്നാൽ ഏവരെയും അത്ഭുതപ്പെടുത്തി തകര്‍ന്ന എഞ്ചിനുമായി വിമാനം സുരക്ഷിതമായി പൈലറ്റ് ലാന്‍റ് ചെയ്യിച്ചു. യാത്രക്കാര്‍ക്ക് രാത്രിയില്‍ സൗജന്യ താമസം നല്‍കിയെന്നും അവരെ ബുധനാഴ്ചത്തെ വിമാനത്തില്‍ അയച്ചെന്നും എയര്‍ലൈന്‍ അധികൃതര്‍ അറിയിച്ചു. 

എഞ്ചിന് തീപിടിച്ച് തീപ്പൊരികള്‍ പറക്കുന്ന വീഡിയോ വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരിലൊരാളായ കിംബർലി ഗാർസിയ തന്‍റെ ട്വിറ്റര്‍ അക്കൗണ്ടില്‍ പ്രസിദ്ധപ്പെടുത്തി. നിമിഷ നേരം കൊണ്ട് തന്നെ സമൂഹിക മാധ്യമങ്ങളില്‍ വീഡിയോ തരംഗമായി. തന്‍റെ ഭയാനകമായ അനുഭവത്തെ തുടർന്ന് വിവ എയ്‌റോബസ് ഉപയോഗിച്ച് ഭാവിയില്‍ ആരും യാത്രകൾ ബുക്ക് ചെയ്യരുതെന്നും ഗാർസിയ മുന്നറിയിപ്പ് നൽകുന്നു.

 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/JsVgnGYPwOZ0Bsjs6hu5nD

16വയസുകാരിയെ പീഡിപ്പിച്ച ജെ.സി.ബി. ഡ്രൈവർക്ക് തടവ് ശിക്ഷ

ഇടുക്കി: വീട്ടിൽ അതിക്രമിച്ചു കയറി 16 വയസുകാരിയെ പീഡിപ്പിച്ച കേസിൽ ജെ.സി.ബി ഡ്രൈവർക്ക് 12 വർഷം തടവും 15,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. വാഴത്തോപ്പ് സ്വദേശി ജിന്‍റോയ്ക്കാണ് ഇടുക്കി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ശിക്ഷ വിധിച്ചത്. 2016ലാണ് സംഭവം നടന്നത്. ജെ.സി.ബി ഡ്രൈവറായ ജിന്‍റോ, പെൺകുട്ടിയുടെ വീടിനു സമീപത്തെ റോഡ് പണിക്ക് എത്തിയതായിരുന്നു. 

പെൺകുട്ടി വീട്ടിൽ ഒറ്റക്കാണെന്ന് മനസിലാക്കിയ ഇയാൾ വീട്ടിൽ അതിക്രമിച്ചു കയറിയ ശേഷം പീഡിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ കുടുംബത്തിന്‍റെ പരാതിയില്‍ ഇടുക്കി പൊലീസാണ് കേസെടുത്ത് അന്വേഷണം നടത്തിയത്. വീട്ടില്‍ കുട്ടി ഒറ്റയ്ക്കാണെന്ന് മനസിലാക്കിയ പ്രതി ആളില്ലാത്ത നേരം നോക്കി അതിക്രമിച്ച് കയറി പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. 

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്തതിന് ഏഴുവർഷം തടവും, 10000 രൂപ പിഴയുമാണ് ശിക്ഷ. പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ചുകയറിയതിന് അഞ്ച് വർഷം തടവും 5000 രൂപ പിഴയുമാണ് ശിക്ഷിച്ചത്. പിഴ തുക പൂർണമായും ഇരക്ക് നൽകണമെന്നും കോടതി നി‍ർദ്ദേശിച്ചു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ എസ് എസ് സനീഷ് ഹാജരായി. 


Share it:

world

Post A Comment: