www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1823) Idukki (1772) Mostreaded (1616) Crime (1382) National (1201) Entertainment (833) world (429) Viral (423) Video (353) Health (198) Gallery (162) mollywood (160) sports (137) Gulf (131) Trending (109) business (94) bollywood (87) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (26) auto (25) Sex (24) Beauty (21) hollywood (19) shortfilm (15) editorial (13) trailer (13) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

അഗൻവാടിയിലെ വാട്ടർ ടാങ്കിൽ ചത്ത എലി

Share it:



തൃശൂർ: കുട്ടികൾക്ക് അസുഖം വിട്ടുമാറാതെ വന്നതോടെ മാതാപിതാക്കൾ അംഗൻവാടിയിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് ഞെട്ടിക്കുന്ന കാര്യങ്ങൾ. ചേലക്കര അംഗന്‍വാടിയിലാണ് സംഭവം നടന്നത്. രക്ഷിതാക്കൾ അംഗൻവാടിയിലെ വാട്ടർ ടാങ്ക് പരിശോധിച്ചപ്പോൾ കണ്ടത് ചത്ത എലിയും പുഴുക്കളും.  

പാഞ്ഞാള്‍ പഞ്ചായത്തിലെ തൊഴുപ്പാടം 28 -ാം നമ്പര്‍ അംഗന്‍വാടിയിലെ കുടിവെള്ള ടാങ്കിലാണ് ചത്ത എലിയെയും പുഴുക്കളെയും കണ്ടെത്തിയത്. അംഗന്‍വാടിയിലെ കുട്ടികള്‍ക്ക് കുടിക്കാന്‍ ഈ വാട്ടര്‍ ടാങ്കറില്‍ നിന്നാണ് വെള്ളം എടുത്തിരുന്നത്. ഇവിടത്തെ കുട്ടികള്‍ക്ക് വിട്ടുമാറാത്ത അസുഖം വന്നതോടെ ആണ് രക്ഷിതാക്കള്‍ പരിശോധിക്കാന്‍ തീരുമാനിച്ചത്.

സ്വാതന്ത്ര്യ ദിന ആഘോഷത്തിന്‍റെ ഭാഗമായി അംഗന്‍വാടിയില്‍ കുട്ടികളും രക്ഷിതാക്കളും നാട്ടുകാരും രാവിലെ വന്നപ്പോഴാണ് കെട്ടിടത്തിന്‍റെ മുകളില്‍ സ്ഥാപിച്ചിരുന്ന വാട്ടര്‍ ടാങ്കിനുള്ളില്‍ പരിശോധിച്ചത്. രക്ഷിതാക്കള്‍ ആരോഗ്യ വകുപ്പിനും പൊലീസിനും പരാതി നല്‍കി. തുടര്‍ന്ന് ആരോഗ്യ വകുപ്പിലെ ജീവനക്കാരും പരിശോധന നടത്തി.

അടുക്കളയിലെ വാട്ടര്‍ പ്യൂരിഫിയറിന് ഉള്ളില്‍ നിന്ന് ചത്ത പല്ലിയെയും കണ്ടെത്തി. വാട്ടര്‍ ടാങ്ക് നീക്കം ചെയ്യാതെ കുട്ടികളെ ഇനി അംഗന്‍വാടിയിലേക്ക് വിടുകയിലെന്നാണ് രക്ഷിതാക്കളുടെ നിലപാട്. ടീച്ചര്‍ ഉള്‍പ്പടെ രണ്ടുപേരാണ് അംഗന്‍വാടിയിലുള്ളത്. ആറ് കുട്ടികളാണ് ഇവിടെ വരുന്നത്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ അംഗനവാടി അടച്ചിടാന്‍ പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചു.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/FqW7VJGGtZ9IrG38Ai0WK1

വീട്ടുജോലിക്കാരിയെ നഗ്നയാക്കി മർദിച്ചു; ഒരാൾ അറസ്റ്റിൽ

ന്യൂഡെൽഹി: ആഭരണം മോഷ്‌ടിച്ചെന്നാരോപിച്ച് വീട്ടു ജോലിക്കാരിയെ നഗ്നയാക്കി മർദിച്ചെന്ന് പരാതി. ഡെൽഹിയിലെ സത്‌ബാരിയിലാണ് സംഭവം നടന്നത്. 43 കാരിയായ ജോിക്കാരിയാണ് ക്രൂര മർദനത്തിന് ഇരയാകേണ്ടി വന്നത്. സംഭവത്തെ തുടർന്ന് വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ച ജോലിക്കാരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെയാണ് മർദന വാർത്ത പുറത്തു വരുന്നത്.

സംഭവത്തിൽ ഒരാൾ അറസ്റ്റിലായിട്ടുണ്ട്. 10 മാസം മുമ്പ് വീട്ടിൽ നിന്ന് കുറച്ച് ആഭരണങ്ങൾ മോഷ്ടിച്ചതായി കുറ്റസമ്മതം നടത്താൻ വീട്ടുടമയും കുടുംബാംഗങ്ങളും ചേർന്ന് തന്നെ ശാരീരികമായി ആക്രമിക്കുകയും മർദിക്കുകയും ചെയ്തതായി യുവതി ആരോപിച്ചു. അപമാനം സഹിക്കാനാവാത്തതിനാലാണ് വിഷം കഴിച്ചതെന്ന് യുവതി പറഞ്ഞു. 

ആഭരണങ്ങൾ മോഷ്ടിച്ചത് ആരെന്നറിയാൻ കുടുംബം ഓഗസ്റ്റ് ഒൻപതിന് ഒരു മന്ത്രവാദിയെ വിളിച്ചിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. വീട്ടിലെത്തിയ മന്ത്രവാദി അവിടെ ഉണ്ടായിരുന്ന എല്ലാവർക്കും അരിയും ചുണ്ണാമ്പ് പൊടിയും നൽകി. ആരുടെ വായ ചുവന്നാലും അവർ ആയിരിക്കും മോഷ്ടാവെന്ന് മന്ത്രവാദി പറഞ്ഞു. 

വീട്ടുജോലിക്കാരിയായ യുവതിയുടെ വായ ചുവന്നു. ഇതോടെ മന്ത്രവാദി അവളെ മോഷ്ടാവായി പ്രഖ്യാപിച്ചു. ഇതോടെ വീട്ടുടമസ്ഥർ യുവതിയെ മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി ആഭരണങ്ങൾ മോഷ്ടിച്ചെന്ന് സമ്മതിക്കാൻ സമ്മർദ്ദം ചെലുത്തി. എന്നാൽ താൻ അല്ല ആഭരണം മോഷ്ടിച്ചതെന്ന് യുവതി തറപ്പിച്ചു പറഞ്ഞു. ഇതോടെ അവർ തന്നെ വിവസ്ത്രയാക്കുകയും മർദ്ദിക്കുകയും ചെയ്യുകയായിരുന്നുവെന്ന് യുവതി പൊലീസിനോട് പറഞ്ഞു. 

ഇതിനുശേഷം യുവതിയെ മുറിക്കുള്ളിൽ പൂട്ടിയിടുകയായിരുന്നു. ഒടുവിൽ ശുചിമുറിയിൽ പോകണമെന്ന് പറഞ്ഞ് പുറത്തിറങ്ങിയ യുവതി, അവിടെ ഉണ്ടായിരുന്ന വിഷ പദാർഥം എടുത്ത് കഴിക്കുകയായിരുന്നു. അവശയായ യുവതിയെ വീട്ടുകാർ തന്നെ ആശുപത്രിയിലാക്കുകയായിരുന്നു. സത്ബാരിയിലെ അൻസൽ വില്ലയിൽ താമസിക്കുന്ന സീമ ഖാത്തൂൺ (28) എന്നയാളാണ് അറസ്റ്റിലായത്. 


Share it:

Kerala

Post A Comment: