www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1893) Idukki (1825) Mostreaded (1617) Crime (1440) National (1225) Entertainment (846) Viral (439) world (439) Video (357) Health (208) Gallery (162) mollywood (160) sports (138) Gulf (135) Trending (109) business (95) bollywood (89) Science (80) Food (52) Travel (41) kollywood (37) Gossip (35) Tech (33) featured (27) auto (25) Sex (24) Beauty (21) editorial (19) hollywood (19) shortfilm (15) trailer (14) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

അടിപൊളി ഓഫർ

അടിപൊളി ഓഫർ
20000 mAh Power Bank

15 കാരി ഗർഭിണി; പ്രതിക്ക് 62 വർഷം തടവ് ശിക്ഷ

Share it:

62-year-of-imprisonment-for-young-man-idukki


ഇടുക്കി: വിവാഹ വാഗ്ദാനം നൽകി 15 വയസുകാരിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിൽ യുവാവിന് 62 വർഷം തടവ് ശിക്ഷയും പിഴയും. ഇടുക്കി പോക്‌സോ കോടതിയാണ് ദേവികുളം സ്വദേശി ആൽവിന് ശിക്ഷ വിധിച്ചത്. പ്രതി ഒന്നര ലക്ഷം രൂപ പിഴയും ഒടുക്കണം.  

2020ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പെൺകുട്ടി ഗർഭിണി ആയതോടെയാണ് സംഭവം വീട്ടുകാർ അറിഞ്ഞത്. തുടർന്ന് പൊലീസിനെ സമീപിക്കുകയായിരുന്നു. വിവാഹ വാദ്ഗാനം നൽകി പെൺകുട്ടിയുമായി അടുപ്പം സ്ഥാപിച്ച പ്രതി കുട്ടിയെ പീഡിപ്പിക്കുകയും ഗർഭിണിയാക്കുകയുമായിരുന്നു. പ്രതിക്കെതിരായ ശാസ്ത്രീയ തെളിവുകളും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി. തുടർന്നാണ് പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്. 

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കുറ്റത്തിന് 40 വർഷം തടവും, ലൈംഗിക അതിക്രമം നടത്തിയതിന് 20 വർഷം തടവും ഉൾപ്പെടുന്നതാണ് ശിക്ഷ. ഇതിൽ ഏറ്റവും ഉയർന്ന ശിക്ഷയായ 40 വർഷമാകും പ്രതി ജയിലിൽ കഴിയേണ്ടി വരിക. മറ്റു ശിക്ഷകൾ ഒരുമിച്ച് അനുഭവിച്ചാൽ മതിയാകും. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/JsVgnGYPwOZ0Bsjs6hu5nD

സംസ്‌കാര ചടങ്ങിനിടെ മൂന്ന് വയസുകാരി കണ്ണ് തുറന്നു 

മെക്‌സിക്കോ: മരിച്ച് 12 മണിക്കൂർ കഴിഞ്ഞ് നടത്തിയ സംസ്‌കാര ചടങ്ങിനിടെ പെൺകുട്ടി കണ്ണ് തുറന്നു. മെക്‌സിക്കോയിലാണ് സംഭവം നടന്നത്. കാമില റൊക്‌സാന മാർട്ടിനെസ് മെൻഡോസ എന്ന മൂന്നു വയസുള്ള പെൺകുട്ടിയാണ് സംസ്‌കാര ചടങ്ങിനിടെ കണ്ണ് തുറന്നത്. ഓഗസ്റ്റ് 17 ബുധനാഴ്ചയാണ് കുട്ടി മരിച്ചതായി ഡോക്ടര്‍മാര്‍ വിധി എഴുതിയത്. ഇതിനു ശേഷം 12 മണിക്കൂർ കഴിഞ്ഞായിരുന്നു സംസ്‌കാര ചടങ്ങുകൾ. 

കുട്ടി കണ്ണ് തുറന്നതോടെ നേരത്തെ കാണിച്ചിരുന്ന അതേ ആശുപത്രിയില്‍ തന്നെ എത്തിച്ചു. എന്നാല്‍, ചികിത്സയിലിരിക്കെ കുട്ടി പിന്നീട് അതേ ആശുപത്രിയിൽ തന്നെ മരിച്ചു. സെന്‍ട്രല്‍ മെക്സിക്കോയിലെ സാന്‍ ലൂയിസ് പോട്ടോസി സ്റ്റേറ്റിലെ സലീനാസ് ഡി ഹില്‍ഡാല്‍ഗോ കമ്മ്യൂണിറ്റി ഹോസ്പിറ്റലിലാണ് സംഭവം നടന്നത്. 

പനി, ഛര്‍ദ്ദി, വയറുവേദന എന്നിവയെ തുടര്‍ന്നാണ് നേരത്തെ മൂന്നുവയസുകാരിയായ കുഞ്ഞിനെ ശിശുരോഗ വിദഗ്ദ്ധന്‍റെ അടുത്ത് കൊണ്ടുപോയത് എന്ന് കാമിലയുടെ അമ്മ മേരി ജെയിന്‍ മെന്‍ഡോസ പറഞ്ഞു. ഇവിടെ വച്ച് കുട്ടിക്ക് ഡീഹൈഡ്രേഷന്‍ ഉണ്ട് എന്ന് പറയുകയും പാരാസെറ്റാമോള്‍ നല്‍കുകയും ചെയ്തു. മണിക്കൂറുകള്‍ക്ക് ശേഷം, കാമിലയുടെ നില വഷളായതായി മാതാപിതാക്കള്‍ ശ്രദ്ധിച്ചതിനെ തുടര്‍ന്ന്, അവര്‍ അവളെ തിരികെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അവിടെ രാത്രി ഒമ്പത് മണിക്കും 10 മണിക്കും ഇടയില്‍ അവള്‍ മരിച്ചതായി പ്രഖ്യാപിക്കുകയും ചെയ്തു. 

ശവസംസ്‌കാരചടങ്ങിനിടെ ശവപ്പെട്ടിയില്‍ നീരാവി നിറഞ്ഞിരിക്കുന്നതായി ഒരാളുടെ ശ്രദ്ധയില്‍ പെട്ടു. എന്നാല്‍, അത് ചൂണ്ടിക്കാണിച്ചപ്പോള്‍ അത് വെറും തോന്നലാണ് എന്നും പറഞ്ഞ് ആളുകള്‍ അത് തള്ളിക്കളയുകയും ചെയ്തു. എന്നാല്‍, കുഞ്ഞിന്‍റെ മുത്തശിയാണ് കുഞ്ഞിന്‍റെ കണ്ണുകള്‍ അനങ്ങുന്നുണ്ട് എന്ന് പറഞ്ഞത്. ഉടനെ തന്നെ ശവപ്പെട്ടി തുറക്കുകയും കുഞ്ഞിന്‍റെ പള്‍സ് നോക്കുകയും ചെയ്തപ്പോള്‍ അവള്‍ മരിച്ചിട്ടില്ല എന്ന് ബോധ്യപ്പെടുകയായിരുന്നു. 

അങ്ങനെ അവള്‍ മരിച്ചു എന്ന് പ്രഖ്യാപിക്കപ്പെട്ട അതേ ആശുപത്രിയിലേക്ക് തന്നെ അവളെ വീണ്ടും കൊണ്ടുപോയി. കുറച്ച് നേരങ്ങള്‍ക്ക് ശേഷം കുട്ടി ശരിക്കും മരിക്കുകയും ചെയ്തു. 


Share it:

Idukki

Mostreaded

Post A Comment: