ഇടുക്കി: കട്ടപ്പന- കുട്ടിക്കാനം സംസ്ഥാന പാതയിൽ ബൈക്ക് യാത്രികനെ ഇടിച്ചു തെറിപ്പിച്ച കാർ നിർത്താതെ പോയി. കഴിഞ്ഞ ദിവസം വൈകിട്ട് കെ. ചപ്പാത്തിനും ആലടിക്കും ഇടയിലായിരുന്നു അപകടം. ചപ്പാത്ത് ഹെവൻവാലി സ്വദേശി പാറയ്ക്കൽ സുരേഷിനാണ് (45) അപകടത്തിൽ പരുക്കേറ്റത്.
ഇലക്‌ട്രിക്കൽ ജോലിക്കാരനായ സുരേഷ് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങും വഴിയായിരുന്നു അപകടം. ചപ്പാത്ത് ഭാഗത്തേക്ക് വന്ന ബൈക്ക് എതിരെ വന്ന കാർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. സുരേഷ് തെറിച്ചു വീഴുന്നത് കണ്ടിട്ടും കാർ നിർത്താതെ കടന്നു പോയി. ശബ്‌ദം കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് സുരേഷിനെ ആശുപത്രിയിലെത്തിച്ചത്.
കാലിന് സാരമായി പരുക്കേറ്റ സുരേഷിനെ പിന്നീട്, വിദഗ്ദ ചികിത്സക്കായി തേനി മെഡിക്കൽ കോളെജിലേക്ക് മാറ്റി. അതേസമയം അപകടം നടന്ന സ്ഥലത്തു നിന്നും കാറിന്‍റെ നമ്പർ പ്ലേറ്റ് പൊലീസിനു ലഭിച്ചിട്ടുണ്ട്. കാർ കണ്ടെത്താൻ ശ്രമം ആരംഭിച്ചതായി പൊലീസ് പറഞ്ഞു. സിസി ടിവി ക്യാമറകൾ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് നടക്കുന്നത്.
ടെലഗ്രാമിൽ ഫോളോ ചെയ്യാനായി
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/JsVgnGYPwOZ0Bsjs6hu5nD
ഓട്ടോറിക്ഷയ്ക്ക് അടിയിൽപെട്ട് രണ്ടര വയസുകാരി മരിച്ചു
ഇടുക്കി: പിതാവ് പിന്നോട്ടെടുത്ത ഓട്ടോറിക്ഷ ഇടിച്ച് രണ്ടര വയസുകാരി മരിച്ചു. കട്ടപ്പന വെള്ളിലാംകണ്ടത്താണ് അപകടം നടന്നത്. വെള്ളിലാംകണ്ടം സ്വദേശികളായ സജേഷ്- ശ്രീക്കുട്ടി ദമ്പതികളടെ മകൾ ഹൃദികയാണ് മരിച്ചത്. തിങ്കളാഴ്ച്ച രാവിലെയായിരുന്നു അപകടം.
വീടിന്‍റെ മുറ്റത്ത് പിതാവ് ഓട്ടോറിക്ഷ തിരിക്കുന്നതിനിടെ കുട്ടി വാഹനത്തിന്‍റെ അടിയിൽ അകപ്പെടുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇതിനിടെ കുട്ടിയുമായി ആശുപത്രിയിലേക്ക് പോയ വാഹനം വീണ്ടും അപകടത്തിൽപെട്ടു.
കുട്ടിയെ കൊണ്ടുപോയ കാർ നിയന്ത്രണം വിട്ട് മതിലിൽ ഇടിക്കുകയായിരുന്നു. തുടർന്ന് മറ്റൊരു വാഹനത്തിൽ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
Post A Comment: