www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1573) Mostreaded (1503) Idukki (1496) Crime (1272) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (125) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

പബ്ലിക്കായി ഉമ്മ വക്കാൻ തോന്നിയാൽ ചെയ്യണം; വിവാദത്തെ കുറിച്ച് സ്വാസിക

swasika-chathuram
Share it:

swasika-chathuram


കൊച്ചി: റീലീസിനൊരുങ്ങുന്ന ചതുരത്തിലെ ഇന്‍റിമേറ്റ് സീനുകളുടെ പേരിൽ നേരിട്ട സൈബർ ആക്രമണങ്ങളിൽ പ്രതികരണവുമായി നടി സ്വാസിക. ചിത്രത്തിന്‍റെ മോഷൻ പോസ്റ്റർ പുറത്തു വന്നതോടെയാണ് താരത്തിനെതിരെ സൈബർ ആക്രമണം തുടങ്ങിയത്. റോഷനും സ്വാസികയും തമ്മിലുള്ള ഇന്‍റിമേറ്റ് രംഗങ്ങളായിരുന്നു പോസ്റ്ററിൽ ഉണ്ടായിരുന്നത്.  

സിദ്ധാർഥ് ഭരതൻ സംവിധാനം ചെയ്യുന്ന ചിത്രം സെപ്റ്റംബർ 16ന് റിലീസ് ചെയ്യും. സ്വാസികയും റോഷനുമാണ് ചിത്രത്തിലെ പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നത്. അതേസമയം സൈബർ ആക്രമണത്തെ കുറിച്ച് സ്വാസിക പറയുന്നത് ഇങ്ങനെ. 

swasika-chathuram

ആളുകളുടെ ആറ്റിട്യൂഡ് മാറിയാൽ തന്നെ പ്രശ്നങ്ങൾ അവസാനിക്കുമെന്ന് താരം പറയുന്നു. ആറ്റിട്യൂഡിൽ മാറ്റമുണ്ടായാൽ കുറച്ചുകൂടി നല്ല ക്രിയേഷൻസ് സിനിമാ ഇൻഡസ്ട്രിയിൽ ഉണ്ടാകും. ഇപ്പോൾ മുമ്പത്തെക്കാളും മേക്കിങ് സ്റ്റൈലും റൈറ്റിങ് സ്റ്റൈലും മാറിയിട്ടുണ്ട്. അത് നമ്മൾ സ്വീകരിച്ചാൽ വിവാദത്തിന്‍റെ ആവശ്യമില്ല. പ്രേക്ഷകരെ വിനോദിപ്പിക്കാൻ വേണ്ടി തന്നെയാണ് ഇങ്ങനെയൊക്കെ ചെയ്യുന്നത്. നമ്മൾ എത്രത്തോളം ആളുകളെ വളരാൻ അനുവദിക്കാതെ ഇരിക്കുന്നുവോ, നമ്മുടെ ഇൻഡസ്ട്രി അത്രത്തോളം താഴേക്ക് പോകുകയാണ്. 

കുട്ടികൾക്കും, വലിയവർക്കും, ട്രാൻസ്ജെൻഡേഴ്‌സിനും ഉണ്ടാകുന്ന വികാരങ്ങൾ വളരെ റിയലായി കാണിക്കാനാണ് മേക്കേഴ്‌സ് ശ്രമിക്കുന്നത്. അതിന്‍റെ ഭാഗമായി ചില കണ്ടന്‍റുകൾ ഓപ്പണായി കാണിക്കേണ്ടിവരും. പബ്ലിക്കായി ഉമ്മ വയ്ക്കണമെങ്കിൽ ഉമ്മ വയ്ക്കാം. തെറി പറയണമെങ്കിൽ തെറി പറയാം, അതൊക്കെ വ്യക്തിപരമായ കാര്യങ്ങളാണെന്നും താരം പറഞ്ഞു. 

swasika-chathuram

ചതുരത്തില്‍ അലന്‍സിയര്‍, ശാന്തി ബാലചന്ദ്രന്‍ എന്നിവരാണ് മറ്റ് പ്രധാനതാരങ്ങള്‍.  2019ലെ സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവ് വിനോയ് തോമസും സിദ്ധാര്‍ത്ഥ് ഭരതനും ചേര്‍ന്ന് രചന നിര്‍വഹിച്ചിരിക്കുന്ന ചിത്രം ഗ്രീന്‍വിച്ച് എന്‍റര്‍ടെയ്ൻമെന്‍റ്സും യെല്ലോ ബേര്‍ഡ് പ്രൊഡക്ഷനും ചേര്‍ന്നാണ് നിര്‍മിക്കുന്നത്. നേരത്തെ പുറത്തിറങ്ങിയ ചതുരത്തിന്‍റെ ടീസറിന് മികച്ച പ്രതികരണം ലഭിച്ചിരുന്നു.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/JsVgnGYPwOZ0Bsjs6hu5nD

ഇടുക്കിയിൽ പൊടുന്നനെ തീവ്ര മഴ

ഇടുക്കി: ഓറഞ്ച് അലർട്ട് നിലനിൽക്കുന്ന ഇടുക്കിയിൽ പൊടുന്നനെ തീവ്രമഴ. വൈകിട്ട് 4.15 ഓടെയാണ് ഹൈറേഞ്ച് മേഖലയിൽ തീവ്ര മഴ പെയ്‌തു തുടങ്ങിയത്. രാവിലെ മുതൽ ശക്തമായ വെയിൽ പലയിടത്തും അനുഭവപ്പെട്ടിരുന്നു. ഉച്ചയോടെ വെയിൽ മാറി ആകാശം മേഘാവൃതമായി. പിന്നീട് വൈകിട്ടോടെയാണ് മഴ തുടങ്ങിയത്. 

കട്ടപ്പന, നെടുങ്കണ്ടം, രാജാക്കാട്, മരിയാപുരം, ശാന്തിഗ്രാം, ചപ്പാത്ത് പ്രദേശങ്ങളിലെല്ലാം ഇടിമുഴക്കത്തോടെയുള്ള അതി ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. തീവ്ര മഴ പെയ്‌തു തുടങ്ങിയതോടെ മലയോര പ്രദേശങ്ങളിൽ താമസിക്കുന്നവർ ഭീതിയിലായിട്ടുണ്ട്. മുല്ലപ്പെരിയാർ, ഇടുക്കി അണക്കെട്ടുകളുടെ വൃഷ്‌ടി പ്രദേശത്തും ശക്തമായ മഴ തുടരുകയാണ്. 

അതേസമയം സംസ്ഥാനത്ത് മൂന്ന് ദിവസം വ്യാപക മഴ പെയ്യുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിൽ തീവ്ര മഴ പെയ്യാൻ സാധ്യതയുണ്ട്. ഈ ജില്ലകളിൽ ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. മറ്റെല്ലാ ജില്ലകളിലും യെല്ലോ അലർട്ടാണ്.

 നാളെയും മറ്റന്നാളും എല്ലാ ജില്ലകളിലും യെല്ലോ അലർട്ടുണ്ട്. വെള്ളിയാഴ്ച്ച കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കാസർകോട് ജില്ലകളിലും, ശനിയാഴ്ച്ച കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലും യെല്ലോ അലർട്ടുണ്ട്. 


Share it:

Entertainment

Gossip

Post A Comment: