www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1576) Mostreaded (1505) Idukki (1496) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

വരന്‍റെ കൂട്ടുകാർക്ക് പപ്പടം കിട്ടിയില്ല; കല്യാണ പാർട്ടിയിൽ കൂട്ടത്തല്ല്

Share it:



ഹരിപ്പാട്: കല്യാണ സദ്യയിൽ പപ്പടം കിട്ടാത്തതിനെ തുടർന്ന് കൂട്ടത്തല്ല്. ഹരിപ്പാടിനടുത്ത് മുട്ടത്താണ് സംഭവം നടന്നത്. അടിപിടിക്കിടെ മൂന്ന് പേർക്ക് പരിക്കുപറ്റി. സംഭവത്തിൽ കരീലക്കുളങ്ങര പൊലീസ് കേസെടുത്തിട്ടുണ്ട്. സദ്യ വിളമ്പുന്നതിനിടെ പപ്പടം കിട്ടാതിരുന്നതാണ് തർക്കത്തിനും പിന്നീട് സംഘർഷത്തിനും കാരണമായത്.  

ഓഡിറ്റോറിയം ഉടമയുള്‍പ്പെടെ മൂന്ന് പേര്‍ക്കാണ് പരുക്കേറ്റത്. മുട്ടത്തെ ഓഡിറ്റോറിയത്തില്‍ ഞായറാഴ്ച ഉച്ചയോടെയാണ് കൂട്ടത്തല്ല് നടന്നത്. വരന്‍റെ സുഹൃത്തുക്കളില്‍ ചിലര്‍ ഭക്ഷണം കഴിക്കുന്നതിനിടെ വീണ്ടും പപ്പടം ആവശ്യപ്പെട്ടു. എന്നാല്‍ വിളമ്പുന്നവര്‍ ഇത് നല്‍കാന്‍ സാധിക്കില്ലെന്ന് പറഞ്ഞതോടെയാണാ് പ്രശ്‌നം ആരംഭിച്ചത്. തുടര്‍ന്ന് തര്‍ക്കമുണ്ടാവുകയും കൂട്ടത്തല്ലില്‍ കലാശിക്കുകയുമായിരുന്നുവെന്ന് കരീലക്കുളങ്ങര പൊലീസ് പറയുന്നു. 

ഓഡിറ്റോറിയത്തിലെ കസേരകളും മേശകളും ഉപയോഗിച്ചായിരുന്നു തമ്മിലടിച്ചത്. ഓഡിറ്റോറിയത്തില്‍ നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. ഓഡിറ്റോറിയം ഉടമ മുരളീധരന്‍(65), ജോഹന്‍(21), ഹരി(21) എന്നിവര്‍ക്കാണ് പരുക്കേറ്റത്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/JsVgnGYPwOZ0Bsjs6hu5nD

ഓട്ടോറിക്ഷയ്ക്ക് അടിയിൽപെട്ട് രണ്ടര വയസുകാരി മരിച്ചു 

ഇടുക്കി: പിതാവ് പിന്നോട്ടെടുത്ത ഓട്ടോറിക്ഷ ഇടിച്ച് രണ്ടര വയസുകാരി മരിച്ചു. കട്ടപ്പന വെള്ളിലാംകണ്ടത്താണ് അപകടം നടന്നത്. വെള്ളിലാംകണ്ടം സ്വദേശികളായ സജേഷ്- ശ്രീക്കുട്ടി ദമ്പതികളടെ മകൾ ഹൃദികയാണ് മരിച്ചത്. തിങ്കളാഴ്ച്ച രാവിലെയായിരുന്നു അപകടം. 

വീടിന്‍റെ മുറ്റത്ത് പിതാവ് ഓട്ടോറിക്ഷ തിരിക്കുന്നതിനിടെ കുട്ടി വാഹനത്തിന്‍റെ അടിയിൽ അകപ്പെടുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇതിനിടെ കുട്ടിയുമായി ആശുപത്രിയിലേക്ക് പോയ വാഹനം വീണ്ടും അപകടത്തിൽപെട്ടു. 

കുട്ടിയെ കൊണ്ടുപോയ കാർ നിയന്ത്രണം വിട്ട് മതിലിൽ ഇടിക്കുകയായിരുന്നു. തുടർന്ന് മറ്റൊരു വാഹനത്തിൽ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. 


Share it:

Viral

Post A Comment: