![]() |
യുവാക്കൾക്കിടയിൽ പോലും ഇപ്പോൾ ഹൃദയാഘാതം സാധാരണമായിരിക്കുകയാണ്. അശ്രദ്ധമായ ജീവിത ശൈലിയാണ് പലപ്പോഴും ഹൃദയത്തിനു വില്ലനാകുന്നത്. ഭക്ഷണം, ഉറക്കമില്ലായ്‌മ, പുകവലി തുടങ്ങിയ ശീലങ്ങളും ഹൃദയാരോഗ്യത്തിന് ദോഷകരമാണ്. അൽപം ശ്രദ്ധിച്ചാൽ ഹൃദയാഘാതം ഉണ്ടാകാതെ തടയാൻ നമുക്ക് കഴിയും.
പുകവലി
സ്ത്രീ പുരുഷ വ്യത്യാസമില്ലാതെ പുകവലി ശീലമാക്കുന്നവരാണ് ഇപ്പോഴത്തെ യുവ തലമുറ. ഇത് ഹൃദയത്തിന് ഏറെ ദോഷകരമാണ്. പുകവലി ശീലമുള്ളവർ ഇത് ഉപേക്ഷിക്കുക എന്നതാണ് ഉചിതം. അല്ലാത്തപക്ഷം ഹൃദയം പെട്ടെന്ന് തന്നെ ബാധിക്കപ്പെടുകയും ഹൃദയാഘാതം അടക്കമുള്ള പ്രശ്നങ്ങളിലേക്ക് സാധ്യത തുറക്കപ്പെടുകയും ചെയ്യും.
വ്യായാമം
തിരക്കിട്ട ജീവിത ശൈലിയാണ് ഇന്ന് കണ്ടു വരുന്നത്. വീട്, ജോലി എന്നിവയുടെ തിരക്ക് വർധിച്ചതോടെ വ്യായാമവും കായികാധ്വാനവും നല്ല ശതമാനം ആളുകൾക്കും ഇല്ലാതെ വരുന്നു. ഇത് ഹൃദയത്തിനു ദോഷകരമാണ്. അവരവരുടെ പ്രായത്തിനും ആരോഗ്യാവസ്ഥയ്ക്കും അനുസരിച്ചുള്ള കായികാധ്വാനം ഓരോരുത്തര്‍ക്കും നിര്‍ബന്ധമാണ്. വ്യായാമം അമിതമാകുന്നതും ഹൃദയത്തിന് ദോഷം തന്നെ.
ഡയറ്റ്
ഭക്ഷണം ഹൃദയാരോഗ്യത്തിൽ പ്രധാനപ്പെട്ട കാര്യമാണ്. അനാരോഗ്യകരമായ ഭക്ഷണങ്ങൾ ഒഴിവാക്കുന്നതാണ് ഉചിതം. ഫാസ്റ്റ് ഫുഡ്, ജങ്ക് ഫുഡ് എന്നിവ ഹൃദയത്തിന് ദോഷകരമാണ്. ഇത്തരം ഭക്ഷണങ്ങൾ പതിവായി കഴിക്കുന്ന ശീലമുള്ളവർ ഇത് ഒഴിവാക്കുകയാണ് ഉചിതം.
ഉറക്കം
രാത്രി വൈകി ഉറങ്ങുന്നതും ഉറങ്ങാതിരിക്കുന്നതും പുതിയ തലമുറയ്ക്ക് ശീലമായി കഴിഞ്ഞു. എന്നാൽ രാത്രിയിലെ ഉറക്കം ഹൃദയാരോഗ്യത്തിൽ പ്രധാനമാണ്. ഉറക്കം നഷ്‌ടപ്പെടുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളിലേക്കും അത് ഹൃദയാഘാതത്തിലേക്കും വഴിതെളിച്ചേക്കാം.
മാനസിക സമ്മർദം
ജോലി സ്ഥലത്തെയും വീട്ടിലെയും മാനസിക സമ്മർദം പലപ്പോഴും ആരോഗ്യത്തെ ദോഷകരമായി ബാധിക്കാറുണ്ട്. രാവിലെ ജോലിക്ക് പോയി വൈകിട്ട് വീട്ടിലെത്തി വിശ്രമിക്കുന്ന ശീലം ഇപ്പോൾ കുറഞ്ഞു വരികയാണ്. പലപ്പോഴും അമിത സമ്മർദം ഹൃദയത്തിനു ദോഷകരമാകാറുണ്ട്.
ബിപിയും ഷുഗറും
ബിപി, ഷുഗർ രോഗമുള്ളവർ ഇടക്കിടെ ചെക്ക് നടത്തേണ്ടതും രോഗത്തെ നിയന്ത്രിച്ചു നിർത്തേണ്ടതുമാണ്. കുടുംബത്തിൽ ഷുഗർ ഉള്ളവർ നേരത്തെ തന്നെ പരിശോധനകൾ നടത്തി ഷുഗർ കൺട്രോൾ ചെയ്യാൻ ശ്രമിക്കണം. ഇവ രണ്ടും ഹൃദയാഘാതത്തിലേക്ക് നയിക്കാനുള്ള സാധ്യതയുണ്ട്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/JsVgnGYPwOZ0Bsjs6hu5nD
Post A Comment: