www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1893) Idukki (1825) Mostreaded (1617) Crime (1440) National (1225) Entertainment (846) Viral (439) world (439) Video (357) Health (208) Gallery (162) mollywood (160) sports (138) Gulf (135) Trending (109) business (95) bollywood (89) Science (80) Food (52) Travel (41) kollywood (37) Gossip (35) Tech (33) featured (27) auto (25) Sex (24) Beauty (21) editorial (19) hollywood (19) shortfilm (15) trailer (14) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

അടിപൊളി ഓഫർ

അടിപൊളി ഓഫർ
20000 mAh Power Bank

ഇടുക്കിയിൽ പത്താം ക്ലാസ് വിദ്യാർഥിനി ഗർഭിണി; ബന്ധു അറസ്റ്റിൽ

Share it:

10-th-clas-girl-pregnant-murikasery


ഇടുക്കി: പത്താം ക്ലാസ് വിദ്യാർഥിനി ഗർഭിണിയായ സംഭവത്തിൽ ബന്ധുവായ 19 കാരൻ അറസ്റ്റിൽ. ഇടുക്കി മുരിക്കാശേരിയിലാണ് സംഭവം നടന്നത്. പെൺകുട്ടിയുടെ പെരുമാറ്റത്തിൽ സംശയം തോന്നി അമ്മ ആശുപത്രിയിലെത്തിച്ച് പരിശോധിച്ചപ്പോഴാണ് കുട്ടി ഗർഭിണിയാണെന്ന് കണ്ടെത്തിയത്. 

ഉടൻ തന്നെ ആശുപത്രി അധികൃതർ വിവരം പൊലീസിനെ അറിയിച്ചു. പൊലീസ് എത്തി മൊഴി രേഖപ്പെടുത്തിയതോടെയാണ് ഉത്തരവാദി അയൽവാസിയും ബന്ധുവുമായ 19 കാരനാണെന്ന് പെൺകുട്ടി പറഞ്ഞത്. 

തുടർന്ന് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പെൺകുട്ടിയെ ഇയാൾ പലതവണ പീഡിപ്പിച്ചിട്ടുണ്ടെന്നാണ് വിവരം. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.

ടെലഗ്രാമിൽ ഫോളോ ചെയ്യാനായി

https://t.me/superprimetime


 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/JsVgnGYPwOZ0Bsjs6hu5nD

വാഴക്കുല മോഷണം; കട്ടപ്പനയിൽ നാല് പേർ പിടിയിൽ 

ഇടുക്കി: പാകമായ വാഴക്കുലകൾ രാത്രിയിൽ വെട്ടിമാറ്റി മാർക്കറ്റിലെത്തിച്ച് വിൽപ്പന നടത്തുന്ന നാലംഗ സംഘം പിടിയിൽ. കട്ടപ്പന മുളകരമേട്ടിൽ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ നിന്നും വാഴക്കുലകൾ മോഷ്‌ടിച്ചു കടത്തിയ കേസിലാണ് പ്രായപൂർത്തിയാകാത്ത ഒരാൾ അടക്കം നാല് പേർ പിടിയിലായത്. 

കല്യാണത്തണ്ട് വെട്ടികാവുങ്കൽ ഷൈജു(19), ബന്ധുവായ ഇരട്ടയാർ സ്വദേശി വെട്ടികാവുങ്കൽ സുനിൽ (25), കല്യാണത്തണ്ട് പയ്യമ്പള്ളിൽ രഞ്ജിത്ത്(27), ഇവരുടെ സുഹൃത്തായ 17 വയസുകാരൻ എന്നിവരാണ് കട്ടപ്പന പൊലീസിന്‍റെ പിടിയിലായത്. മുളകരമേട് സ്വദേശിയായ ജെയിംസ് എന്നയാളുടെ തോട്ടത്തിൽ കയറി ഏഴ് വാഴക്കുലകളാണ് പ്രതികൾ മോഷ്ടിച്ചത്. 

തുടർന്ന് മറ്റൊരു സുഹൃത്തിന്‍റെ കാർ വാങ്ങി ഇതിൽ കട്ടപ്പന ചന്തയിൽ എത്തിച്ച് വിൽക്കുകയായിരുന്നു. ഈ കാർ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. സിസി ടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ കുടുങ്ങിയത്. എസ്.എച്ച്.ഒ. വിശാൽ ജോൺസന്‍റെ നിർദേശപ്രകാരം പ്രിൻസിപ്പൽ എസ്.ഐ കെ. ദിലീപ് കുമാർ, എസ്.ഐ. റ്റി.എസ്. ഷാജി, സി.പി.ഒമാരായ സുമേഷ് തങ്കപ്പൻ, അനൂപ് എന്നിവർ ചേർന്നാണ് മോഷ്ടാക്കളെ പിടികൂടിയത്. 


Share it:

Idukki

Post A Comment: