www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1967) Idukki (1897) Mostreaded (1617) Crime (1482) National (1240) Entertainment (854) world (449) Viral (444) Video (361) Health (210) Gallery (163) mollywood (161) Gulf (142) sports (139) Trending (109) business (96) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (28) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Women Summits Sneakers

വിജിലൻസ് ചാടി വീണു; കൈക്കൂലി വാങ്ങിയ പണം സബ് എഞ്ചിനീയർ വിഴുങ്ങി

Share it:



കണ്ണൂർ: വിജിൻസിന്‍റെ മിന്നൽ പരിശോധനക്കിടെ കൈക്കൂലി വാങ്ങിയ പണം കെ.എസ്.ഇ.ബി സബ് എഞ്ചിനീയർ വിഴുങ്ങിയതായി സംശയം. അഴീക്കോട് പൂതപ്പാറ കെ.എസ്.ഇ.ബി ഓഫീസിലെ ജിയോ എം. ജോസഫാണ് കൈക്കൂലിയായി വാങ്ങിയ 1000 രൂപ വിഴുങ്ങിയത്. വിജിലൻസിനെ കണ്ടതും ഇയാൾ പണം വിഴുങ്ങുകയായിരുന്നു. ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും എൻഡോസ്‌കോപ്പി ചെയ്യാൻ വിസമ്മതിച്ചു. 

പൂതപ്പാറ സ്വദേശിയായ അബ്‌ദുൾ ഷുക്കൂറാണ് ഇയാൾ കൈക്കൂലി ആവശ്യപ്പെട്ടതായി വിജിലൻസിനു പരാതി നൽകിയത്. വിജിലൻസ് നൽകിയ നോട്ടുമായി ഇയാൾ ജിയോ എം. ജോസഫിനെ കാണുകയും പണം കൈമാറുകയും ചെയ്‌തു. 

തൊട്ടുപിന്നാലെ വിജിലൻസ് സംഘം ജിയോയെ കൈയോടെ പിടികൂടിയെങ്കിലും പണം കണ്ടെത്താനായില്ല. ദേഹപരിശോധനയിലും പരിസരത്തും പണം കണ്ടെത്താൻ കഴിയാതെ വന്നതോടെയാണ് പണം ഇയാൾ വിഴുങ്ങിയെന്ന സംശയം ഉടലെടുത്തത്.  

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/JADaOBrSTxqKfsrW1ZkLRV

നാല് വയസുകാരന്‍റെ കാല് പൊള്ളിച്ചു 

പാലക്കാട്: നാല് വയസുകാരനെ അമ്മയും സുഹൃത്തും ചേർന്ന് ക്രൂരമായി ഉപദ്രവിച്ചു. കുട്ടിയുടെ കാൽ സ്റ്റൗവിൽവച്ചു പൊള്ളിച്ചു. അമ്മയും രണ്ടാനച്ഛനും ചേർന്നാണ് പൊള്ളലേൽപ്പിച്ചത്. സംഭവത്തിൽ കുട്ടിയുടെ അമ്മ രഞ്ജിത, സുഹൃത്ത് ഉണ്ണികൃഷ്‌ണൻ എന്നിവരെ അഗളി പൊലീസ് അറസ്റ്റ് ചെയ്‌തു. 

കുട്ടിയുടെ അച്ഛന്‍റെ പരാതിയിലാണ് അറസ്റ്റ്. കുട്ടിയുടെ കാൽപാദത്തിന്‍റെ അടിഭാഗം പൂർണമായും പൊള്ളിയ നിലയിലാണ്. കുട്ടി കോട്ടാത്തറ ആശുപത്രിയിൽ ചികിത്സയിലാണ്. 

കുട്ടിയെ ശാരീരികമായും മാനസികമായും രണ്ടാനച്ഛൻ ഉപദ്രവിച്ചിരുന്നതായി കുട്ടി പൊലീസിനോട് പറഞ്ഞു. അംഗൻവാടിയിൽ പോകാതെ റോഡിലിറങ്ങി കളിക്കുന്നു എന്നാരോപിച്ചായിരുന്നു ആക്രമണം. കുട്ടിയെ വയർ ഉപയോഗിച്ച് ഉപദ്രവിച്ചതായും കണ്ടെത്തിയിട്ടുണ്ട്. 

Share it:

Kerala

Post A Comment: