www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1575) Mostreaded (1505) Idukki (1496) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (125) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

15കാരിയെ തട്ടിക്കൊണ്ട് പോയി പീഡനം; യുവാവ് അറസ്റ്റിൽ

Share it:



മലപ്പുറം:  വിവാഹ വാഗ്ദാനം നൽകി 15 കാരിയെ വിളിച്ചിറക്കിക്കൊണ്ട് പോയി പീഡനത്തിനിരയാക്കിയ യുവാവ് പിടിയിൽ. മലപ്പുറം കാവനൂരിലാണ് സംഭവം. അസം സ്വദേശിനിയാണ് പീഡിപ്പിക്കപ്പെട്ടത്. കേസിൽ ബംഗാൾ സ്വദേശിയായ മഹീന്ദ്രനെ (27) അരീക്കോട് പൊലീസ് അറസ്റ്റ് ചെയ്തു. കാവനൂരിൽ കുടുംബത്തോടൊപ്പം താമസിക്കുകായായിരുന്നു പെൺകുട്ടി.

ഓഗസ്റ്റ് 26നാണ് കുട്ടിയെ വീട്ടില്‍ നിന്നും കാണാതായത്. തുടർന്ന് കുടുംബം അരീക്കോട് പൊലീസില്‍ പരാതി നല്‍കിയിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് എറണാകുളത്ത് നിന്നും പ്രതിയോടൊപ്പം പെണ്‍കുട്ടിയെ കണ്ടെത്തിയത്. 

ഇരുവരും എറണാകുളത്തുണ്ടെന്ന് മനസിലാക്കിയ അരീക്കോട് പൊലീസ് എറണാംകുളത്തെത്തി ഇരുവരേയും കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ചോദ്യം ചെയ്യലില്‍ പ്രതി പെണ്‍കുട്ടിക്ക് വിവാഹ വാഗ്ദാനം നല്‍കിയാണ് വീട്ടില്‍ നിന്നും വിളിച്ചിറക്കി കൊണ്ടുപോയതെന്ന് പൊലീസ് കണ്ടെത്തി. 

കൊച്ചിയിലേക്കുള്ള യാത്രക്കിടയില്‍ പലയിടത്ത് താമസിച്ച് യുവാവ് പെണ്‍കുട്ടിയെ പലതവണ ലൈംഗികമായി ചൂഷണം ചെയ്‌തെന്ന് പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുണ്ട്. പിടിയിലായ പ്രതി മഹീന്ദ്രന് നാട്ടില്‍ ഭാര്യയും ഒരു കുട്ടിയുമുണ്ട്. ഇയാള്‍ക്കെതിരെ പോക്‌സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് കേസെടുത്തത്. മഞ്ചേരി കോടതിയില്‍ ഹാജരാക്കി മഹീന്ദ്രനെ  പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. അരീക്കോട് എസ്. എച്ച്. ഒ എം. അബ്ബാസ് അലിയുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. 

 വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/JsVgnGYPwOZ0Bsjs6hu5nD

ഇന്നും മഴ; പത്തനംതിട്ടയിൽ അവധി 

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്നു. ഒറ്റപ്പെട്ട ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ പത്തനംതിട്ട ജില്ലയിൽ ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പ്രൊഫഷ്‌ണൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ സർവകലാശാല പരീക്ഷകൾക്ക് മാറ്റമില്ല. കക്കി ആനത്തോട് ഡാമിന്‍റെ ഷട്ടറുകൾ കൂടുതൽ ഉയർത്തിയിട്ടുണ്ട്

അതേസമയം കാസർകോട് ഒഴികെയുള്ള പതിമൂന്ന് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഉരുൾപൊട്ടൽ സാധ്യത കണക്കിലെടുത്ത് മലയോര മേഖലയിൽ കൂടുതൽ ജാഗ്രത വേണമെന്ന് നിർദേശിച്ചിട്ടുണ്ട്.

കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. കേരളത്തിന് സമീപത്തും ബംഗാൾ ഉൾക്കടലിലും നിലനിൽക്കുന്ന ചക്രവാതച്ചുഴിയുമാണ് മഴ ശക്തമാകാൻ കാരണം. 

പത്തനംതിട്ടയിലും കോട്ടയത്തും എറണാകുളത്തും ആലപ്പുഴയിലും കനത്ത മഴ തുടരുകയാണ്. കോട്ടയം മീനച്ചിലാറ്റിൽ ജലനിരപ്പ് ഉയർന്നു. ജില്ലയിൽ 43 കുടുംബങ്ങളെ ദുരിതാശ്വാസ ക്യാംപിലേക്ക് മാറ്റിയിട്ടുണ്ട്. 

ശക്തമായ മഴയെത്തുടർന്ന് വെള്ളക്കെട്ടുകൾ രൂപപ്പെട്ട സാഹചര്യത്തിൽ കോട്ടയം ജില്ലയിലെ മൂന്നു താലൂക്കുകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി നൽകിയിട്ടുണ്ട്. കോട്ടയം, ചങ്ങനാശേരി, വൈക്കം താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ആണ് അവധി. 

മുൻ നിശ്ചയിച്ച സർവകലാശാലാ പരീക്ഷകൾക്ക് മാറ്റമില്ല. എറണാകുളം ജില്ലയിൽ രാത്രി തുടങ്ങിയ മഴയ്ക്ക് ശമനമില്ല. കൊച്ചി നഗരത്തിലും മഴ തുടരുകയാണ്. പെരിയാറിൽ ജലനിരപ്പ് താഴ്ന്ന നിലയിൽ ആണ്. 

ആലപ്പുഴയിൽ രാത്രി മുതൽ തുടരുന്ന കനത്ത മഴയിൽ  കുട്ടനാട്ടിലും അപ്പർ കുട്ടനാട്ടിലും ജലനിരപ്പ് ഉയർന്നു. കിഴക്കൻ  വെള്ളത്തിന്‍റെ വരവും കൂടി. കുട്ടനാട് താലൂക്കിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ  ഇന്ന് അവധി പ്രഖ്യാപിച്ചു.


Share it:

Crime

Post A Comment: