www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1573) Mostreaded (1503) Idukki (1496) Crime (1272) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ആളെ കുത്തി നിറച്ച ബസിൽ നിന്നും തെറിച്ച് വീണ് വിദ്യാർഥി

Share it:

student-falling-from-bus


ചെന്നൈ: യാത്രക്കാരെ കുത്തി നിറച്ചു പോയ ബസിൽ നിന്നും വിദ്യാർഥി തെറിച്ചു വീണു. തമിഴ്നാട്ടിലെ ചെങ്കൽപെട്ടിലാണ് സംഭവം. ഫുഡ്‌ബോർഡിൽ നിന്നും തെറിച്ച് റോഡിലേക്ക് വീണ കുട്ടി ഭാഗ്യം കൊണ്ട് മാത്രമാണ് രക്ഷപെട്ടത്.  

അപകടത്തിന്‍റെ വീഡിയോ ദൃശ്യങ്ങൾ സൈബർ ലോകത്ത് വൈറലായി പ്രചരിക്കുന്നുണ്ട്. നിറയെ യാത്രക്കാരുമായി ബസ് പായുന്നത് വീഡിയോയിൽ കാണാം. ഇതിനിടെ തൂങ്ങി നിന്നിരുന്ന വിദ്യാർഥികളിൽ ഒരാൾ തെറിച്ച് റോഡിലേക്ക് വീഴുകയായിരുന്നു. ചെറിയ പരുക്കുകളോടെ കുട്ടി രക്ഷപെട്ടെന്നാണ് വിവരം.

 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/JsVgnGYPwOZ0Bsjs6hu5nD

ഇടുക്കിയിൽ പൊടുന്നനെ തീവ്ര മഴ

ഇടുക്കി: ഓറഞ്ച് അലർട്ട് നിലനിൽക്കുന്ന ഇടുക്കിയിൽ പൊടുന്നനെ തീവ്രമഴ. വൈകിട്ട് 4.15 ഓടെയാണ് ഹൈറേഞ്ച് മേഖലയിൽ തീവ്ര മഴ പെയ്‌തു തുടങ്ങിയത്. രാവിലെ മുതൽ ശക്തമായ വെയിൽ പലയിടത്തും അനുഭവപ്പെട്ടിരുന്നു. ഉച്ചയോടെ വെയിൽ മാറി ആകാശം മേഘാവൃതമായി. പിന്നീട് വൈകിട്ടോടെയാണ് മഴ തുടങ്ങിയത്. 

കട്ടപ്പന, നെടുങ്കണ്ടം, രാജാക്കാട്, മരിയാപുരം, ശാന്തിഗ്രാം, ചപ്പാത്ത് പ്രദേശങ്ങളിലെല്ലാം ഇടിമുഴക്കത്തോടെയുള്ള അതി ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. തീവ്ര മഴ പെയ്‌തു തുടങ്ങിയതോടെ മലയോര പ്രദേശങ്ങളിൽ താമസിക്കുന്നവർ ഭീതിയിലായിട്ടുണ്ട്. മുല്ലപ്പെരിയാർ, ഇടുക്കി അണക്കെട്ടുകളുടെ വൃഷ്‌ടി പ്രദേശത്തും ശക്തമായ മഴ തുടരുകയാണ്. 

അതേസമയം സംസ്ഥാനത്ത് മൂന്ന് ദിവസം വ്യാപക മഴ പെയ്യുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിൽ തീവ്ര മഴ പെയ്യാൻ സാധ്യതയുണ്ട്. ഈ ജില്ലകളിൽ ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. മറ്റെല്ലാ ജില്ലകളിലും യെല്ലോ അലർട്ടാണ്.

 നാളെയും മറ്റന്നാളും എല്ലാ ജില്ലകളിലും യെല്ലോ അലർട്ടുണ്ട്. വെള്ളിയാഴ്ച്ച കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കാസർകോട് ജില്ലകളിലും, ശനിയാഴ്ച്ച കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലും യെല്ലോ അലർട്ടുണ്ട്. 


Share it:

Video

Post A Comment: