www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1571) Mostreaded (1503) Idukki (1494) Crime (1271) National (1139) Entertainment (803) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (35) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

യുവ നടി മരിച്ച നിലയിൽ; ആത്മഹത്യാ കുറിപ്പ് പുറത്ത്

Share it:

yoo-joo-eun


സോൾ: ദക്ഷിണ കൊറിയയിലെ യുവ നടി യു ജു ഇന്നിനെ (27) മരിച്ച നിലയിൽ കണ്ടെത്തി. ദക്ഷിണേന്ത്യൻ മാധ്യമങ്ങളാണ് വാർത്ത പുറത്തു വിട്ടത്. ആത്മഹത്യയാണെന്നാണ് നിഗമനം. എന്നാൽ ആത്മഹത്യയിലേക്ക് നയിച്ച കാരണങ്ങൾ വ്യക്തമല്ല. നടി എഴുതിയ ആത്മഹത്യാ കുറിപ്പ് സഹോദരൻ നടിയുടെ തന്നെ ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവച്ചിട്ടുണ്ട്.  

എന്നാൽ കത്ത് പങ്കുവച്ച് അല്‍പസമയത്തിനു ശേഷം ഈ അക്കൌണ്ട് പ്രൈവറ്റ് ആക്കി. സഹോദരിയുടെ അന്തിമാഭിലാഷമെന്ന നിലയിലാണ് കുറിപ്പ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കപ്പെട്ടതെന്ന് കൊറിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‍തു.

കത്തിന്‍റെ ഉള്ളടക്കം ഇങ്ങനെ

 "ആദ്യം വിട പറയുന്നതിന് എന്നോട് ക്ഷമിക്കുക. അമ്മ, അച്ഛന്‍, മുത്തശ്ശി, സഹോദരന്‍ എന്നിവരോട് പ്രത്യേകിച്ചും ഇത് പറയാന്‍ തോന്നുന്നു. ഇനി ജീവിക്കേണ്ടെന്ന് എന്‍റെ ഹൃദയം അലറുകയാണ്. എന്‍റെ അസാന്നിധ്യത്തിലുള്ള ജീവിതം ചിലപ്പോള്‍ ശൂന്യമായിരിക്കാം. പക്ഷേ ധൈര്യപൂര്‍വ്വം ജീവിക്കുക. 

ഞാന്‍ എല്ലാം കാണുന്നുണ്ടാവും. കരയരുത്. ഇപ്പോള്‍ ഞാന്‍ ദു:ഖിതയല്ല. അചഞ്ചലവും ശാന്തവുമായ തീരുമാനമാണ് ഇത്. ഏറെനാളായി ഞാന്‍ ഇതേക്കുറിച്ച് ആലോചിക്കുന്നുണ്ട്", ഞാന്‍ അര്‍ഹിക്കുന്നതിലേക്കാള്‍ സന്തോഷകരമായ ഒരു ജീവിതമാണ് എനിക്ക് ഉണ്ടായത്. അതുകൊണ്ടാണ് ഇത് മതിയായി എന്നെനിക്ക് തോന്നിയത്. ഇതിന്‍റെ പേരില്‍ ആരെയും കുറ്റപ്പെടുത്താതെയിരിക്കുക. 

മറ്റൊന്നും എനിക്ക് ചെയ്യാനില്ല. ആ ചിന്ത ഏറെ നിസഹായയാക്കുന്നു. ജീവിതത്തില്‍ എന്തെങ്കിലും ചെയ്യാനുണ്ടാവുക എന്നത് ഒരു അനുഗ്രഹമാണ്. പക്ഷേ എനിക്കിനി ചെയ്യാനുള്ള ഒരേയൊരു കാര്യം അനുഗ്രഹമല്ല, മറിച്ച് ഒരു ശാപമാണ്. ഇത്രകാലം എന്നെ കാത്തതിനും സ്നേഹിച്ചതിനും എല്ലാ പ്രിയപ്പെട്ടവര്‍ക്കും നന്ദി. നിങ്ങളായിരുന്നു എന്‍റെ കരുത്തും സന്തോഷവും",

കൊറിയന്‍ ഡ്രാമകളിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ നടിയാണ് യൂ ജൂ ഇന്‍. 2018ല്‍ പുറത്തെത്തിയ ബിഗ് ഫോറസ്റ്റ്, 2019ല്‍ പുറത്തെത്തിയ ജോസിയന്‍ സര്‍വൈവല്‍ പിരീഡ് എന്നിവയാണ് അഭിനയിച്ചവയില്‍ ഏറ്റവും ശ്രദ്ധേയ ചിത്രങ്ങള്‍.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/JsVgnGYPwOZ0Bsjs6hu5nD


ഇന്നും മഴ; പത്തനംതിട്ടയിൽ അവധി 


തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്നു. ഒറ്റപ്പെട്ട ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ പത്തനംതിട്ട ജില്ലയിൽ ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പ്രൊഫഷ്‌ണൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ സർവകലാശാല പരീക്ഷകൾക്ക് മാറ്റമില്ല. കക്കി ആനത്തോട് ഡാമിന്‍റെ ഷട്ടറുകൾ കൂടുതൽ ഉയർത്തിയിട്ടുണ്ട്

അതേസമയം കാസർകോട് ഒഴികെയുള്ള പതിമൂന്ന് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഉരുൾപൊട്ടൽ സാധ്യത കണക്കിലെടുത്ത് മലയോര മേഖലയിൽ കൂടുതൽ ജാഗ്രത വേണമെന്ന് നിർദേശിച്ചിട്ടുണ്ട്.

കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. കേരളത്തിന് സമീപത്തും ബംഗാൾ ഉൾക്കടലിലും നിലനിൽക്കുന്ന ചക്രവാതച്ചുഴിയുമാണ് മഴ ശക്തമാകാൻ കാരണം. 

പത്തനംതിട്ടയിലും കോട്ടയത്തും എറണാകുളത്തും ആലപ്പുഴയിലും കനത്ത മഴ തുടരുകയാണ്. കോട്ടയം മീനച്ചിലാറ്റിൽ ജലനിരപ്പ് ഉയർന്നു. ജില്ലയിൽ 43 കുടുംബങ്ങളെ ദുരിതാശ്വാസ ക്യാംപിലേക്ക് മാറ്റിയിട്ടുണ്ട്. 

ശക്തമായ മഴയെത്തുടർന്ന് വെള്ളക്കെട്ടുകൾ രൂപപ്പെട്ട സാഹചര്യത്തിൽ കോട്ടയം ജില്ലയിലെ മൂന്നു താലൂക്കുകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി നൽകിയിട്ടുണ്ട്. കോട്ടയം, ചങ്ങനാശേരി, വൈക്കം താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ആണ് അവധി. 

മുൻ നിശ്ചയിച്ച സർവകലാശാലാ പരീക്ഷകൾക്ക് മാറ്റമില്ല. എറണാകുളം ജില്ലയിൽ രാത്രി തുടങ്ങിയ മഴയ്ക്ക് ശമനമില്ല. കൊച്ചി നഗരത്തിലും മഴ തുടരുകയാണ്. പെരിയാറിൽ ജലനിരപ്പ് താഴ്ന്ന നിലയിൽ ആണ്. 

ആലപ്പുഴയിൽ രാത്രി മുതൽ തുടരുന്ന കനത്ത മഴയിൽ  കുട്ടനാട്ടിലും അപ്പർ കുട്ടനാട്ടിലും ജലനിരപ്പ് ഉയർന്നു. കിഴക്കൻ  വെള്ളത്തിന്‍റെ വരവും കൂടി. കുട്ടനാട് താലൂക്കിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ  ഇന്ന് അവധി പ്രഖ്യാപിച്ചു.


Share it:

Entertainment

Post A Comment: