www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1573) Mostreaded (1503) Idukki (1496) Crime (1272) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ഭിന്ന ശേഷികുട്ടികൾക്കായുള്ള ഫിംഗർഡാൻസ് കേരളത്തിലുടീളം എത്തിക്കാൻ ഡിക്യൂ ഫാമിലി

Share it:

team-of-dulquer-salman-family-to-spread-concept-of-finger-dance-overall-school-in-kerala


കൊച്ചി: കേരളത്തിൽ ഉടനീളമുള്ള സ്‌കൂളുകളിലേക്ക് ഭിന്നശേഷിയുള്ള കുട്ടികൾക്കായി വികസിപ്പിച്ച ഫിംഗർ ഡാൻസ് എത്തിക്കാൻ ദുൽഖർ സൽമാൻ ഫാമിലി. ഭിന്നശേഷിയുള്ള കുട്ടികളുടെ ബുദ്ധിവികാസത്തിനുള്‍പ്പെടെ പ്രയോജനകരമായ കലാരൂപമാണ് ഫിംഗര്‍ ഡാന്‍സ്. കോറിയോഗ്രാഫറായ ഇമ്ത്യാസ് അബൂബക്കറാണ് ഈ കലാരൂപം വികസിപ്പിച്ചത്. ഇമ്ത്യാസിന്‍റെ ഏറെ നാളത്തെ ആഗ്രഹമാണ് ടോം ഇമ്മട്ടി ക്രിയേറ്റീവ് ഡയറക്ടറായിട്ടുള്ള ദുല്‍ഖര്‍ സല്‍മാന്‍ ഫാമിലിയിലൂടെ സാധ്യമാകുന്നത്.

കേരളത്തില്‍ അധികം പ്രചാരമില്ലാത്ത നൃത്തരൂപമാണ് ഫിംഗര്‍ ഡാന്‍സ്. പേരുപോലെതന്നെ കൈകളിലൂടെയാണ് ഇത് അവതരിപ്പിക്കുന്നത്. കേരളത്തില്‍ പ്രചാരമില്ലാതിരുന്ന ഫിംഗര്‍ ഡാന്‍സിനെ ലോകത്തിന്‍റെ നെറുകയിലെത്തിക്കുകയാണ് ഇമ്ത്യാസിന്‍റെ ലക്ഷ്യം. ഇതിന്‍റെ ഭാഗമായി ലൈവ് ഷോയും മ്യൂസിക് വിഡിയോയും അവതരിപ്പിച്ചിട്ടുണ്ട്. ലോകത്തില്‍ തന്നെ ആദ്യമായിരുന്നു ഇത്. കൂടാതെ ലോകത്തിലെ തന്നെ ഏറ്റവും വലിയ ഫിംഗര്‍ ഡാന്‍സ് അവതരിപ്പിച്ചതും ഇമ്ത്യാസാണ്. ഒരു സിനിമയിലും ഫിംഗര്‍ ഡാന്‍സ് അവതരിപ്പിച്ചിട്ടുണ്ട്. 

ഡിക്യുഎഫിന്‍റെ നേതൃത്വത്തില്‍ കേരളത്തിലെ പതിനാല് ജില്ലകളിലുമുള്ള 324 സ്‌കൂളുകളിലേക്ക് ഫിംഗര്‍ ഡാന്‍സ് എത്തിക്കും. കൂടാതെ അധ്യാപകര്‍ക്ക് പരിശീലനം നല്‍കുകയും കുട്ടികളുടെ ഡെയ്‌ലി ആക്ടിവിറ്റിയുടെ ഭാഗമാകുകയും ചെയ്യാനാണ് തീരുമാനം.

ദുല്‍ഖര്‍ സല്‍മാന്‍റെ ഉടമസ്ഥതയിലുള്ള വേഫെറര്‍ ഫിലിംസാണ് കലാകാരന്മാര്‍ക്കായി പ്രത്യേക സംരംഭം ഒരുക്കിയിരിക്കുന്നത്. പതിനായിരം കലാകാരന്മാര്‍ക്ക് അംഗത്വം നല്‍കുകയെന്നതാണ് കമ്മ്യൂണിറ്റിയുടെ ആദ്യലക്ഷ്യം. തങ്ങളുടെ കഴിവ് പുറത്തെടുക്കുവാന്‍ സാധ്യമായ ഒരു വേദി ലഭിക്കാത്ത കലാകാരന്മാര്‍ക്ക് ഒരു അവസരം നല്‍കുകയെന്നതാണ് ഈ കമ്മ്യൂണിറ്റിയുടെ ലക്ഷ്യം.


വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/JADaOBrSTxqKfsrW1ZkLRV

മദ്യലഹരിയിൽ ബസ് ഓടിച്ച ഏഴ് ഡ്രൈവർമാർ പിടിയിൽ

തൃശൂർ: ടൗണിൽ മദ്യലഹരിയിൽ ബസ് ഓടിച്ച ഏഴ് ഡ്രൈവർമാർ കസ്റ്റഡിയിൽ. ശക്തൻ, വടക്കേ സ്റ്റാൻഡുകളിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് ഏഴ് ഡ്രൈവർമാരും അഞ്ച് കണ്ടക്റ്റർമാരും പിടിക്കപ്പെട്ടത്. എല്ലാവരെയും പൊലീസ്  കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് മാറ്റി. 

രാവിലെ ആറിന് ആരംഭിച്ച പരിശോധന ഏഴര വരെ നീണ്ടു നിന്നു. ഡ്രൈവർമാർ മദ്യപിച്ചെന്ന് കണ്ടെത്തിയതോടെ, ഏഴ് സ്വകാര്യ ബസുകളും പൊലീസിടപെട്ട് പിടിച്ചിട്ടു. ജയ്ഗുരു, എടക്കളത്തൂർ, ഹോളി മരിയ, ഭരത്, ശ്രീറാം ട്രാവൽസ്, കൃപാൽ, മൗനം എന്നീ സ്വകാര്യ ബസുകളാണ് പിടിച്ചിട്ടത്. മദ്യപിച്ച് വാഹനമോടിച്ച ഡ്രൈവർമാർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. 


Share it:

Entertainment

Post A Comment: