www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1899) Idukki (1831) Mostreaded (1617) Crime (1443) National (1226) Entertainment (847) Viral (441) world (439) Video (357) Health (208) Gallery (163) mollywood (160) sports (138) Gulf (135) Trending (109) business (95) bollywood (89) Science (80) Food (52) Travel (41) kollywood (37) Gossip (35) Tech (33) auto (27) featured (27) Sex (24) Beauty (21) editorial (20) hollywood (19) shortfilm (15) trailer (14) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

അടിപൊളി ഓഫർ

അടിപൊളി ഓഫർ
20000 mAh Power Bank

ജീവനക്കാരൻപൂട്ടിയിട്ട വർക്ക് ഷോപ്പിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ

Share it:



ഇടുക്കി: ഒരാഴ്ച്ചയ്ക്ക് മുമ്പ് കാണാതായ യുവാവിനെ ജോലി ചെയ്‌തിരുന്ന വർക്ക് ഷോപ്പിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഇടുക്കി കട്ടപ്പനയിലാണ് സംഭവം നടന്നത്. കട്ടപ്പന സാഗര ജംക്ഷനിലെ വർക്ക് ഷോപ്പിനുള്ളിലാണ് പുളിയന്മല കുളത്തുമേട് ഇലവുങ്കല്‍ സന്തോഷ് -ഉഷ ദമ്പതികളുടെ മകന്‍ രഞ്ചുമോനെ (34) മരിച്ച നിലയിൽ കണ്ടെത്തിയത്.  

ഒരാഴ്ച്ച മുമ്പാണ് രഞ്ചുമോനെ കാണാതായത്. തുടർന്ന് ബന്ധുക്കൾ കട്ടപ്പന പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിൽ അന്വേഷണം നടക്കുന്നതിനിടെയാണ് ചൊവ്വാഴ്ച്ച രാവിലെ വർക്ക് ഷോപ്പ് ഉടമ രാവിലെ സ്ഥാപനം തുറന്നപ്പോൾ രഞ്ചുമോനെ തൂങ്ങിയ നിലയിൽ കണ്ടത്.

മേല്‍ക്കൂരയുടെ പൈപ്പില്‍ കയര്‍ ഉപയോഗിച്ച് തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. പൂട്ടികിടന്ന വര്‍ക്ക്ഷോപ്പിനുള്ളില്‍ ഇയാള്‍ എങ്ങനെ കയറിയെന്നത് ദുരൂഹമാണ്. പൊലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. അവിവാഹിതനാണ്. മൃതദേഹം നടപടികൾക്ക് ശേഷം സംസ്‌കരിച്ചു.  

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/JsVgnGYPwOZ0Bsjs6hu5nD

യുവതിയെ ആൾക്കൂട്ടം നോക്കി നിൽക്കെ നഗ്നയാക്കി കുളിപ്പിച്ച് ഭർത്താവ് 

പൂനെ: ആൺകുട്ടിയുണ്ടാവാൻ യുവതിയെ ആൾക്കൂട്ടത്തിനിടെ നഗ്നയാക്കി കുളിപ്പിച്ച ഭർത്താവിനും ബന്ധുക്കൾക്കുമെതിരെ കേസ്. മഹാരാഷ്ട്രയിലാണ് സംഭവം നടന്നത്. പൂനെ പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന ബിസിനസുകാരന്‍റെ ഭാര്യയ്ക്കാണ് ദുർഗതിയുണ്ടായത്. അടുത്ത കുട്ടി ആണായി പിറക്കുന്നതിന് വെള്ളച്ചാട്ടത്തിൽ നഗ്നയായി കുളിക്കണമെന്ന് പ്രദേശത്തെ ഒരു മന്ത്രവാദി നിർദേശിച്ചിരുന്നു. 

ഇതനുസരിച്ചാണ് യുവതിയെ നിർബന്ധിച്ച് നഗ്നയാക്കി കുളിപ്പിച്ചത്. ആദ്യത്തെ കുട്ടികൾ പെൺകുട്ടികളായതോടെയാണ് ബിസിനസുകാരനായ ഭർത്താവ് മന്ത്രവാദിയെ സമീപിച്ചത്. പ്രശ്‌ന പരിഹാരത്തിനായി ഇയാൾ ഭാര്യയെ വെള്ളച്ചാട്ടത്തിൽ നഗ്നയാക്കി കുളിക്കാൻ നിർദേശിക്കുകയായിരുന്നു. ഇതനുസരിച്ച് ഭർത്താവും ബന്ധുക്കളും ചേർന്ന് യുവതിയെ വെള്ളച്ചാട്ടത്തിലെത്തിച്ചു.

ഇവിടെ ഈ സമയത്ത് നിരവധി പേർ കുളിക്കാനും വെള്ളാച്ചാട്ടം കാണാനും എത്തിയിരുന്നു. ഇവരുടെ മുമ്പിൽ വച്ച് യുവതിയെ വസ്ത്രം അഴിപ്പിച്ച് വെള്ളച്ചാട്ടത്തിലേക്ക് ഇറക്കി വിടുകയായിരുന്നു. ഇതിനു പിന്നാലെ സംഭവത്തിൽ യുവതി ഭർത്താവിനും ബന്ധുക്കൾക്കുമെതിരെ പൊലീസിൽ പരാതി നൽകി. വിവാഹം കഴിച്ചതു മുതല്‍ ഭര്‍ത്താവും വീട്ടുകാരും ചേര്‍ന്ന് യുവതിയെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്നതായി പൊലീസ് പറഞ്ഞു. ആൺകുട്ടി ജനിക്കാനായി നിരവധി തവണ ദുര്‍മന്ത്രവാദത്തിന് ഇരയാക്കിയതായും പൊലീസില്‍ നല്‍കിയ പരാതിയില്‍ യുവതി പറഞ്ഞു. 


Share it:

Idukki

Post A Comment: