www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1573) Mostreaded (1503) Idukki (1496) Crime (1272) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

13 കാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി; 54 കാരൻ അറസ്റ്റിൽ

Share it:



കൊല്ലം: 13 കാരനെ ഭീഷണിപ്പെടുത്തി പല സ്ഥലത്തും എത്തിച്ച് പ്രകൃതി വിരുദ്ധമായി പീഡിപ്പിച്ച കേസിൽ 54 കാരൻ അറസ്റ്റിൽ. കോയിക്കൽ മാന്ത്രികപ്പുറം പുളിയത്തു കിഴക്കേതിൽ സജീവാണ് അറസ്റ്റിലായത്. കുട്ടിയുടെ രക്ഷിതാക്കളാണ് ഇയാൾക്കെതിരെ കിളിക്കൊല്ലൂർ പൊലീസിൽ പരാതി നൽകിയത്. തുടർന്ന് പോക്‌സോ ചുമത്തിയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തത്. 

പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു. ഇയാൾ കുട്ടിയെ പലയിടങ്ങളിൽ എത്തിച്ച് പീഡിപ്പിച്ചതായി പൊലീസ് പറഞ്ഞു. ഭീഷണിപ്പെടുത്തി കുട്ടിയുമായി പോയി പീഡനം നടത്തുകയായിരുന്നു. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്‌തത്.  

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/JsVgnGYPwOZ0Bsjs6hu5nD

13 കാരിയെ പീഡിപ്പിച്ച പാസ്റ്റർക്ക് ജീവപര്യന്തം തടവ് ശിക്ഷ

മലപ്പുറം: ശരീരത്തിൽ ബാധ കയറിയിട്ടുണ്ടെന്നും പ്രാർഥിച്ച് മാറ്റിത്തരാമെന്നും വിശ്വസിപ്പിച്ച് 13 കാരിയെ പീഡിപ്പിച്ച പാസ്റ്റർക്ക് ജീവപര്യന്തം തടവും രണ്ട് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. തിരുവനന്തപുരം ബാലരാമപുരം സ്വദേശി ജോസ് പ്രകാശിനാണ് മഞ്ചേരി ഫാസ്റ്റ് ട്രാക്ക് കോടതി ശിക്ഷ വിധിച്ചത്. 

മലപ്പുറം സ്വദേശിനിയായ 13 കാരിയാണ് പീഡിപ്പിക്കപ്പെട്ടത്.  2016 ഫെബ്രുവരി 17, 18 തീയതികളിലാണ് കേസിനാസ്പദമായ സംഭവം. പെരിന്തൽമണ്ണയിൽ കൺവെൻഷനെത്തിയപ്പോഴാണ് പാസ്റ്റർ കുട്ടിയുടെ കുടുംബത്തെ പരിചയപ്പെടുന്നത്. അടുത്തുവിളിച്ച് ഈ കുട്ടിയിലൂടെ അഭിവൃദ്ധിയുണ്ടാകുമെന്നും അതിന് വീട്ടിൽ പ്രാർഥന നടത്തണമെന്നും ധരിപ്പിച്ചു. 

ഇവരുടെ വീട്ടിൽ പ്രാർഥനയ്ക്കായി എത്തിയപ്പോഴും പിന്നീട്  ബന്ധുവീട്ടിൽ വെച്ചും കുട്ടിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. കുട്ടിയും മാതാവും ചൈല്‍ഡ് ലൈനില്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ മലപ്പുറം വനിതാ സെല്‍ പൊലീസ് കേസെടുക്കുകയായിരുന്നു. പ്രോസിക്യൂഷൻ 14 സാക്ഷികളെ വിസ്തരിച്ചു. 20 രേഖകൾ ഹാജരാക്കി.

Share it:

Crime

Post A Comment: