www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1573) Mostreaded (1503) Idukki (1496) Crime (1272) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ഏഴ് പേർ ഒരു ബൈക്കിൽ; വീഡിയോ

Share it:

7-members-in-a-single-bike-


ന്യൂഡെൽഹി: രണ്ടിലധികം പേർ ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്യുന്നത് കുറ്റകരമായിരിക്കെ ഏഴ് പേർ ഒരു ബൈക്കിൽ കയറിയാലോ. ഇത്തരം ഒരു വീഡിയോയാണ് സൈബർ ഇടത്ത് ചർച്ചയാകുന്നത്. ഡെൽഹിയിൽ നിന്നുള്ള ഒരു കുടുംബമാണ് ബൈക്കിലുള്ളത്.  

ബ്യൂറോക്രാറ്റ് സുപ്രിയ സാഹു ട്വിറ്ററിൽ അപ്‌ലോഡ് ചെയ്‌തതാണ് വീഡിയോ. തന്‍റെ മോട്ടോർ സൈക്കിളിൽ ഒരു കുട്ടി മുന്നിൽ ഇരിക്കുന്നതും മറ്റ് മൂന്ന് കുട്ടികളും രണ്ട് സ്ത്രീകളും വാഹനത്തിൽ കയറാൻ കാത്തിരിക്കുന്നതുമാണ് വീഡിയോയുടെ തുടക്കം. താമസിയാതെ, മറ്റൊരു കുട്ടിയെ ബൈക്കിൽ അഡ്ജസ്റ്റ് ചെയ്യുന്നതായി കാണുന്നു, തുടർന്ന് കുടുംബത്തിലെ മറ്റുള്ളവരും മോട്ടോർ സൈക്കിളിൽ കയറുന്നു. ബൈക്ക് ഓടിക്കുന്ന ആളോ സ്ത്രീകളോ കുട്ടികളോ ഹെൽമറ്റ് ധരിച്ചിട്ടില്ലെന്നും കാണാം.

ഒന്നും പറയാനില്ലെന്ന് പറഞ്ഞാണ് സുപ്രിയ സാഹു വീഡിയോ ട്വീറ്റ് ചെയ്തിരിക്കുന്നത്. വീഡിയോയ്ക്ക് ട്വിറ്ററിൽ 1.2 ദശലക്ഷത്തിലധികം വ്യൂസും ഉപയോക്താക്കളിൽ നിന്ന് വ്യത്യസ്ത പ്രതികരണങ്ങളുമാണ് ലഭിച്ചത്. 

ഇന്ധന വില വർധനയാണ് ഇതിനു കാരണമെന്ന തരത്തിലും ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും ഈ കുടുംബം കാണിക്കുന്നത് സാഹസികതയാണെന്നാണ് മിക്കവരും അഭിപ്രായപ്പെടുന്നത്. ഒരു അപകടം ഉണ്ടായാൽ ആര് സമാധാനം പറയുമെന്നും ചിലർ ചോദിക്കുന്നുണ്ട്.

 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/KXENxMQq8p0GB9zypaK3W5

കനത്ത മഴ; ഒമ്പത് ഡാമുകളിൽ റെഡ് അലർട്ട്

തിരുവനന്തപുരം: കനത്ത മഴയെ തുടർന്ന് ജലനിരപ്പ് ഉ‍യർന്നതോടെ സംസ്ഥാനത്തെ കെ.എസ്.ഇ.ബിയുടെ നിയന്ത്രണത്തിലുള്ള ഒമ്പത് ഡാമുകളിൽ റെഡ് അലർട്ട്. ഇടമലയാർ, കക്കി (ആനത്തോട്), ബാണാസുര സാഗർ, ഷോളയാർ, പൊൻമുടി, കുണ്ടള, ലോവർപെരിയാർ, കല്ലാർകുട്ടി, മൂഴിയാർ ഡാമുകളിലാണ് റെഡ് അലർട്ട് പുറപ്പെടുവിച്ചിട്ടുള്ളത്. 

മാട്ടുപ്പെട്ടി, ആനയിറങ്കൽ, പെരിങ്ങൽകുത്ത് എന്നീ ഡാമുകളിൽ ഓറഞ്ച് അലർട്ടുണ്ട്. കുറ്റിയാടി അണക്കെട്ടിൽ ബ്ലൂ അലർട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി ശക്തമായ മഴ പെയ്യുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. 

തമിഴ്നാടിനും സമീപ പ്രദേശങ്ങൾക്കും മുകളിലായി ചക്രവാത ചുഴി നിലനിൽക്കുന്നുണ്ട്. തമിഴ്‌നാട് മുതൽ പടിഞ്ഞാറൻ വിദർഭവരെ ന്യൂനമർദപാത്തിയും നിലനിൽക്കുന്നു. ഇതാണ് മഴയ്ക്ക് കാരണം. അടുത്ത ദിവസങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 


Share it:

Viral

Post A Comment: