www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1577) Mostreaded (1505) Idukki (1497) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

പറന്നുയർന്നതോടെ വിമാനത്തിന്‍റെ ഒരു ഭാഗം അടർന്നുപോയി; വീഡിയോ

alaska airlines
Share it:

alaska-airlines-flight-emergency-landing


അലാസ്‌ക: പറന്നുയർന്ന വിമാനത്തിന്‍റെ ഒരു ഭാഗം അടർന്നു പോയി. അലാസ്‌കയിലാണ് സംഭവം നടന്നത്. പൈലറ്റുമാരുടെ അവസരോചിതമായ ഇടപെടലിനെ തുടർന്ന് വൻ ദുരന്തമാണ് വഴിമാറിയത്. അലാസ്‌ക എയർലൈൻസിന്‍റെ ബോയിങ് 737-900 ഇആർ വിമാനമാണ് അപകടത്തിൽപെട്ടത്.  

റൺവേയിൽ നിന്നും പറന്നുയരുമ്പോഴായിരുന്നു വിമാനത്തിന്‍റെ എഞ്ചിൻ കവർ അടർന്നു പോയത്. വിമാനം റൺവേയിൽ നിന്നും ഉയർന്നതിനു പിന്നാലെ ഇടതുവശത്ത് അസാധാരണമായ ഒരു വൈബ്രേഷന്‍ അനുഭവപ്പെട്ടു. ഇതോടെ യാത്രക്കാരും ജീവനക്കാരും എന്താണ് സംഭവിക്കുന്നത് എന്നറിയാതെ പരിഭ്രാന്തിയിലായി. 

എന്നാൽ മറ്റൊന്നും ചിന്തിക്കാതെ പൈലറ്റ് വിമാനം തിരികെ വീണ്ടും റൺവേയിലേക്ക് ഇറക്കുകയായിരുന്നു. വിമാനം ലാന്‍ഡ് ചെയ്യുന്നതിനിടയില്‍ അതിഭീകരമായ ശബ്ദത്തില്‍ എന്തോ പൊട്ടി അടര്‍ന്ന് പോകുന്നതായി വിമാനത്തില്‍ ഉണ്ടായിരുന്നവര്‍ക്ക് അനുഭവപ്പെട്ടു. പക്ഷേ സുരക്ഷിതമായി തന്നെ വിമാനം ലാന്‍ഡ് ചെയ്‌തു. യാത്രക്കാരെ സുരക്ഷിതമായി പുറത്ത് ഇറക്കി. കൗലിംഗ് എന്ന് വിളിക്കപ്പെടുന്ന എഞ്ചിന്‍ കവര്‍ ചെയ്യുന്ന മെറ്റല്‍ പാനലിംഗിന്‍റെ ഒരു ഭാഗമാണ് ലാന്‍ഡ് ചെയ്യുമ്പോള്‍ വിമാനത്തില്‍ നിന്ന് വേര്‍പെട്ടത്. 

വിമാനത്തില്‍ 176 യാത്രക്കാരും ആറ് ജീവനക്കാരും ഉണ്ടായിരുന്നു. വിമാനത്തില്‍ രണ്ട് പൈലറ്റുമാര്‍ ഉണ്ടായിരുന്നു. ഇവരുടെ അവസരോചിതമായ ഇടപെടലാണ് വന്‍ ദുരന്തം ഒഴിവാക്കിയത്.

  

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/JsVgnGYPwOZ0Bsjs6hu5nD

വാഴക്കുല മോഷണം; കട്ടപ്പനയിൽ നാല് പേർ പിടിയിൽ 

ഇടുക്കി: പാകമായ വാഴക്കുലകൾ രാത്രിയിൽ വെട്ടിമാറ്റി മാർക്കറ്റിലെത്തിച്ച് വിൽപ്പന നടത്തുന്ന നാലംഗ സംഘം പിടിയിൽ. കട്ടപ്പന മുളകരമേട്ടിൽ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ നിന്നും വാഴക്കുലകൾ മോഷ്‌ടിച്ചു കടത്തിയ കേസിലാണ് പ്രായപൂർത്തിയാകാത്ത ഒരാൾ അടക്കം നാല് പേർ പിടിയിലായത്. 

കല്യാണത്തണ്ട് വെട്ടികാവുങ്കൽ ഷൈജു(19), ബന്ധുവായ ഇരട്ടയാർ സ്വദേശി വെട്ടികാവുങ്കൽ സുനിൽ (25), കല്യാണത്തണ്ട് പയ്യമ്പള്ളിൽ രഞ്ജിത്ത്(27), ഇവരുടെ സുഹൃത്തായ 17 വയസുകാരൻ എന്നിവരാണ് കട്ടപ്പന പൊലീസിന്‍റെ പിടിയിലായത്. മുളകരമേട് സ്വദേശിയായ ജെയിംസ് എന്നയാളുടെ തോട്ടത്തിൽ കയറി ഏഴ് വാഴക്കുലകളാണ് പ്രതികൾ മോഷ്ടിച്ചത്. 

തുടർന്ന് മറ്റൊരു സുഹൃത്തിന്‍റെ കാർ വാങ്ങി ഇതിൽ കട്ടപ്പന ചന്തയിൽ എത്തിച്ച് വിൽക്കുകയായിരുന്നു. ഈ കാർ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. സിസി ടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ കുടുങ്ങിയത്. എസ്.എച്ച്.ഒ. വിശാൽ ജോൺസന്‍റെ നിർദേശപ്രകാരം പ്രിൻസിപ്പൽ എസ്.ഐ കെ. ദിലീപ് കുമാർ, എസ്.ഐ. റ്റി.എസ്. ഷാജി, സി.പി.ഒമാരായ സുമേഷ് തങ്കപ്പൻ, അനൂപ് എന്നിവർ ചേർന്നാണ് മോഷ്ടാക്കളെ പിടികൂടിയത്. 


Share it:

Video

Post A Comment: