www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1761) Idukki (1730) Mostreaded (1611) Crime (1359) National (1182) Entertainment (826) Viral (418) world (417) Video (351) Health (196) Gallery (160) mollywood (160) sports (135) Gulf (129) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) review (12) editorial (11) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

സാമ്പാറിൽ പുഴുവും പാറ്റയും; കട്ടപ്പനയിലെ ഹോട്ടൽ പൂട്ടിച്ചു

Share it:

worms-in-food-kattapana-


ഇടുക്കി: കട്ടപ്പനയിൽ പാഴ്‌സൽ വാങ്ങിയ ഭക്ഷണത്തിൽ പുഴുവിനെയും ചത്ത പാറ്റയെയും കണ്ടെത്തിയ സംഭവത്തിൽ ഹോട്ടൽ ആരോഗ്യ വകുപ്പ് പൂട്ടിച്ചു. കട്ടപ്പന മാർക്കറ്റിനുള്ളിലെ ഹോട്ടലാണ് ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന്‍റെ നേതൃത്വത്തിൽ അടപ്പിച്ചത്. 

മേട്ടുക്കുഴി സ്വദേശിനി ഞായറാഴ്ച്ച ഹോട്ടലിൽ നിന്നും പൊറോട്ടയും സാമ്പാറും പാഴ്സൽ വാങ്ങിയിരുന്നു. വീട്ടിലെത്തി കുട്ടികൾക്ക് ഭക്ഷണം കൊടുത്തപ്പോഴാണ് ഇതിൽ പുഴുവിനെയും ചത്ത പാറ്റയെയും കണ്ടെത്തിയത്. ഭക്ഷണം കഴിച്ച ഒരാൾക്ക് അസ്വസ്ഥത ഉണ്ടാവുകയും ചെയ്‌തു. തുടർന്ന് ഇവർ പരാതി നൽകുകയായിരുന്നു. 

തിങ്കളാഴ്ച്ച ഭക്ഷ്യ സുരക്ഷാ വിഭാഗം ഹോട്ടലിൽ പരിശോധന നടത്തി. വൃത്തി ഹിനമായ അന്തരീക്ഷമാണ് ഹോട്ടലിൽ ഉദ്യോഗസ്ഥർ കണ്ടത്. ഇതോടെയാണ് ഹോട്ടൽ പൂട്ടാൻ നിർദേശം നൽകിയത്. നിലവിലെ സ്ഥിതിയിൽ മാറ്റമുണ്ടായാൽ മാത്രമേ ഹോട്ടൽ തുറക്കാൻ അനുമതി നൽകുയെന്ന് അധികൃതർ പറഞ്ഞു.

ടെലഗ്രാമിൽ ഫോളോ ചെയ്യാനായി

https://t.me/superprimetime

 വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/FqW7VJGGtZ9IrG38Ai0WK1

യുവാവിന്‍റെ സ്വകാര്യ ഭാഗത്ത് സ്റ്റീൽ ഗ്ലാസ് കുത്തിക്കയറ്റി 

ഭുവനേശ്വർ: മദ്യലഹരിയിൽ യുവാവിന്‍റെ സ്വകാര്യ ഭാഗത്ത് സ്റ്റീൽ ഗ്ലാസ് കുത്തിക്കയറ്റി. ഒഡീഷയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ഗഞ്ചാം സ്വദേശിയായ കൃഷ്‌ണ റൗട്ടാണ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സ തേടിയത്.

ഇയാളുടെ സുഹൃത്തുക്കൾ തന്നെയാണ് ക്രൂരത ചെയ്‌തതെന്ന് യുവാവ് പറഞ്ഞു. ഗുജറാത്തിലെ ജോലി സ്ഥലത്ത് കൂട്ടുകാർക്കൊപ്പം മദ്യപിക്കുമ്പോഴായിരുന്നു സംഭവം. മദ്യലഹരിയിലായ യുവാക്കൾ തന്‍റെ സ്വകാര്യ ഭാഗത്ത് സ്റ്റീൽ ഗ്ലാസ് തിരുകി കയറ്റുകയായിരുന്നു. 

എന്നാൽ ഇക്കാര്യം ആരോടും പറയാതെ ഇയാൾ നാട്ടിലേക്ക് മടങ്ങി. വേദന സഹിക്കാൻ കഴിയാതെ വന്നതോടെ എംകെസിജി ആശുപത്രിയിൽ ചികിത്സ തേടിയതോടെയാണ് വിവരം പുറത്തറിയുന്നത്. അക്രമണം നടന്ന് 10 ദിവസത്തിനു ശേഷം ശസ്ത്രക്രിയയിലൂടെ ഗ്ലാസ് പുറത്തെടുത്തു. യുവാവിന്‍റെ ആരോഗ്യ നില ഇപ്പോൾ തൃപ്‌തികരമാണ്. 


Share it:

Idukki

Post A Comment: