www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1943) Idukki (1874) Mostreaded (1617) Crime (1469) National (1237) Entertainment (851) world (444) Viral (443) Video (358) Health (210) Gallery (163) mollywood (161) Gulf (138) sports (138) Trending (109) business (95) bollywood (89) Science (80) Food (52) Travel (43) Gossip (37) kollywood (37) Tech (34) auto (27) featured (27) Sex (25) editorial (25) Beauty (21) hollywood (19) shortfilm (15) trailer (14) review (13) Fashion (12) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Laptop Backpack

പ്രണയം; 16 കാരനെ കുത്തിക്കൊന്നു

Share it:

16-year-old-boy-killed-up


ലക്‌നൗ: പെൺകുട്ടിയുമായി പ്രണയത്തിലായതിന്‍റെ പേരിൽ 16 കാരനെ ബന്ധുക്കൾ കുത്തി കൊന്നു. ഉത്തർപ്രദേശിലെ ബരാബങ്കിയിലെ ദരിയാബാദ് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. സൂരജ് ചൗഹാൻ എന്ന കുട്ടിയാണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച വൈകിട്ടാണ് ഗ്രാമത്തിലെ വയലില്‍ മൃതദേഹം കണ്ടത്. കമ്പികൊണ്ട് ക്രൂരമായ രീതിയില്‍ മുതുകില്‍ മുറിവേറ്റ പാടുകളോടെയാണ് ഗ്രാമവാസികള്‍ മൃതദേഹം കണ്ടെത്തിയത്.

സൂരജിന്‍റെ  അമ്മാവന്‍ രാംതേജ് പൊലീസിന് നല്‍കിയ പരാതി പ്രകാരം, ഞായറാഴ്ച രാത്രിയാണ് സൂരജ് വീട്ടില്‍ നിന്നും പോയത്. ഗ്രാമത്തിന് പുറത്തുള്ള പലചരക്ക് കടയിലേക്ക് രാത്രി കാവലിനാണ് പോയത്. പിറ്റേ ദിവസം കടയില്‍ സൂരജിനെ കാണാതെ വന്നതോടെ വീട്ടുകാര്‍ തിരച്ചില്‍ നടത്തുകയും വയലില്‍ നിന്ന് മൃതദേഹം കണ്ടെത്തുകയുമായിരുന്നു. ഇയാളുടെ മൊബൈലും മൃതദേഹത്തിന് സമീപം കിടന്നിരുന്നു. ഇത് കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്.

കല്ലു, ഫരീദ്, ആബിദ് എന്നീ മൂന്ന് പേരെയാണ് കൊലപാതകത്തില്‍ സംശയിക്കുന്നത് എന്നാണ് സൂരജിന്‍റെ ബന്ധുക്കള്‍ പരാതി നല്‍കിയത്. ഈ യുവാക്കളുടെ ബന്ധുവായ ഒരു പെണ്‍കുട്ടിയുമായി സൂരജ് സ്‌നേഹത്തിലായിരുന്നു. ഇതിന്‍റെ പേരില്‍ സൂരജും ഇവരും തമ്മില്‍ തര്‍ക്കവും, സൂരജിന് ഇവരില്‍ നിന്നും ഭീഷണിയും ഉണ്ടായിരുന്നു എന്നാണ് കുടുംബം പറയുന്നത്.

പെണ്‍കുട്ടിയുമായി പ്രണയത്തിലായതിനാലാണ് സൂരജിനെ കൊലപ്പെടുത്തിയെന്ന് സൂരജിന്‍റെ അമ്മാവന്‍ രാംതേജ് പരാതിയില്‍ ആരോപിച്ചു. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ നേരത്തെയും കൗമാരക്കാരനെ ഭീഷണിപ്പെടുത്തിയിരുന്നതായി പൊലീസ് പറഞ്ഞു.

മൂന്ന് പ്രതികളെയും അറസ്റ്റ് ചെയ്‌തിട്ടുണ്ടെന്നും അവര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ടെന്നും ദരിയാബാദ്  പോലീസ് സ്റ്റേഷന്‍ ഇന്‍ചാര്‍ജ് ഡിപി ശുക്ല പറഞ്ഞതായി പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/JsVgnGYPwOZ0Bsjs6hu5nD


Share it:

Crime

Post A Comment: