ഗ്ലാമർ വേഷങ്ങളുമായി ആരാധകരെ അതിശയിപ്പിക്കുന്നതാണ് ഉർഫി ജാവേദിന്‍റെ രീതി. ഓരോ തവണയും ഉർഫിയുടെ പരീക്ഷണം വ്യത്യസ്‌തമായിരിക്കുമെന്നത് തന്നെയാണ് ഇവരെ ശ്രദ്ധേയയാക്കുന്നത്.
ഇപ്പോൾ വെള്ളി കൊണ്ട് ശരീരത്തിൽ ഒരു അടിപൊളി ഇല്യൂമിനേഷൻ ഉണ്ടാക്കിയിരിക്കുകയാണ് ഉർഫി. മേൽവസ്ത്രത്തിനു സമാനമായി ശരീരത്തിൽ വെള്ളി ആവരണം ചെയ്‌തുകൊണ്ടാണ് ഫോട്ടോഷൂട്ട് നടത്തിയിരിക്കുന്നത്. ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്‌ത ചിത്രങ്ങൾ നിമിഷങ്ങൾക്കുള്ളിലാണ് വൈറലായി മാറിയത്. ഉർഫി ഈ വേഷത്തിൽ അതി മനോഹരിയായിരിക്കുന്നുവെന്നാണ് കമന്‍റുകൾ വരുന്നത്.
ഉർഫിയുടെ പല പരീക്ഷണങ്ങളും പലപ്പോഴും വലിയ വിമർശനങ്ങൾക്കും കാരണമായിട്ടുമുണ്ട്. ബിഗ് ബോസ് ഒടിടി സീസൺ 1 ലെ മത്സരാർഥിയായിരുന്നു ഉർഫി. ചില സീരിയലുകളിലും വേഷമിട്ടിട്ടുണ്ട്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/JADaOBrSTxqKfsrW1ZkLRV
നാല് വയസുകാരന്‍റെ കാല് പൊള്ളിച്ചു
പാലക്കാട്: നാല് വയസുകാരനെ അമ്മയും സുഹൃത്തും ചേർന്ന് ക്രൂരമായി ഉപദ്രവിച്ചു. കുട്ടിയുടെ കാൽ സ്റ്റൗവിൽവച്ചു പൊള്ളിച്ചു. അമ്മയും രണ്ടാനച്ഛനും ചേർന്നാണ് പൊള്ളലേൽപ്പിച്ചത്. സംഭവത്തിൽ കുട്ടിയുടെ അമ്മ രഞ്ജിത, സുഹൃത്ത് ഉണ്ണികൃഷ്‌ണൻ എന്നിവരെ അഗളി പൊലീസ് അറസ്റ്റ് ചെയ്‌തു.
കുട്ടിയുടെ അച്ഛന്‍റെ പരാതിയിലാണ് അറസ്റ്റ്. കുട്ടിയുടെ കാൽപാദത്തിന്‍റെ അടിഭാഗം പൂർണമായും പൊള്ളിയ നിലയിലാണ്. കുട്ടി കോട്ടാത്തറ ആശുപത്രിയിൽ ചികിത്സയിലാണ്.
കുട്ടിയെ ശാരീരികമായും മാനസികമായും രണ്ടാനച്ഛൻ ഉപദ്രവിച്ചിരുന്നതായി കുട്ടി പൊലീസിനോട് പറഞ്ഞു. അംഗൻവാടിയിൽ പോകാതെ റോഡിലിറങ്ങി കളിക്കുന്നു എന്നാരോപിച്ചായിരുന്നു ആക്രമണം. കുട്ടിയെ വയർ ഉപയോഗിച്ച് ഉപദ്രവിച്ചതായും കണ്ടെത്തിയിട്ടുണ്ട്.
Post A Comment: