www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1576) Mostreaded (1505) Idukki (1496) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

നാളെ പ്രാദേശിക അവധി

Share it:



കൊച്ചി: അത്തച്ചമയ ആഘോഷങ്ങളുടെ ഭാഗമായി തൃപ്പൂണിത്തുറ നഗരസഭാ പരിധിയിൽ നാളെ (ചൊവ്വ) പ്രാദേശിക അവധി പ്രഖ്യാപിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഉൾപ്പെടെ എല്ലാ സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. 

നാളെ രാവിലെ ഒൻപതിന് അത്തചമയ ഘോഷയാത്രയുടെ ഉദ്ഘാടനം ബോയ്‌സ് ഹൈസ്കൂൾ ഗ്രൗണ്ടിൽ മന്ത്രി വി.എൻ. വാസവൻ നിർവഹിക്കും. മന്ത്രി പി. രാജീവ് അധ്യക്ഷത വഹിക്കും. കെ. ബാബു എം.എൽ.എ അത്തം പതാക ഉയർത്തും. 

തുടർന്നാണ് വർണാഭമായ ഘോഷയാത്ര. ബോയ്‌സ് ഹൈസ്‌കൂളിന്‍റെ ഗേറ്റിലൂടെ പുറത്തേക്ക് ഇറങ്ങുന്ന ഘോ‍ഷയാത്ര ബസ് സ്റ്റാൻഡ്, സ്റ്റാച്യൂ ജംക്ഷൻ, കിഴക്കേക്കോട്ട, എസ്.എൻ ജംക്ഷൻ, വടക്കേക്കോട്ട, ശ്രീപൂർണത്രയീശ ക്ഷേത്രം, സ്റ്റാച്യൂ ജംക്ഷൻ വഴി ബോയ്‌സ് ഹൈസ്‌കൂൾ ഗ്രൗണ്ടിൽ തിരിച്ചെത്തും.

ടെലഗ്രാമിൽ ഫോളോ ചെയ്യാനായി

https://t.me/superprimetime

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/JsVgnGYPwOZ0Bsjs6hu5nD

ഓട്ടോറിക്ഷയ്ക്ക് അടിയിൽപെട്ട് രണ്ടര വയസുകാരി മരിച്ചു 

ഇടുക്കി: പിതാവ് പിന്നോട്ടെടുത്ത ഓട്ടോറിക്ഷ ഇടിച്ച് രണ്ടര വയസുകാരി മരിച്ചു. കട്ടപ്പന വെള്ളിലാംകണ്ടത്താണ് അപകടം നടന്നത്. വെള്ളിലാംകണ്ടം സ്വദേശികളായ സജേഷ്- ശ്രീക്കുട്ടി ദമ്പതികളടെ മകൾ ഹൃദികയാണ് മരിച്ചത്. തിങ്കളാഴ്ച്ച രാവിലെയായിരുന്നു അപകടം. 

വീടിന്‍റെ മുറ്റത്ത് പിതാവ് ഓട്ടോറിക്ഷ തിരിക്കുന്നതിനിടെ കുട്ടി വാഹനത്തിന്‍റെ അടിയിൽ അകപ്പെടുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇതിനിടെ കുട്ടിയുമായി ആശുപത്രിയിലേക്ക് പോയ വാഹനം വീണ്ടും അപകടത്തിൽപെട്ടു. 

കുട്ടിയെ കൊണ്ടുപോയ കാർ നിയന്ത്രണം വിട്ട് മതിലിൽ ഇടിക്കുകയായിരുന്നു. തുടർന്ന് മറ്റൊരു വാഹനത്തിൽ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. 


Share it:

Kerala

Post A Comment: