കൊച്ചി: വിവാഹം കഴിഞ്ഞ് ഒരാഴ്ച്ച തികയുന്നതിനു മുമ്പേ നടി അശ്വതി ബാബവും ഭർത്താവ് നൗഫലും അറസ്റ്റിൽ. ഞാറയ്ക്കൽ പൊലീസാണ് ദമ്പതികളെ അറസ്റ്റ് ചെയ്‌തത്. വീടു കയറി ആക്രമണം നടത്തിയ കേസിലാണ് അറസ്റ്റ്. കഴിഞ്ഞ ആഴ്ച്ചയാണ് ഇരുവരും വിവാഹിതരായത്. ഇതിനു പന്നാലെയാണ് സാമ്പത്തിക തർക്കത്തത്തെ തുടർന്ന് നായരംബലം സ്വദേശി കിഷോറിനെുയം അമ്മയെയും വീട് കയറി ആക്രമിച്ച കേസിൽ ഇരുവരും അറസ്റ്റിലാകുന്നത്.
സീരിയൽ നടിയായ അശ്വതി നേരത്തെയും വിവാദങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ട്. തിരുവനന്തപുരം തുമ്പ ആറാട്ടുവഴി സ്വദേശിനിയാണ് അശ്വതി. കാക്കനാട് ചിറ്റേത്തുകര സ്വദേശിയാണ് പറയിൻമൂല വീട്ടിൽ നൗഫൽ.
ഇയാൾക്ക് കൊച്ചിയിൽ കാർ ബിസിനസാണ് പണി. മദ്യലഹരിയിൽ അലക്ഷ്യമായി വാഹനം ഓടിച്ചതിന് കഴിഞ്ഞ ജൂലൈയിൽ ഇരുവരെയും കൊച്ചിയിൽ നാട്ടുകാർ പിടികൂടിയിരുന്നു. ദുബായിൽ ലഹരി മരുന്നു കേസിലും ഇവർ അറസ്റ്റിലായിട്ടുണ്ട്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/K9HGPi6sF9nFJuDUTC4VNe
ബുധനാഴ്ച്ച വരെ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് വരുന്ന ബുധനാഴ്ച്ച വരെ വ്യാപക മഴയ്‌ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇന്ന് ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഇന്ന് മഴ വ്യാപകമാകാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ ഇന്ന് അലർട്ടില്ല. നാളെ മുതൽ ബുധനാഴ്ച വരെ തെക്കൻ കേരളത്തിൽ കൂടുതൽ മഴയ്ക്ക് സാധ്യതയുണ്ട്. തിരുവനന്തപുരം മുതൽ ഇടുക്കി വരെയുള്ള ജില്ലകളിൽ നാളെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
വടക്കൻ കേരളത്തിൽ പാലക്കാട് മാത്രമാണ് നാളെ യെല്ലോ അലർട്ട് ഉള്ളത്. തിങ്കൾ. ചൊവ്വ ദിവസങ്ങളിൽ കണ്ണൂരും കാസർകോടും ഒഴികെയുള്ള 12 ജില്ലകളിൽ യെല്ലോ അലർട്ടാണ്. ബുധനാഴ്ച വയനാട്,കണ്ണൂർ, കാസർകോട് ഒഴികെയുള്ള ജില്ലകളിലാണ് യെല്ലോ അലർട്ട്.
Post A Comment: