തിരുവനന്തപുരം: സംസ്ഥാനത്ത് വരുന്ന ബുധനാഴ്ച്ച വരെ വ്യാപക മഴയ്‌ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇന്ന് ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഇന്ന് മഴ വ്യാപകമാകാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ ഇന്ന് അലർട്ടില്ല. നാളെ മുതൽ ബുധനാഴ്ച വരെ തെക്കൻ കേരളത്തിൽ കൂടുതൽ മഴയ്ക്ക് സാധ്യതയുണ്ട്.
തിരുവനന്തപുരം മുതൽ ഇടുക്കി വരെയുള്ള ജില്ലകളിൽ നാളെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വടക്കൻ കേരളത്തിൽ പാലക്കാട് മാത്രമാണ് നാളെ യെല്ലോ അലർട്ട് ഉള്ളത്. തിങ്കൾ. ചൊവ്വ ദിവസങ്ങളിൽ കണ്ണൂരും കാസർകോടും ഒഴികെയുള്ള 12 ജില്ലകളിൽ യെല്ലോ അലർട്ടാണ്. ബുധനാഴ്ച വയനാട്,കണ്ണൂർ, കാസർകോട് ഒഴികെയുള്ള ജില്ലകളിലാണ് യെല്ലോ അലർട്ട്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/K9HGPi6sF9nFJuDUTC4VNe
വിഷവാതകം; നൂറിലധികം കുട്ടികൾ കുഴഞ്ഞുവീണു
ചെന്നൈ: വിഷ വാതകം ശ്വസിച്ച് നൂറിലധികം വിദ്യാർഥികൾ അവശ നിലയിൽ. തമിഴ്‌നാട്ടിലെ കൃഷ്‌ണഗിരി ജില്ലയിലെ ഹൊസൂരിലാണ് സംഭവം നടന്നിരിക്കുന്നത്. സ്‌കൂൾ വളപ്പിൽ കുട്ടികൾ ശർദിച്ച് അവശരായി വീഴുകയായിരുന്നു. ഹൊസൂരിലെ ഒരു സർക്കാർ പ്രൈമറി സ്കൂളിലാണ് സംഭവം.
67 കുട്ടികൾ ഇപ്പോഴും ചികിത്സയിൽ തുടരുകയാണ്. വാതക ചോർച്ചയുടെ ഉറവിടം വ്യക്തമല്ല. സ്കൂളിലെ സെപ്റ്റിക് ടാങ്കിൽ നിന്നാകാം വിഷവാതകം ചോർന്നതെന്നാണ് പ്രാഥമിക നിഗമനം. സമീപമുള്ള വ്യവസായ ശാലകളിൽ നിന്നാണോ എന്നും അന്വേഷിക്കുന്നുണ്ട്. പൊല്യൂഷൻ കൺട്രോൾ ബോർഡും വിദ്യാഭ്യാസ വകുപ്പും ഇക്കാര്യത്തിൽ അന്വേഷണം നടത്തുമെന്ന് അറിയിച്ചു.
Post A Comment: