ശ്രീനഗർ: കശ്‌മീരിലെ ഷോപ്പിയാനിൽ ഉണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് ഭീകരരെ സൈന്യം വധിച്ചു. ദ്രാച്ച് മേഖലയിൽ പുലർച്ചെയാണ് ഏറ്റമുട്ടൽ ഉണ്ടായത്. ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദ് സംഘത്തിൽപെട്ടവരാണ് വധിക്കപ്പെട്ടതെന്നാണ് വിവരം.
ഭീകരരിൽ രണ്ട് പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഹനാൻ ബിൻ യാക്കൂബ്, ജാംഷെജ് എന്നിവരെയാണ് തിരിച്ചറിഞ്ഞത്. ഒക്റ്റോബർ രണ്ടിന് പുൽവാമയിൽ പൊലീസ് ഉദ്യോഗസ്ഥൻ, സെപ്റ്റംബർ 24ന് പശ്ചിമബംഗാൾ സ്വദേശിയായ തൊഴിലാളി എന്നിവരെ കൊലപ്പെടുത്തിയ സംഘത്തിൽ ഉൾപ്പെട്ടവരാണ് ഇവരെന്ന് എഡിജിപി വ്യക്തമാക്കി.
കൊല്ലപ്പെട്ട ഭീകരരുടെ പക്കൽ നിന്നും നിരവധി ആയുധങ്ങളും സ്ഫോടക വസ്‌തുക്കളും കണ്ടെത്തിയിട്ടുണ്ട്. ഷോപ്പിയാനിലെ മുലുവിലും സൈന്യവും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടൽ തുടരുകയാണ്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/DOjl7OJWQz6Iq6RErYpG8p
ബസ് കൊക്കയിലേക്ക് മറിഞ്ഞ് 25 മരണം
ന്യൂഡെൽഹി: ഉത്തരാഖണ്ഡിൽ വിവാഹ സംഘം സഞ്ചരിച്ച ബസ് കൊക്കയിലേക്ക് മറിഞ്ഞ് 25 മരണം. 21 പേരെ രക്ഷപ്പെടുത്തി. പലരുടെയും പരുക്ക് ഗുരുതരമാണെന്നാണ് റിപ്പോർട്ട്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. ഉത്തരാഖണ്ഡിലെ പൗരി ഗഡ്വാൽ ജില്ലയിലെ സിംദി ഗ്രാമത്തിൽ ഇന്നലെ രാത്രിയിലായിരുന്നു അപകടം.
50 ഓളം പേരാണ് ബസിൽ ഉണ്ടായിരുന്നതെന്നാണ് വിവരം. വിവാഹ സംഘമാണ് ബസിൽ ഉണ്ടായിരുന്നത്. കൂടുതൽപേർ ഉണ്ടോയെന്നറിയാൻ തെരച്ചിൽ തുടരുകയാണെന്ന് ഉത്തരാഖണ്ഡ് പൊലീസ് അറിയിച്ചു. പൊലീസും സംസ്ഥാന ദുരന്ത നിവാരണ സേനയുമാണ് തിരച്ചിൽ നടത്തുന്നത്.
Post A Comment: