കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിലെ കുതിപ്പ് തുടരുന്നു. കഴിഞ്ഞ ദിവസം 320 രൂപയുടെ വർധനവുണ്ടായിരുന്നു. ഇതിനു പിന്നാലെ ഇന്ന് ഗ്രാമിന് 10 രൂപ വർധിച്ചു.
ഇതോടെ ഗ്രാമിന് 4785 രൂപയും പവന് 38,280 രൂപയുമാണ് ഇന്നത്തെ വില. നാല് ദിവസം കൊണ്ട് 1080 രൂപയുടെ വർധനവാണ് സ്വർണവിലയിൽ ഉണ്ടായിരിക്കുന്നത്. തുടർച്ചയായ ദിവസങ്ങളിൽ വില ഉയരുന്ന കാഴ്ച്ചയാണ് ഇപ്പോൾ കണ്ടു വരുന്നത്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/JADaOBrSTxqKfsrW1ZkLRV
വടക്കഞ്ചേരിയിൽ ബസ് അപകടം; ഒൻപത് മരണം
പാലക്കാട്: വടക്കഞ്ചേരിയിൽ വിദ്യാർഥികൾ അടക്കം ഒൻപത് പേരുടെ മരണത്തിനിടയാക്കിയ അപകടത്തിനു കാരണം ബസിന്‍റെ അമിത വേഗതയാണെന്ന് മന്ത്രി ആന്‍റണി രാജു. സംഭവ സ്ഥലം സന്ദർശിച്ച് അന്വേഷണ റിപ്പോർട്ട് നൽകാൻ മന്ത്രി ഗതാഗത കമ്മിഷണറോട് ആവശ്യപ്പെട്ടു. യാത്രയുടെ വിവരങ്ങൾ സ്‌കൂൾ അധികൃതർ ഗതാഗത വകുപ്പിനെ മുൻകൂട്ടി അറിയിച്ചിരുന്നില്ലെന്നും മന്ത്രി പറഞ്ഞു.
അപകടത്തിനിടയാക്കിയ ടൂറിസ്റ്റ് ബസിന്‍റെ ഡ്രൈവർ ജോമോൻ ഒളിവിലാണ്. ഇയാൾ എവിടെയാണെന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. പാലക്കാട്, തൃശൂർ ജില്ലകളിലെ ആശുപത്രികളിലൊന്നും ഇയാൾ എത്തിയിട്ടില്ലെന്നാണ് റിപ്പോർട്ട്. ആശുപത്രിയിൽ കള്ളപ്പേരാണ് നൽകിയിരിക്കുന്നതെന്നും സംശയിക്കുന്നുണ്ട്. ജോജോ പത്രോസ് എന്നാണ് ഇയാൾ നായനാർ ആശുപത്രിയിൽ പറഞ്ഞതെന്ന് സംശയിക്കുന്നു.
അപകട സമയത്ത് ബസിന്‍റെ വേഗത മണിക്കൂറിൽ 97.72 കിലോമീറ്ററായിരുന്നു. ബസിന്‍റെ ജിപിഎസ് വിവരങ്ങളിലാണ് ഇത് വ്യക്തമായത്. വേളാങ്കണ്ണി യാത്ര കഴിഞ്ഞാണ് ബസ് ഊട്ടിയിലേക്ക് ടൂർ പോകാൻ എത്തിയതെന്ന് രക്ഷിതാക്കൾ പറഞ്ഞു.
എറണാകുളം മുളന്തുരുത്തി ബസേലിയസ് വിദ്യാനികേതൻ സ്‌കൂളിൽ നിന്നും ഊട്ടിയിലേക്ക് വിനോദയാത്രക്ക് പുറപ്പെട്ട സംഘമാണ് വടക്കഞ്ചേരിയിൽ അപകടത്തിൽപെട്ടത്. കെ.എസ്.ആർ.ടി.സി ബസുമായി ടൂറിസ്റ്റ് ബസ് കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ഒൻപത് പേരാണ് മരിച്ചത്. അഞ്ച് വിദ്യാർഥികളും, ഒരു അധ്യാപകനും, മൂന്ന് കെ.എസ്.ആർ.ടി.സി യാത്രക്കാരുമാണ് അപകടത്തിൽ മരിച്ചത്.
Post A Comment: