ഇൻഡോർ: വിവാഹം നടത്താൻ പൂജ നടത്തിയതോടെ മനോനില തെറ്റി, യുവാവ് പൂജാരിയുടെ ചെവി കടിച്ചുപറിച്ചു. മധ്യപ്രദേശിലെ കോട്ടയിലാണ് സംഭവം നടന്നത്. സെപ്റ്റംബർ 29ന് മകന്‍റെ വിവാഹവുമായി ബന്ധപ്പെട്ട് സത്യനാരായണയെന്നയാൾ പൂജ ചെയ്യാൻ പൂജാരിയായ കുഞ്ജ്ബിഹാരി ഷർമയെ വീട്ടിലേക്ക് വിളിക്കുകയായിരുന്നു.
മകന് വിവാഹമൊന്നും ആകാത്തതിനാലാണ് പ്രത്യേക പൂജ നടത്താൻ കുടുംബം പൂജാരിയെ ക്ഷണിച്ചത്. വീട്ടിൽ സത്യനാരായണ പൂജ നടത്തിയാൽ പരിഹാരമാകുമെന്ന് പൂജാരി കുടുംബത്തെ അറിയിക്കുകയും ചെയ്‌തു. 29ന് വീട്ടിലെത്തി പൂജ നടത്തുകയും ചെയ്‌തു.
പൂജയ്ക്ക് ശേഷം പാലും ഭക്ഷണവും നൽകി 60 കാരനായ പൂജാരിക്ക് വീട്ടിൽ തന്നെ താമസിക്കാൻ ഇടം ഒരുക്കി. എന്നാൽ രാത്രിയായപ്പോൾ ലക്ഷ്മികാന്തിന്‍റെ ഇളയ മകൻ വിപുൽ പൂജാരിയെ വിളിച്ചെഴുനേൽപ്പിക്കുകയും മർദിക്കുകയും ചെയ്‌തു.
പൂജാവിധി തെറ്റിയെന്നും തന്‍റെ സഹോദരൻ വിചിത്രമായി പെരുമാറുന്നുവെന്നും ചൂണ്ടിക്കാട്ടിയായിരുന്നു മർദനം. രണ്ടുമക്കളും പിതാവും ചേർന്ന് പൂജാരിയെ മർദിച്ചു. ഇതിനിടെ ഇളയമകൻ പൂജാരിയുടെ ചെവിയുടെ ഒരു ഭാഗം കടിച്ചെടുക്കുകയായിരുന്നു. നിലവിളികേട്ട് എത്തിയ അയൽവാസികളാണ് പൂജാരിയെ രക്ഷിച്ചത്. തുടർന്ന് പൊലീസ് സ്റ്റേഷനിലേക്കും അവിടെ നിന്ന് ആശുപത്രിയിലേക്കും പൂജാരിയെ എത്തിച്ചു. കേസെടുത്ത പൊലീസ് പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/DOjl7OJWQz6Iq6RErYpG8p
ചിന്നമ്മ കൊലപാതകം; ഭർത്താവ് മരിച്ച നിലയിൽ
ഇടുക്കി: കട്ടപ്പനയിൽ വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ ചിന്നമ്മയുടെ ഭർത്താവ് ജോർജിനെ അതേ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊച്ചുതോവാള കൊച്ചുപുരയ്ക്കൽ താഴത്ത് ജോർജിനെയാണ് കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇയാളുടെ ഭാര്യ ചിന്നമ്മയെ 2021 ഏപ്രിൽ എട്ടിന് ഇതേ വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയിരുന്നു. ഈ കേസിൽ അന്വേഷണം പുരോഗമിക്കെയാണ് ജോർജിനെയും മരിച്ച നിലയിൽ കണ്ടെത്തുന്നത്.
ജോർജിനെ കാണാനില്ലെന്ന് കാട്ടി ബന്ധു കട്ടപ്പന പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് കട്ടപ്പന പൊലീസ് ഇന്ന് കൊച്ചുതോവാളയിലെ വീട്ടിലെത്തി പരിശോധന നടത്തിയപ്പോഴാണ് മുകളിലെ കിടപ്പുമുറിയിൽ ജോർജ് മരിച്ചു കിടക്കുന്നത് കണ്ടത്. മരണ കാരണം വ്യക്തമായിട്ടില്ല. മൃതദേഹം ഇൻക്വസ്റ്റിനും പോസ്റ്റ് മോർട്ടം നടപടികൾക്കുമായി മാറ്റും. തുടർന്ന് മാത്രമേ മരണ കാരണം വ്യക്തമാകു.
ചിന്നമ്മ കൊലക്കേസിൽ ജോർജിനെ പൊലീസ് പലതവണ ചോദ്യം ചെയ്‌ത ശേഷം വിട്ടയച്ചിരുന്നു. ലോക്കൽ പൊലീസ് അന്വേഷിച്ചെങ്കിലും കേസിൽ തുമ്പു കണ്ടെത്താനായിരുന്നില്ല. തുടർന്ന് ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുത്തിരുന്നു. ആക്ഷൻ കൗൺസിലിന്‍റെ നേതൃത്വത്തിൽ കട്ടപ്പന പൊലീസ് സ്റ്റേഷനിലേക്ക് മാർച്ചും ധർണയും വരെ നടത്തിയതിനു ശേഷമാണ് അന്വേഷണം ക്രൈംബ്രാഞ്ചിനു വിട്ടത്. ചിന്നമ്മെയ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ട്. ചിന്നമ്മയും ജോർജും മാത്രമാണ് സംഭവ സമയത്ത് വീട്ടിലുണ്ടായിരുന്നത്.
Post A Comment: