ചെന്നൈ: ഓടുന്ന ട്രെയിനിൽ മൂർച്ചയേറിയ ആയുധങ്ങളുമായി അഭ്യാസ പ്രകടനം നടത്തിയ വിദ്യാർഥികൾ പിടിയിൽ. ചെന്നൈയിലെ മൂന്ന് കോളെജ് വിദ്യാർഥികളെയാണ് അറസ്റ്റ് ചെയ്‌തത്. അഭ്യാസം ക്യാമറയിൽ കൂടുങ്ങുകയും വീഡിയോ വൈറലാകുകയും ചെയ്‌തതോടെയാണ് പൊലീസ് നടപടിയെടുത്തത്.
ഓടുന്ന ട്രെയിനിന്‍റെ ഫുട്‌ബോർഡിൽ വാളുമായി മൂന്ന് പേർ തൂങ്ങിക്കിടക്കുന്ന വീഡിയോ ദിവസങ്ങൾക്ക് മുമ്പ് വൈറലായിരുന്നു. ഗുമ്മിഡിപൂണ്ടി സ്വദേശികളായ അൻബരസു, രവിചന്ദ്രൻ, പൊന്നേരി സ്വദേശി അരുൾ എന്നിവരെയാണ് ഉദ്യോഗസ്ഥർ തിരിച്ചറിഞ്ഞത്. ഇവരെല്ലാം പ്രസിഡൻസി കോളെജിലെ വിദ്യാർഥികളാണെന്ന് ഡിആർഎം അറിയിച്ചു.
മൂന്ന് വിദ്യാർഥികൾ മൂർച്ചയേറിയ ആയുധങ്ങൾ നിലത്ത് വലിച്ചിഴച്ച് മുദ്രാവാക്യം വിളിക്കുന്നതാണ് വീഡിയോയിൽ ഉണ്ടായിരുന്നത്. ട്രെയിൻ കോച്ചിൽ ഇവർ വാളുകൊണ്ട് അടിക്കുന്നതും ദൃശ്യങ്ങളിൽ ഉണ്ടായിരുന്നു. തുടർന്നുള്ള ട്വീറ്റിൽ ട്രെയിനുകളിലോ റെയിൽവേ പരിസരങ്ങളിലോ ഇത്തരം അപകടകരമായ അഭ്യാസ പ്രകടനങ്ങൾ നടത്തുന്നത് അനുവദിക്കില്ലെന്ന് ഡിആർഎം പറഞ്ഞു.
We would like to inform you that the 3 youths seen in this viral video performing stunts with sharp weapons in their hand, have been arrested by @grpchennai! They are Anbarasu and Ravichandran from Gummidipoondi and Arul from Ponneri. They are all students of Presidency College. pic.twitter.com/3FQVpTWeoW
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/K9HGPi6sF9nFJuDUTC4VNe
നരബലി; റോസ്‌ലിക്ക് ഇടുക്കി ബന്ധം
ഇടുക്കി: ഇലന്തൂരിൽ നരബലിക്ക് ഇരയായി കൊല്ലപ്പെട്ട റോസ്‌ലിക്ക് ഇടുക്കി ബന്ധം. ആലപ്പുഴ സ്വദേശിനിയായ റോസ്‌ലിയെ വിവാഹം കഴിച്ചത് ഇടുക്കി കട്ടപ്പന സ്വദേശി സണ്ണിയായിരുന്നു. മഞ്ജു, സഞ്ജു എന്ന പേരിൽ രണ്ട് മക്കളും ഈ ബന്ധത്തിലുണ്ട്. എന്നാൽ പിന്നീട് സണ്ണിയും റോസ്‌ലിയും തമ്മിൽ കുടുംബ പ്രശ്‌നം ഉണ്ടായതോടെ റോസ്‌ലി വീടു വിട്ടു. ഇതിനിടെയാണ് പാലക്കാട് സ്വദേശിയായ സജീഷുമായി അടുപ്പത്തിലാകുന്നത്. സജീഷിനെ വിവാഹം കഴിച്ചിട്ടില്ലെങ്കിലും ഇരുവരും ഒന്നിച്ചു താമസം തുടങ്ങി. എന്നാൽ മക്കൾ അപ്പോഴേക്കും മാറി താമസിച്ചിരുന്നു. സജീഷ് റോസ്‌ലിയെ ഉപദ്രവിച്ചിരുന്നതായി മകൾ മാധ്യമങ്ങൾക്ക് മുമ്പിൽ വെളിപ്പെടുത്തിയിട്ടുണ്ട്.
ഇടുക്കിയിൽ നല്ല നിലയിൽ ജീവിച്ചിരുന്ന റോസ്‌ലി ബന്ധം പിരിഞ്ഞതോടെയാണ് സാമ്പത്തികമായും തകർന്നത്. സ്വന്തം വീട്ടിൽ നിന്നുള്ള സഹായങ്ങളും നിലച്ചതോടെ സ്വയം ജീവിതം കെട്ടിപ്പടുക്കാൻ പാടുപെടുകയായിരുന്നു. ഒപ്പം കൂടിയ സജീഷും ചൂഷണം ചെയ്‌തോടെയാണ് ഷാഫിയുടെ വലയിൽ റോസ്‌ലി വീഴുന്നത്. നീല ചിത്രത്തിൽ അഭിനയിച്ചാൽ 10 ലക്ഷം രൂപ ലഭിക്കുമെന്ന് ഷാഫി പറഞ്ഞതോടെ ഇതിനു സമ്മതം മൂളുകയായിരുന്നു. വിവരം ആരോടും പറയരുതെന്ന് ഷാഫി ചട്ടം കെട്ടിയിരുന്നു. വല്ലപ്പോഴും ഫോൺ വിളിക്കാറുള്ള മകളോടോ, സജീഷിനോടെ റോസ്‌ലി ഈ വിവരം പറഞ്ഞിരുന്നില്ല. പിന്നീട് ഫോൺ വിളിച്ചിട്ട് കിട്ടാതിരുന്ന മകൾ മഞ്ജു സജീഷിനെ വിളിച്ച് അന്വേഷിക്കുകയും പിന്നീട് നാട്ടിലെത്തി പൊലീസിൽ പരാതി നൽകുകയുമായിരുന്നു.
Post A Comment: