www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1769) Idukki (1737) Mostreaded (1611) Crime (1359) National (1184) Entertainment (826) Viral (419) world (418) Video (351) Health (196) Gallery (160) mollywood (160) sports (136) Gulf (130) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) review (12) editorial (11) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

പത്മയുടെ മൃതദേഹം വെട്ടി നുറുക്കിയത് 56 കഷണങ്ങളായി

Share it:

elanthoor-human-sacrifice-case-body-remains-collected


കൊച്ചി: ഇലന്തൂരിൽ നരബലി നടത്തിയ ശേഷം കുഴിച്ചിട്ട മൃതദേഹം വെട്ടി നുറുക്കിയത് 56 കഷണങ്ങളാക്കി. ആദ്യം കണ്ടെടുത്ത പത്മയുടേതെന്ന് കരുതുന്ന മൃതദേഹമാണ് 56 കഷണങ്ങളാക്കി വെട്ടി നുറുക്കിയെന്ന് കണ്ടെത്തിയിരിക്കുന്നത്. റോസിലിന്‍റെതെന്ന് കരുതുന്ന മൃതദേഹം അഞ്ച് കഷണങ്ങളായിട്ടാണ് കണ്ടെടുത്തിരിക്കുന്നത്. 

മൃതദേഹങ്ങൾക്കൊപ്പം കുങ്കുമം തേച്ച കല്ലും ബാഗും കണ്ടെത്തിയിട്ടുണ്ട്.  മൃതദേഹാവശിഷ്ടങ്ങൾ കളമശേരി മെഡിക്കൽ കോളെജിലെത്തിച്ച് കൂടുതൽ പരിശോധന നടത്തും. കേസിലെ മുഖ്യപ്രതി മുഹമ്മദ് ഷാഫി 2020ൽ 75 വയസുള്ള വയോധികയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായിരുന്നു. ഈ കേസിലെ ഒന്നാം പ്രതിയായിരുന്ന ഷാഫി ഒരു വർഷത്തിനു ശേഷം ജാമ്യത്തിലിറങ്ങി. ഇതിനു ശേഷമാണ് നരബലി നടത്താൻ പദ്ധതിയിട്ടതെന്ന വിവരമാണ് പുറത്തു വരുന്നത്. 

എറണാകുളം സ്വദേശികളായ രണ്ട് സ്ത്രീകളെയാണ് ഇയാൾ തിരുവല്ലയിലെത്തിച്ച് ബലി നൽകിയത്. ആഭിചാര പൂജക്കായിരുന്നു ക്രൂരമായ കൊലപാതകമെന്നാണ് പുറത്തു വരുന്ന വിവരം. കാലടി സ്വദേശിനി റോസ്‌ലിന്‍, കടവന്ത്ര പൊന്നുരുന്നി സ്വദേശിനി പത്മ എന്നിവരാണ് കൊല്ലപ്പെട്ടത്. തിരുവല്ല ഇലന്തൂര്‍ സ്വദേശിയായ വൈദ്യന്‍ ഭഗവല്‍സിങ്, ഭാര്യ ലൈല എന്നിവര്‍ക്കു വേണ്ടി പെരുമ്പാവൂര്‍ സ്വദേശിയായ മുഹമ്മദ് ഷാഫിയാണ് സ്ത്രീകളെ എറണാകുളത്ത് നിന്ന് തിരുവല്ലയിലേക്ക് എത്തിച്ചത്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/HfCPN0mpUMtDgPqHTEw7Yb

കേരളത്തെ ഞെട്ടിച്ച് ഇരട്ട നരബലി 

കൊച്ചി: സംസ്ഥാനത്തെ ഞെട്ടിച്ച് ഇരട്ട നരബലി. എറണാകുളം സ്വദേശികളായ രണ്ട് സ്ത്രീകളെയാണ് തിരുവല്ലയിലെത്തിച്ച് ബലി നൽകിയത്. ആഭിചാര പൂജക്കായിരുന്നു ക്രൂരമായ കൊലപാതകമെന്നാണ് പുറത്തു വരുന്ന വിവരം. കാലടി സ്വദേശിനി റോസ്‌ലിന്‍, കടവന്ത്ര പൊന്നുരുന്നി സ്വദേശിനി പത്മ എന്നിവരാണ് കൊല്ലപ്പെട്ടത്. തിരുവല്ല ഇലന്തൂര്‍ സ്വദേശിയായ വൈദ്യന്‍ ഭഗവല്‍സിങ്, ഭാര്യ ലൈല എന്നിവര്‍ക്കു വേണ്ടി പെരുമ്പാവൂര്‍ സ്വദേശിയായ മുഹമ്മദ് ഷാഫിയാണ് സ്ത്രീകളെ എറണാകുളത്ത് നിന്ന് തിരുവല്ലയിലേക്ക് എത്തിച്ചത്. ഐശ്വര്യവും സമ്പത്തും ഉണ്ടാകാനായിരുന്നു നരബലി. 

കടവന്ത്ര സ്വദേശിനിയായ പുത്മയെ കാണാനില്ലെന്നു കാട്ടി പൊലീസിനു ലഭിച്ച പരാതിയിൽ നടത്തിയ അന്വേഷണമാണ് കേരളത്തെ ഞെട്ടിച്ച സംഭവത്തിന്‍റെ ചുരുൾ അഴിച്ചത്. ഇവരുടെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ തിരഞ്ഞ് പോയ പൊലീസ് തിരുവല്ലയിലെത്തി. വിശദമായ അന്വേഷണത്തില്‍ പെരുമ്പാവൂര്‍ സ്വദേശിയും പിന്നാലെ തിരുവല്ലക്കാരായ ദമ്പതികളും പൊലീസ് പിടിയിലാവുകയായിരുന്നു.

എറണാകുളം ആര്‍ഡിഒയും കൊച്ചി സിറ്റി പൊലീസ് സംഘവും തിരുവല്ലയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. വൈകുന്നേരത്തോടെ കാര്യങ്ങളുടെ വ്യക്തമായ ചിത്രം ലഭിക്കുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷ്ണര്‍ പറഞ്ഞു. 

ഷിഹാബിന് നേരിട്ട് പരിചയമുള്ള സ്ത്രീകളാണ് കൊല്ലപ്പെട്ടവര്‍ എന്നാണ് സംശയം. ആഭിചാരക്രിയകള്‍ ചെയ്യുന്നയാളാണ് ഭഗവന്ത്. ഇയാള്‍ക്കും കുടുംബത്തിനും ഐശ്വര്യവും സമ്പത്തും ലഭിക്കാനായി സ്ത്രീകളെ തിരുവല്ലയിലേക്ക് എത്തിച്ച് കൊലപ്പെടുത്തുകയായിരുന്നു. റോസ്‌ലിനെ ജൂണിലും പത്മയെ സെപ്തംബറിലുമാണ് തിരുവല്ലയിലേക്ക് കൊണ്ടുപോയത്.

മൃതദേഹങ്ങള്‍ കുഴിച്ചിട്ടിരിക്കുകയാണ്. കഴുത്തറുത്താണ് കൊലപ്പെടുത്തിയതെന്നാണ് പ്രതികള്‍ നല്‍കിയ മൊഴി. പെരുമ്പാവൂര്‍ സ്വദേശിയായ ഏജന്‍റാണ് ഇതിന്‍റെ മുഖ്യ ആസൂത്രകനെന്നാണ് വിവരം. ഇയാള്‍ വ്യാജ ഫേയ്‌സ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കി. തിരുവല്ല സ്വദേശിയായ വൈദ്യരെ ആദ്യം പരിചയപ്പെട്ടു. വൈദ്യരോട് പെരുമ്പാവൂര്‍ സ്വദേശിയായ ഒരാളെ(തന്നെത്തന്നെ) പ്രീതിപ്പെടുത്തിയാല്‍ ജീവിതത്തില്‍ വലിയ നേട്ടങ്ങളുണ്ടാകുമെന്ന് ഇയാള്‍ തന്നെ ഫെയ്‌സ്ബുക്ക് വഴി വൈദ്യരെ പറഞ്ഞ് വിശ്വസിപ്പിച്ചു. പിന്നീട് ഷിഹാബ് തന്നെയാണ് സ്ത്രീകളെ മറ്റ് കാരണങ്ങള്‍ പറഞ്ഞ് തിരുവല്ലയിലേക്ക് എത്തിച്ചത്.

തൃശൂര്‍ വടക്കാഞ്ചേരി സ്വദേശിനിയായ റോസ്‌ലിന്‍ ലോട്ടറി കച്ചവടത്തിനായാണ് കാലടിയിലെ മറ്റൂരിലെത്തിയത്. 49 വയസുള്ള ഇവര്‍ മറ്റൂരില്‍ പങ്കാളിക്കൊപ്പം താമസിക്കുകയായിരുന്നു. ഓഗസ്റ്റ് 17 ന് ഇവരെ കാണാതായതായി മകള്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ പല സ്ഥലത്തും മാറിമാറി താമസിക്കുന്ന സ്വഭാവമായതിനാല്‍ റോസ്‌ലിനെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. പത്മയെ കണ്ടെത്താനുള്ള അന്വേഷണത്തിന് ഒടുവിലാണ് റോസ്‌ലിനും സമാനമായ നിലയില്‍ കൊല്ലപ്പെട്ടതായി വ്യക്തമായത്.


Share it:

Kerala

Post A Comment: