ഗൂഗിൾ സി.ഇ. ഒ സുന്ദർ പിച്ചെ പങ്കുവച്ച ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. താഴ്ന്ന് പറന്ന ഒരു ഡ്രോൺ വായിലാക്കുന്ന ചീങ്കണ്ണിയാണ് വീഡിയോയിലെ താരം. ട്വിറ്ററിലൂടെയാണ് സുന്ദർ പിച്ചെ വീഡിയോ പങ്കുവച്ചത്.ഫ്ലോറിഡയിലെ എവർഗ്ലേഡ്സിൽ നിന്നും ചിത്രീകരിച്ചതാണ് ഈ ദൃശ്യമെന്നാണ് വിവരം.
കലിഫോർണിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡ്രോൺ കമ്പനി മാനേജരായ ക്രിസ് ആൻഡേഴ്സണ്‍ ആദ്യം പങ്കുവച്ച വീഡിയോയാണ് സുന്ദർ പിച്ചെ റീട്വീറ്റ് ചെയ്‌തത്. ചീങ്കണ്ണിയുടെ മുകളിലൂടെ താഴ്ന്ന് പറന്ന ഡ്രോണിനെ അത് വായിലാക്കുകയായിരുന്നു. ശേഷം ചീങ്കണ്ണി അതിനെ വായിലിട്ട് കടിച്ചുപൊട്ടിക്കുന്നതും വീഡിയോയില്‍ കാണാം.
ചീങ്കണ്ണിയുടെ ക്ലോസപ് ഷോട്ട് എടുക്കാൻ ശ്രമിക്കുമ്പോഴാണ് അത് വായിലാക്കിയതെന്ന് ഡ്രോൺ നിയന്ത്രിച്ചയാൾ പറയുന്നു. എന്തായാലും ഇത് മൃഗങ്ങളോടുള്ള ക്രൂരതയാണെന്നും ഡ്രോണുകളുടെ ഉപയോഗം നിയന്ത്രിക്കണമെന്നും വീഡിയോ കണ്ട ആളുകള്‍ പ്രതികരിച്ചിട്ടുണ്ട്. രണ്ട് ലക്ഷത്തിലേറെ പേരാണ് വീഡിയോ കണ്ടത്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: