തിരുവനന്തപുരം: ഭർത്താവ് ഉദേശിച്ചതുപോലെ ആകാതിരുന്നതിന് ഭർതൃവീട്ടുകാർക്ക് എട്ടിന്‍റെ പണി കൊടുത്ത് 19 കാരി. പോത്തൻകോട് സ്വദേശിനിയായ യുവതിയാണ് ഭർത്താവിനെയും വീട്ടുകാരെയും വെള്ളം കുടിപ്പിച്ചത്. നാല് മാസം മുമ്പാണ് യുവതി ഫെയ്‌സ് ബുക്ക് കാമുകനൊപ്പം ഒളിച്ചോടിയത്. തുടർന്ന് ഇവർ ഒരുമിച്ച് താമസവും തുടങ്ങി. എന്നാൽ കല്യാണ ശേഷം കാര്യങ്ങൾ ഉദേശിച്ചതുപോലെ നടക്കാതിരുന്നതിനെ തുടർന്നാണ് യുവതി ഭർത്താവിനെയും വീട്ടുകാരെയും വട്ടം ചുറ്റിച്ചത്.
കഴിഞ്ഞ ദിവസം പുലര്‍ച്ചെ ആറ് മണിയോടെ വീട് വിട്ട് പുറത്തിറങ്ങിയ യുവതി തിരിച്ചെത്താതെ വന്നതോടെ വീട്ടുകാര്‍ തിരക്കിയിറങ്ങിതോടെയാണ് നാടകീയ സംഭവങ്ങളരങ്ങേറിയത്. വീടിന്‍റെ പുറകില്‍ കീറിയ വസ്ത്രങ്ങളും രക്തക്കറയും കണ്ടതോടെ വീട്ടുകാര്‍ ഞെട്ടി. സ്വന്തം വസ്ത്രങ്ങള്‍ കീറി വീടിന് പുറകിലെ കുറ്റിക്കാട്ടില്‍ എറിഞ്ഞ ശേഷം, തന്നെ അപായപ്പെടുത്തിയതെന്ന് വരുത്തിതീര്‍ക്കാന്‍ പരിസരത്ത് ചുവന്ന നെയില്‍ പോളീഷ് ഒഴിച്ച ശേഷമാണ് യുവതി വീടുവിട്ടിറങ്ങിയത്.
മരുമകളെ കാണാതായതോടെ വീട്ടുകാരും ബന്ധുക്കളും നാട്ടുകാരും നടത്തിയ അന്വേഷണത്തിലാണ് വീടിന് പരിസരത്ത് 'ചോരക്കറ' കണ്ടത്. വിവരമറിഞ്ഞ് ഫോര്‍ട്ട് അസിസ്റ്റന്‍റ് കമ്മിഷണര്‍ ഷാജി, കോവളം സി.ഐ. പ്രൈജുകുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള വന്‍ പൊലീസ് സംഘവും ഡോഗ് സ്‌ക്വാഡും, വിരലടയാള വിദഗ്ദരും, സയന്‍റിഫിക് എക്‌സ്പര്‍ട്ടും സ്ഥലത്തെത്തി. പരിസരത്തെ കുറ്റിക്കാടുകളും തെങ്ങില്‍ തോപ്പ് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളും പൊലീസും നാട്ടുകാരും അരിച്ച് പെറുക്കിയെങ്കിലും യുവതിയെ കണ്ടെത്താനായില്ല.
ഒടുവില്‍ മേഖലയിലെ സി.സി. ടി.വികള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍ യുവതി നടന്നു പോകുന്ന വീഡിയോ ലഭിച്ചെങ്കിലും യുവതിയെ തിരിച്ചറിയാനായില്ല. പൊലീസ് തിരയുന്നതിനിടയില്‍ യുവതി വാഹനത്തില്‍ കയറി വലിയതുറയിലെ ഒരു പള്ളിയില്‍ എത്തി. സംശയം തോന്നിയ നാട്ടുകാര്‍ വിവരമറിയിച്ചതിനനുസരിച്ച് പൊലീസ് എത്തി ഉച്ചയോടെ വലിയതുറ സ്റ്റേഷന്‍ പരിധിയില്‍ നിന്ന് യുവതിയെ കണ്ടെത്തി. ഇതോടെയാണ് മണിക്കൂറുകള്‍ നീണ്ട ആശങ്കകള്‍ക്ക് വിരാമമായത്.
നാല് മാസങ്ങള്‍ക്ക് മുന്‍പ് ആണ് ഫേസ്ബുക്ക് വഴി പരിചയപ്പെട്ട ചൊവ്വരഅടി മലത്തുറ സ്വദേശിയായ ഇരുപതുകാരനൊപ്പം യുവതി ഒളിച്ചോടിയത്. ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് അന്ന് കേസെടുത്ത പോത്തന്‍കോട് പൊലീസ് ഇരുവരെയും കണ്ടെത്തി. എന്നാല്‍ യുവാവിനൊപ്പം പോകാനാണ് ഇഷ്ടമെന്ന് യുവതി പറഞ്ഞു. തുടര്‍ന്ന് പെണ്‍കുട്ടിയെ യുവാവിനൊപ്പം വിടുകയായിരുന്നു. ഒരുമിച്ച് താമസം തുടങ്ങിയതോടെയാണ് പ്രത്യേകിച്ച് തൊഴിലൊന്നുമില്ലാത്ത യുവാവിന്‍റെ വീട്ടിലെ പരിതാപകരമായ അവസ്ഥ യുവതി മനസിലാക്കിയത്. ഇതാണ് പിണക്കത്തിന് കാരണമെന്ന് പൊലീസ് കരുതുന്നു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/L67XbjS4vdxJpqM0Dz7ehJ
14 കാരിയുടെ വീട്ടിൽ 17 കാരൻ ഒളിച്ചിരുന്നത് രണ്ട് ദിവസം
മുണ്ടക്കയം: സോഷ്യൽ മീഡിയ പരിചയം മുതലാക്കി 14കാരിയുടെ വീട്ടിൽ എത്തി രണ്ട് ദിവസം ഒളിച്ചു താമസിച്ച് കുട്ടിയെ പീഡിപ്പിച്ച 17 കാരൻ അറസ്റ്റിൽ. മുണ്ടക്കയത്താണ് സംഭവം നടന്നത്. പാലക്കാട് ചിറ്റൂർ സ്വദേശിയായ 17 കാരനാണ് പിടിയിലായത്. മുണ്ടക്കയം സ്വദേശിനിയാണ് പെൺകുട്ടി. സോഷ്യൽ മീഡിയയിലൂടെയാണ് പെൺകുട്ടിയെ 17 കാരൻ പരിചയപ്പെട്ടത്.
തുടർന്ന് പീഡനത്തിനായി പദ്ധതി തയാറാക്കി. പാലക്കാട്ട് നിന്നും പെൺകുട്ടിയുടെ വീട്ടിലെത്തിയ പ്രതി രണ്ട് ദിവസം ആരുമറിയാതെ പെൺകുട്ടിയുടെ മുറിയിൽ കഴിഞ്ഞു. പ്രതിക്കുള്ള ഭക്ഷണം അടക്കം കൊണ്ടുവന്നു കൊടുത്തത് പെൺകുട്ടിയായിരുന്നു. രണ്ട് ദിവസത്തിനു ശേഷം തിരികെ പാലക്കാട്ടേക്ക് മടങ്ങാനായി മുറിക്ക് പുറത്തിറങ്ങിയ പ്രതിയെ പെൺകുട്ടിയുടെ മുത്തഛൻ കണ്ടതോടെയാണ് സംഭവം പുറത്തറിയുന്നത്.
ആരാണെന്ന് ചോദിച്ചപ്പോൾ പെൺകുട്ടി കൂട്ടുകാരനാണെന്നാണ് മറുപടി നൽകിയത്. എന്നാൽ സംശയം തോന്നിയ വീട്ടുകാർ പെൺകുട്ടിയുടെ മൊബൈൽ പരിശോധിച്ചതോടെ സംഭവം പിടികിട്ടി. ഇതോടെ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. വീട്ടുകാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ തെരച്ചിലിലാണ് പാലക്കാട്‌നിന്നും പ്രതി അറസ്റ്റിലാകുന്നത്.
Post A Comment: