ചൂണ്ടക്കാരനെ വലിച്ച് കുഴിയിലിട്ട് ഭീമൻ മത്സ്യം. ഹങ്കറിയിലെ സൊമോഗി കൗണ്ടിയിലാണ് സംഭവം. ഇവിടെയുള്ള ഹർസാസ് ബെർക്കി കായലിൽ പതിവ് പോലെ ചൂണ്ടയിടാനെത്തിയതായിരുന്നു ലോറന്‍റ് സാബോ എന്ന യുവാവ്. കാത്തിരുന്ന് അൽപ സമയം കഴിഞ്ഞപ്പോൾ തന്നെ മത്സ്യം ചൂണ്ടയിൽ കൊത്തി.
ഉടൻ തന്നെ മത്സ്യത്തെ വലിച്ച് കരക്കടുപ്പിക്കാൻ ശ്രമിച്ചെങ്കിലും ഭീമൻ മത്സ്യം ലോറന്‍റിനെ തിരിച്ചു വലിച്ചു. അൽപ സമയം കൊണ്ട് ലോറന്‍റിനെ മത്സ്യം വലിച്ച് കുളത്തിലിട്ടു.
കുളത്തിൽ വീഴുന്നതിന്‍റെയും തുടർന്ന് രക്ഷപെട്ട് എഴുന്നേറ്റ് വരുന്നതിന്‍റെയും വീഡിയോ യുടൂബിൽ അപ്‌ലോഡ് ആയിട്ടുണ്ട്. 66 കിലോ ഭാരമുള്ള കൂറ്റൻ ക്യാറ്റ് ഫിഷ് ആണ് ചൂണ്ടയിൽ കുടുങ്ങിയതെന്നാണ് റിപ്പോർട്ട്.
വെള്ളത്തിൽ വീണിട്ടും താൻ ചൂണ്ട വിട്ടില്ലെന്നും ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ താൻ മത്സ്യത്തെ പിടികൂടിയെന്നും അദ്ദേഹം വ്യക്തമാക്കി. സംഭവം കണ്ടുകൊണ്ടിരുന്ന ഇയാളുടെ കൂട്ടുകാരാണ് വീഡിയോ പകർത്തിയത്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/L67XbjS4vdxJpqM0Dz7ehJ
Post A Comment: