കൊച്ചി: ഭർത്താവ് മരിച്ചതിന്‍റെ മനോ വിഷമത്തിൽ രണ്ട് മക്കളുമായി അമ്മ തീകൊളുത്തി ജീവനൊടുക്കി. അങ്കമാലി തുറവൂർ പെരിങ്ങാംപറമ്പിൽ ഏലംന്തുരുത്തി അനൂപിന്‍റെ ഭാര്യ അഞ്ജു(32), മക്കളായ ആതിര (ചിന്നു - ഏഴ്), അരൂഷ് (കുഞ്ചു - മൂന്ന്) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച്ച ഉച്ചയ്ക്ക് രണ്ടോടെയായിരുന്നു സംഭവം.
രണ്ട് മക്കളേയും കൂട്ടി വീട്ടിലെ കിടപ്പുമുറിയിൽ പ്രവേശിച്ച ശേഷം മുറിക്കകത്ത് സൂക്ഷിച്ചിരുന്ന മണ്ണെണ്ണ അഞ്ജു മൂവരുടെയും ദേഹത്ത് ഒഴിച്ച ശേഷം തീകൊളുത്തുകയായിരുന്നു. കുട്ടികളുടെ ആർത്തിരമ്പിയുള്ള കരച്ചിലും മുറിയിൽ തീ ആളിപ്പടരുന്നതും കണ്ട് ബന്ധുക്കളും നാട്ടുകാരും പാഞ്ഞെത്തി. വാതിൽ ചവുട്ടി പൊളിച്ച് നോക്കിയപ്പോൾ തീ ആളികത്തുന്ന നിലയിലായിരുന്നു.
വെള്ളമൊഴിച്ചും ചാക്ക് നനച്ചെറിഞ്ഞും രക്ഷാ പ്രവർത്തനത്തിന് ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. അഗ്നി രക്ഷസേനയുടെ ആംബുലൻസിൽ കയറ്റി അങ്കമാലി എൽ എഫ് ആശുപത്രിയിലേക്ക് കൊണ്ട് പോയെങ്കിലും രണ്ട് കുട്ടികളും വഴിമധ്യേ മരിച്ചു.
ശരീരമാസകലം പൊള്ളലേറ്റ് അവശനിലയിലായ അഞ്ജുവിന്‍റെ നില കൂടുതൽ വഷളായതോടെ തൃശൂർ മെഡിക്കൽ കോളജിലെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അഞ്ജുവിന്‍റെ ഭർത്താവ് അനൂപ് ഒരു മാസം മുമ്പ് ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടിരുന്നു.
ഭർത്താവിന്‍റെ വേർപ്പാടിന് ശേഷം തികഞ്ഞ മനോവിഷമത്തിലായിരുന്നു അഞ്ജു. അനൂപിന്‍റെ വേർപ്പാടിലുള്ള മനോവിഷമമാകാം കുട്ടികളോടൊപ്പം ആത്മഹത്യക്ക് ശ്രമിച്ചതെന്നാണ് പൊലിസ് പറയുന്നത്. മൃതദേഹങ്ങൾ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/L67XbjS4vdxJpqM0Dz7ehJ
14 കാരിയുടെ വീട്ടിൽ 17 കാരൻ ഒളിച്ചിരുന്നത് രണ്ട് ദിവസം
മുണ്ടക്കയം: സോഷ്യൽ മീഡിയ പരിചയം മുതലാക്കി 14കാരിയുടെ വീട്ടിൽ എത്തി രണ്ട് ദിവസം ഒളിച്ചു താമസിച്ച് കുട്ടിയെ പീഡിപ്പിച്ച 17 കാരൻ അറസ്റ്റിൽ. മുണ്ടക്കയത്താണ് സംഭവം നടന്നത്. പാലക്കാട് ചിറ്റൂർ സ്വദേശിയായ 17 കാരനാണ് പിടിയിലായത്. മുണ്ടക്കയം സ്വദേശിനിയാണ് പെൺകുട്ടി. സോഷ്യൽ മീഡിയയിലൂടെയാണ് പെൺകുട്ടിയെ 17 കാരൻ പരിചയപ്പെട്ടത്.
തുടർന്ന് പീഡനത്തിനായി പദ്ധതി തയാറാക്കി. പാലക്കാട്ട് നിന്നും പെൺകുട്ടിയുടെ വീട്ടിലെത്തിയ പ്രതി രണ്ട് ദിവസം ആരുമറിയാതെ പെൺകുട്ടിയുടെ മുറിയിൽ കഴിഞ്ഞു. പ്രതിക്കുള്ള ഭക്ഷണം അടക്കം കൊണ്ടുവന്നു കൊടുത്തത് പെൺകുട്ടിയായിരുന്നു. രണ്ട് ദിവസത്തിനു ശേഷം തിരികെ പാലക്കാട്ടേക്ക് മടങ്ങാനായി മുറിക്ക് പുറത്തിറങ്ങിയ പ്രതിയെ പെൺകുട്ടിയുടെ മുത്തഛൻ കണ്ടതോടെയാണ് സംഭവം പുറത്തറിയുന്നത്.
ആരാണെന്ന് ചോദിച്ചപ്പോൾ പെൺകുട്ടി കൂട്ടുകാരനാണെന്നാണ് മറുപടി നൽകിയത്. എന്നാൽ സംശയം തോന്നിയ വീട്ടുകാർ പെൺകുട്ടിയുടെ മൊബൈൽ പരിശോധിച്ചതോടെ സംഭവം പിടികിട്ടി. ഇതോടെ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. വീട്ടുകാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ തെരച്ചിലിലാണ് പാലക്കാട്‌നിന്നും പ്രതി അറസ്റ്റിലാകുന്നത്.
Post A Comment: