ലാഹോർ: സഹനടിമാരുടെ സ്വകാര്യ ദൃശ്യം ഒളിക്യാമറയിൽ പകർത്തിയ നടിക്കെതിരെ കേസ്. ലാഹോറിൽ നടന്ന സംഭവത്തിൽ സിനിമ- നാടക നടി ഖുശ്‌ബു, സഹായി കാഷിഫ് ചാൻ എന്നിവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.
ലാഹോറിയിൽ ഇവർ പങ്കെടുത്ത നാടകത്തിനിടെയായിരുന്നു സംഭവം. സ്റ്റേജിനു പിന്നിൽ വസ്ത്രം മാറുന്ന മുറിയിലാണ് ഇവർ ഒളിക്യാമറ വച്ചത്. സഹായിയായ ചാനിന് ഒരു ലക്ഷം രൂപയാണ് ക്യാമറ ഘടിപ്പിക്കുന്നതിനായി നടി നൽകിയത്.
ദൃശ്യങ്ങൾ പകർത്തി നടിമാരെ ഭീഷണിപ്പെടുത്തി പണം തട്ടാനായിരുന്നു ഇവരുടെ ലക്ഷ്യമെന്ന് പൊലീസ് പറഞ്ഞു. ഇവർ പകർത്തിയതിൽ ചില ദൃശ്യങ്ങൾ ഇന്‍റർനെറ്റിൽ അപ്‌ലോഡ് ചെയ്‌തിട്ടുണ്ട്. വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെ നാടക നിർമാതാവ് പൊലീസിനെ സമീപിക്കുകയായിരുന്നു. വഴക്കിനെ തുടർന്ന് ഖുശ്ബുവിനെ നാടകത്തിൽ നിന്ന് ഒഴിവാക്കിയതിന്‍റെ പകതീർത്തതാണ് ഒളിക്യാമറ സ്ഥാപിക്കാൻ കാരണമെന്ന് നിർമാതാവ് പറഞ്ഞു.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ....
https://chat.whatsapp.com/GTdWYfjzEq4JYKBtby408a
കാഞ്ഞിരപ്പള്ളിയിൽ നവജാത ശിശുവിന്‍റെ മരണം; അമ്മ അറസ്റ്റിൽ
കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ നവജാത ശിശുവിന്‍റെ മൃതദേഹം ശുചിമുറിയിലെ വാട്ടർ ടാങ്കിൽ കണ്ടെത്തിയ സംഭവം കൊലപാതകം. കുട്ടിയുടെ അമ്മ അറസ്റ്റിൽ. വളർത്താൻ കഴിയാത്തതുകൊണ്ട് കുട്ടിയെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് അറസ്റ്റിലായ അമ്മ നിഷ പൊലീസിനെ അറിയിച്ചു. ഞായറാഴ്ച്ചയാണ് ഇടക്കുന്നം മുക്കാലി സ്വദേശികളായ സുരേഷിന്‍റെയും നിഷയുടെയും നാലു ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇവരുടെ ആറാമത്തെ കുട്ടിയായിരുന്നു ഇത്. വീട്ടിൽ നിന്നും അസാധാരണമായ ശബ്‌ദം കേട്ടതിനെ തുടർന്ന് അയൽവാസികൾ അന്വേഷിച്ചെത്തിയെങ്കിലും വീട്ടിൽ എല്ലാവർക്കും കോവിഡാണെന്ന് പറഞ്ഞ് വീട്ടുകാർ ഇവരെ മടക്കി അയച്ചു. സംശയം തോന്നിയ അയൽവാസികൾ ആശാ വർക്കറെയും ആരോഗ്യ പ്രവർത്തകരെയും വിവരം അറിയിക്കുകയായിരുന്നു. ഇവർ വന്ന് നടത്തിയ തിരച്ചിലിലാണ് വീട്ടിലെ ശുചിമുറിയിൽ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. നിഷ ഗർഭിണിയാണെന്ന വിവരവും അയൽവാസികളിൽ നിന്നും മറച്ചു വച്ചിരുന്നു.
ഞായറാഴ്ച്ച സംഭവ സമയത്ത് നിഷയും കുട്ടികളുമാണ് വീട്ടിലുണ്ടായിരുന്നത്. ഭർത്താവ് സുരേഷ് പെയിന്‍റിങ് തൊഴിലാളിയാണ്. കുഞ്ഞിന് അനക്കമില്ലാതെ വന്നപ്പോൾ ബക്കറ്റിലിടാൻ മൂത്തകുട്ടിയോടു താൻ പറഞ്ഞിരുന്നുവെന്ന് നിഷ നേരത്തെ മൊഴി നൽകിയിരുന്നു.
അമ്മ നിഷ കാൽ തളർന്ന് എഴുന്നേറ്റ് നടക്കാൻ വയ്യാത്ത അവസ്ഥയിലാണ്. മറ്റ് അഞ്ച് കുട്ടികളെ മാറ്റിപ്പാർപ്പിക്കുന്നതിന് നടപടികൾ സ്വീകരിക്കാൻ ചൈൽഡ് വെൽഫെയർ കമ്മിറ്റിയോട് പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. അഞ്ച് കുട്ടികൾ ഉണ്ടായതിന് നാട്ടുകാർ പരിസഹിക്കാറുണ്ടായിരുന്നെന്നും അതിനാലാണ് അറാമത് ഗർഭിണിയായ വിവരം ആരെയും അറിയിക്കാതിരുന്നതെന്നും നിഷ പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു. വീടിനുള്ളിൽ പ്രസവിച്ച ശേഷം കുട്ടിയെ കൊലപ്പെടുത്തുകയായിരുന്നു.
Post A Comment: