ഇടുക്കി: പുരയിടത്തിലെ മരം വെട്ടുന്നതിനിടെ രക്ത സമ്മർദം കൂടി മരത്തിൽ തളർന്നിരുന്നയാളെ അഗ്നിരക്ഷാ സേനയും നാട്ടുകാരും രക്ഷപെടുത്തി. ഇന്നലെ രാവിലെ ചെറുതോണി കരിമ്പനിലായിരുന്നു സംഭവം. പുതിയിടത്തുകുന്നേൽ ഷാജഹാന്‍റെ പുരയിടത്തിലെ മരത്തിന്‍റെ ശിഖരം വെട്ടാൻ കയറിയ കൂടയ്ക്കാട്ട് ബാബുവാണ് (50) മരത്തിന് മുകളിൽ കുടുങ്ങിയത്.
50 അടി ഉയരമുള്ള മരത്തിനു മുകളിൽ കയറി ശിഖരം വെട്ടുന്നതിനിടെ രക്ത സമ്മർദ്ദം കൂടി തളരുകയായിരുന്നു. വീട്ടുകാരും സമീപ വാസികളും അറിയിച്ചതിനെ തുടർന്ന് കരിമ്പനിലെ ചുമട്ടു തൊഴിലാളികളും നാട്ടുകാരും ഓടിയെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു.
മരത്തിൽ അള്ളിപ്പിടിച്ചിരുന്ന ബാബുവിനെ നാട്ടുകാരിലൊരാൾ മരത്തിൽ കയറി ഉടുമുണ്ടഴിച്ച് അവിടെ തന്നെ ബന്ധിച്ചു. വിവരം അറിഞ്ഞ് ഇടുക്കിയിൽ നിന്നെത്തിയ അഗ്നിരക്ഷാ സേനാംഗങ്ങളാണ് പിന്നീട് ബാബുവിനെ താഴെ ഇറക്കി ആശുപത്രിയിലാക്കിയത്. ഇയാളുടെ ആരോഗ്യ നില തൃപ്‌തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചിട്ടുണ്ട്.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ....
https://chat.whatsapp.com/GTdWYfjzEq4JYKBtby408a
കാഞ്ഞിരപ്പള്ളിയിൽ നവജാത ശിശുവിന്‍റെ മരണം; അമ്മ അറസ്റ്റിൽ
കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ നവജാത ശിശുവിന്‍റെ മൃതദേഹം ശുചിമുറിയിലെ വാട്ടർ ടാങ്കിൽ കണ്ടെത്തിയ സംഭവം കൊലപാതകം. കുട്ടിയുടെ അമ്മ അറസ്റ്റിൽ. വളർത്താൻ കഴിയാത്തതുകൊണ്ട് കുട്ടിയെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് അറസ്റ്റിലായ അമ്മ നിഷ പൊലീസിനെ അറിയിച്ചു. ഞായറാഴ്ച്ചയാണ് ഇടക്കുന്നം മുക്കാലി സ്വദേശികളായ സുരേഷിന്‍റെയും നിഷയുടെയും നാലു ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇവരുടെ ആറാമത്തെ കുട്ടിയായിരുന്നു ഇത്. വീട്ടിൽ നിന്നും അസാധാരണമായ ശബ്‌ദം കേട്ടതിനെ തുടർന്ന് അയൽവാസികൾ അന്വേഷിച്ചെത്തിയെങ്കിലും വീട്ടിൽ എല്ലാവർക്കും കോവിഡാണെന്ന് പറഞ്ഞ് വീട്ടുകാർ ഇവരെ മടക്കി അയച്ചു. സംശയം തോന്നിയ അയൽവാസികൾ ആശാ വർക്കറെയും ആരോഗ്യ പ്രവർത്തകരെയും വിവരം അറിയിക്കുകയായിരുന്നു. ഇവർ വന്ന് നടത്തിയ തിരച്ചിലിലാണ് വീട്ടിലെ ശുചിമുറിയിൽ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. നിഷ ഗർഭിണിയാണെന്ന വിവരവും അയൽവാസികളിൽ നിന്നും മറച്ചു വച്ചിരുന്നു.
ഞായറാഴ്ച്ച സംഭവ സമയത്ത് നിഷയും കുട്ടികളുമാണ് വീട്ടിലുണ്ടായിരുന്നത്. ഭർത്താവ് സുരേഷ് പെയിന്‍റിങ് തൊഴിലാളിയാണ്. കുഞ്ഞിന് അനക്കമില്ലാതെ വന്നപ്പോൾ ബക്കറ്റിലിടാൻ മൂത്തകുട്ടിയോടു താൻ പറഞ്ഞിരുന്നുവെന്ന് നിഷ നേരത്തെ മൊഴി നൽകിയിരുന്നു.
അമ്മ നിഷ കാൽ തളർന്ന് എഴുന്നേറ്റ് നടക്കാൻ വയ്യാത്ത അവസ്ഥയിലാണ്. മറ്റ് അഞ്ച് കുട്ടികളെ മാറ്റിപ്പാർപ്പിക്കുന്നതിന് നടപടികൾ സ്വീകരിക്കാൻ ചൈൽഡ് വെൽഫെയർ കമ്മിറ്റിയോട് പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. അഞ്ച് കുട്ടികൾ ഉണ്ടായതിന് നാട്ടുകാർ പരിസഹിക്കാറുണ്ടായിരുന്നെന്നും അതിനാലാണ് അറാമത് ഗർഭിണിയായ വിവരം ആരെയും അറിയിക്കാതിരുന്നതെന്നും നിഷ പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു. വീടിനുള്ളിൽ പ്രസവിച്ച ശേഷം കുട്ടിയെ കൊലപ്പെടുത്തുകയായിരുന്നു.
Post A Comment: