ഹൈദരാബാദ്: നിയന്ത്രണം വിട്ട ബസ് 50 അടി താഴ്ച്ചയുള്ള പുഴയിലേക്ക് മറിഞ്ഞ് ഒൻപത് പേർ മരിച്ചു. ഇതിൽ ഏഴ് പേർ സ്ത്രീകളാണ്. ആന്ധ്രാ പ്രദേശിലെ വെസ്റ്റ് ഗോദാവരി ജില്ലയിൽ ഇന്ന് രാവിലെ 11നായിരുന്നു അപകടം നടന്നത്. അപകടം നടന്ന ബസിൽ 47 പേരാണ് ഉണ്ടായിരുന്നത്. ബസ് ഡ്രൈവറും മരിച്ചതായിട്ടാണ് വിവരം.
പാലം കടക്കാൻ ശ്രമിക്കുന്നതിനിടെ കലുങ്കിനടുത്ത് എതിരെ വന്നിരുന്ന ലോറിക്ക് സൈഡ് കൊടുക്കുന്നതിനിടെ ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. പരുക്കേറ്റവർക്ക് അടിയന്തര സഹായം എത്തിക്കാൻ ഗവർണർ ജില്ലാ അധികൃതര്‍ക്ക് നിർദേശം നൽകി.
അശ്വരോപേട്ടയിൽ നിന്ന് ജങ്കറെഡ്ഡിഗുഡെമിലേക്ക് പോവുകയായിരുന്നു ബസ്. ആന്ധ്രാ പ്രദേശ് സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപറേഷന്‍റെ (APSRTC) ബസാണ് അപകടത്തിൽപെട്ടത്. അപകടം കണ്ട് ഓടിയെത്തിയ മത്സ്യത്തൊഴിലാളികളാണ് രക്ഷാപ്രവർത്തനം നടത്തിയത്. ചെറിയ വള്ളങ്ങളിലെത്തിയ മത്സ്യത്തൊഴിലാളികൾ പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തുന്നതിന് മുൻപേ രക്ഷാപ്രവർത്തനം ആരംഭിക്കുകയായിരുന്നു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/Ku96p9eW31wHF7wmoRJTkB
സെന്‍റ് ജോർജ് സ്‌കൂളിലെ മോഷണം; പ്രതി പിടിയിൽ
ഇടുക്കി: കട്ടപ്പന സെന്‍റ് ജോർജ് സ്‌കൂളിൽ നിന്നടക്കം മോഷണം നടത്തി മുങ്ങിയ കുപ്രസിദ്ധ കള്ളനെ പൊലീസ് തമിഴ്‌നാട്ടിലെ ഒളിയിടത്തിൽ നിന്നും പിടികൂടി. ഇടുക്കി മരിയാപുരം നിരവത്ത് മഹേഷ് എന്ന ചുഴലി മഹേഷാണ് (41) അറസ്റ്റിലായത്.
കട്ടപ്പന സെന്‍റ് ജോർജ് സ്‌കൂളിൽ ഓഫീസിനുള്ളിൽ സൂക്ഷിച്ചിരുന്ന 86,000 രൂപ മോഷണം നടത്തി മണിക്കൂറുകൾക്കകമാണ് പ്രതിയെ പൊലീസ് കുടുക്കിയത്. നിരവധി മോഷണ കേസുകളിലെ പ്രതിയാണ് ഇയാൾ. തമിഴ്നാട്ടിലെ കമ്പത്ത് ലോഡ്‌ജിൽ ഒളിവിൽ കഴിഞ്ഞിരുന്ന ഇയാളെ ഇന്നലെ രാത്രിയിലാണ് കട്ടപ്പന പൊലീസ് പിടികൂടിയത്.
പതിവായി സ്‌കൂളുകൾ കേന്ദ്രീകരിച്ച് മോഷണം നടത്തുന്നതായിരുന്നു ഇയാളുടെ രീതി. മോഷണ കേസിൽ നിരവധി തവണ ജയിൽ ശിക്ഷയും അനുഭവിച്ചിട്ടുണ്ട്. ആൾ തിരക്കുള്ള സ്ഥലങ്ങളിൽ ചുഴലി അസുഖം വന്നത് പോലെ അഭിനയിച്ചു വീണുകിടന്ന് നാട്ടുകാർ പിരിച്ചു നൽകുന്ന പണവുമായി കടന്നു കളഞ്ഞ് തട്ടിപ്പു തടത്തുന്ന ശീലവും പ്രതിക്കുണ്ട്.
ഈ മാസം രണ്ടിനാണ് സമാനമായ ഒരു കേസിൽ ജയിലിൽ നിന്നും ഇറങ്ങിയത്. ജയിൽ മോചിതനായതിനു പിന്നാലെ ആലത്തൂരിൽ നിന്നും ചങ്ങനാശേരിയിൽ നിന്നും സമാനമായ രീതിയിൽ മോഷണം നടത്തി. ഇതിനു പിന്നാലെയായിരുന്നു കട്ടപ്പന സെന്‍റ് ജോർജ് സ്‌കൂളിലും മോഷണം നടത്തിയത്.
പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. കട്ടപ്പന ഡിവൈഎസ്പി വി.എ. നിഷാദ്മോൻ, കട്ടപ്പന ഐ.പി. വിശാൽ ജോൺസൺ, എസ്.ഐ സജിമോൻ ജോസഫ്, എ.എസ്.ഐ സുബൈർ, സി.പി.ഒമാരായ വി.കെ. അനീഷ്, ടോണി ജോൺ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.
Post A Comment: