ഗാന്ധിനഗർ: ആഘോഷങ്ങൾ ഗംഭീരമാക്കാൻ പടക്കം പൊട്ടിക്കുന്നത് പതിവാണ്. എന്നാൽ പടക്കങ്ങൾ പലപ്പോഴും വലിയ ദുരന്തങ്ങൾക്കും കാരണമായേക്കാം. ഇത്തരത്തിൽ ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. വിവാഹത്തിന് വരനെയും ആനയിച്ചു വന്ന കുതിരവണ്ടിക്ക് തീ പിടിക്കുന്നതാണ് വീഡിയോയിൽ കാണുന്നത്.
വരനുമായി വന്ന ഘോഷയാത്രക്കിടെയായിരുന്നു അപകടം. ആഘോഷങ്ങൾക്കിടെ ഒപ്പമുണ്ടായിരുന്നവർ കുതിരവണ്ടിക്ക് സമീപത്ത് നിന്ന് പടക്കം പൊട്ടിക്കുന്നുണ്ടായിരുന്നു. ഇതിനിടെ തീ കുതിര വണ്ടിയിലേക്ക് പടരുകയായിരുന്നു. തലനാരിഴയ്ക്കാണ് വരന്‍ രഥത്തില്‍ നിന്നും രക്ഷപ്പെട്ടത് എന്നാണ് വീഡിയോ വ്യക്തമാക്കുന്നത്.
തീപിടിക്കുമ്പോള്‍ വരന്‍ അതില്‍ നിന്നും ചാടുന്നത് വീഡിയോയില്‍ ഉണ്ട്. സംഭവത്തില്‍ ആര്‍ക്കും പരുക്ക് പറ്റിയില്ലെന്നാണ് റിപ്പോര്‍ട്ട്. ആഘോഷങ്ങൾ പരിധി വിടുന്നത് വലിയ ദുരന്തങ്ങൾക്ക് കാരണമായേക്കുമെന്ന മുന്നറിയിപ്പാണ് വീഡിയോയിലൂടെ പുറത്ത് വരുന്നത്. ട്വിറ്ററിൽ പങ്കുവക്കപ്പെട്ട വീഡിയോ ഇതിനോടകം നിരവധി പേർ കണ്ടു കഴിഞ്ഞു. A horse carriage caught fire during a wedding procession in #Gujarat's Panchmahal. The groom had a narrow escape but no one was injured in the incident. pic.twitter.com/vsryXvWYFD
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/GTdWYfjzEq4JYKBtby408a
സെന്‍റ് ജോർജ് സ്‌കൂളിലെ മോഷണം; പ്രതി പിടിയിൽ
ഇടുക്കി: കട്ടപ്പന സെന്‍റ് ജോർജ് സ്‌കൂളിൽ നിന്നടക്കം മോഷണം നടത്തി മുങ്ങിയ കുപ്രസിദ്ധ കള്ളനെ പൊലീസ് തമിഴ്‌നാട്ടിലെ ഒളിയിടത്തിൽ നിന്നും പിടികൂടി. ഇടുക്കി മരിയാപുരം നിരവത്ത് മഹേഷ് എന്ന ചുഴലി മഹേഷാണ് (41) അറസ്റ്റിലായത്.
കട്ടപ്പന സെന്‍റ് ജോർജ് സ്‌കൂളിൽ ഓഫീസിനുള്ളിൽ സൂക്ഷിച്ചിരുന്ന 86,000 രൂപ മോഷണം നടത്തി മണിക്കൂറുകൾക്കകമാണ് പ്രതിയെ പൊലീസ് കുടുക്കിയത്. നിരവധി മോഷണ കേസുകളിലെ പ്രതിയാണ് ഇയാൾ. തമിഴ്നാട്ടിലെ കമ്പത്ത് ലോഡ്‌ജിൽ ഒളിവിൽ കഴിഞ്ഞിരുന്ന ഇയാളെ ഇന്നലെ രാത്രിയിലാണ് കട്ടപ്പന പൊലീസ് പിടികൂടിയത്.
പതിവായി സ്‌കൂളുകൾ കേന്ദ്രീകരിച്ച് മോഷണം നടത്തുന്നതായിരുന്നു ഇയാളുടെ രീതി. മോഷണ കേസിൽ നിരവധി തവണ ജയിൽ ശിക്ഷയും അനുഭവിച്ചിട്ടുണ്ട്. ആൾ തിരക്കുള്ള സ്ഥലങ്ങളിൽ ചുഴലി അസുഖം വന്നത് പോലെ അഭിനയിച്ചു വീണുകിടന്ന് നാട്ടുകാർ പിരിച്ചു നൽകുന്ന പണവുമായി കടന്നു കളഞ്ഞ് തട്ടിപ്പു തടത്തുന്ന ശീലവും പ്രതിക്കുണ്ട്.
ഈ മാസം രണ്ടിനാണ് സമാനമായ ഒരു കേസിൽ ജയിലിൽ നിന്നും ഇറങ്ങിയത്. ജയിൽ മോചിതനായതിനു പിന്നാലെ ആലത്തൂരിൽ നിന്നും ചങ്ങനാശേരിയിൽ നിന്നും സമാനമായ രീതിയിൽ മോഷണം നടത്തി. ഇതിനു പിന്നാലെയായിരുന്നു കട്ടപ്പന സെന്‍റ് ജോർജ് സ്‌കൂളിലും മോഷണം നടത്തിയത്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. കട്ടപ്പന ഡിവൈഎസ്പി വി.എ. നിഷാദ്മോൻ, കട്ടപ്പന ഐ.പി. വിശാൽ ജോൺസൺ, എസ്.ഐ സജിമോൻ ജോസഫ്, എ.എസ്.ഐ സുബൈർ, സി.പി.ഒമാരായ വി.കെ. അനീഷ്, ടോണി ജോൺ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.
Post A Comment: