www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1777) Idukki (1739) Mostreaded (1611) Crime (1363) National (1184) Entertainment (827) world (420) Viral (419) Video (351) Health (196) Gallery (160) mollywood (160) sports (136) Gulf (130) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) review (12) editorial (11) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

വേദനിക്കുന്നവർക്ക് പ്രതീക്ഷയേകി ഡോ. മഹേഷ് പി നായർ

Share it:



ഐടി പ്രൊഫഷണൽ, സാമൂഹിക പ്രവർത്തകൻ, മോട്ടീവേഷണൽ സ്പീക്കർ, മനുഷ്യ സ്നേഹി, ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ് ഉടമ, ബ്ലോഗർ, ഹോഡോഫൈൽ ഗായകൻ തുടങ്ങിയ നിരവധി വിശേഷണങ്ങളാണ് ഡോ.മഹേഷ് പി നായർക്കുളളത്. എന്നാൽ ഈ വിശേഷണങ്ങൾക്കും അതീതമാണ് മഹേഷ് പി നായരെന്ന വ്യക്തി. 

സമൂഹത്തിലെ അദ്ദേഹത്തിന്‍റെ ഇടപെടലുകളിലൂടെ ജീവിതത്തെ പോസീറ്റിവായി സമീപിച്ചവർ നിരവധിയാണ്. . ദി പാട്രേൺസ് ഓഫ് പാവ്മെന്‍റ് എന്ന അദ്ദേഹത്തിന്‍റെ ബയോ ഇതിഹാസം പുറത്ത് വരാനിരിക്കുന്നു. ഇതിന് പുറമെ ഗ്ലോബൽ ചേഞ്ച്  റിഫോർമർ, ഒരു പ്രാസംഗികൻ, സാമൂഹിക സംരംഭകൻ, നൈപുണ്യ വികസന പരിശീലകൻ, അധ്യാപകൻ, അഡൈ്വസർ,  ഇക്കോ നെറ്റ് വർക്ക് ഇന്ത്യയിലെ റീജിയണൽ അംബാസിഡർ, ഗ്ലോബൽ ഹ്യൂമൻ റൈറ്റ്‌സ് പ്രൊട്ടക്ഷൻ അംഗം, ഇന്‍റർ ഏജൻസി ഗ്രൂപ്പ് അംഗം എന്നീ നിലകളിൽ അദ്ദേഹം പ്രതിഭ തെളിയിച്ചു കഴിഞ്ഞു.

 

ഈ ചെറുപ്രായത്തിൽ തന്നെ  തന്‍റെ സാമൂഹിക പ്രവർത്തനങ്ങളിലൂടെ ദശലക്ഷകണക്കിന് മനുഷ്യരുടെ ഹൃദയം അദ്ദേഹം കീഴടക്കിയിരിക്കുകയാണ്. നിരവധി യുവാക്കളെ പ്രചോദിപ്പിക്കാൻ അദ്ദേഹത്തിന്‍റെ പ്രവർത്തനത്തിലൂടെ സാധിച്ചു.  മഹേഷ് സ്ഥാപിച്ച ചാരിറ്റി ഗ്രൂപ്പായ 'ഹോപ്പി' ലൂടെ സാമൂഹിക പ്രസക്തിയുളള ഇന്‍റേൺഷിപ്പുകളും പ്രോജക്ടുകളും ചെയ്യുകയും അതുവഴി യുവജനങ്ങളിലേക്ക് എത്താനും അദ്ദേഹത്തിന് സാധിച്ചു. 

രാഷ്ട്ര നിർമാണത്തെക്കുറിച്ചും സാമൂഹിക ഉത്തരവാദിത്വത്തെക്കുറിച്ചും നിരവധി സെമിനാറുകൾ നടത്തുന്നു. സംസ്ഥാന, ദേശീയ, അന്തർദേശീയ വേദികളിൽ പ്രസംഗിക്കുകയും ചെയ്തു.  ഹോപ്പിലൂടെ നിരവധി സാമൂഹിക പ്രവർത്തനങ്ങൾ ഇദ്ദേഹം ചെയ്തുവരുന്നു. ഒറ്റയ്ക്ക് താമസിക്കുന്ന അമ്മമാർക്കും മക്കൾക്കും താമസ സൗകര്യം, വീടില്ലാതെ തെരുവിൽ കഴിയുന്നവരെ രക്ഷപ്പെടുത്തി താമസ സൗകര്യം ഒരുക്കുന്നു, അടിസ്ഥാന സൗകര്യമില്ലാത്ത ചേരികളിലെ  52 ഓളം കുടുംബങ്ങളിലെ കുട്ടികൾക്ക് പോഷക ആഹാരം, വിദ്യാഭ്യാസ സഹായം, സ്ത്രീകൾക്ക് സ്വയം തൊഴിൽ സഹായം, ലൈബ്രറി, കുടിവെളളത്തിനായി  പൈപ്പിട്ട് കൊടുക്കൽ തുടങ്ങി നിരവധി പ്രവർത്തനങ്ങൾ ചെയ്തു. 

ഇതു കൂടാതെ  56 ഓളം വീടില്ലാത്ത ആളുകളെ തെരുവിൽ നിന്ന് കണ്ടെത്തുകയും അവരുടെ കുടുംബത്തെ വീണ്ടെടുത്ത് കൊടുക്കുകയും, കൊണ്ടു പോകാൻ ആളില്ലാത്തവരെ ഹോപ്പിന്റെ തന്നെ പത്തനാപുരത്തെ രണ്ട് റീഹാബിലിറ്റേഷൻ സെന്‍ററുകളിൽ എത്തിച്ചു. ഇതു കൂടാതെ   നിരവധി ജീവ കാരുണ്യ പ്രവർത്തനങ്ങളാണ് ഹോപ്പിലൂടെ അദ്ദേഹം ചെയ്തു വരുന്നത്. ഈ പ്രവർത്തന മികവിന്    ദേശീയ, അന്തർദേശീയ, സംസ്ഥാന തലങ്ങളിൽ അദ്ദേഹത്തെ തേടി നിരവധി അംഗീകാരങ്ങൾ എത്തിയിട്ടുണ്ട്. 

പരിസ്ഥിതി സംരക്ഷണം എന്ന വിഷയത്തിൽ യുണൈറ്റഡ് നേഷൻ ഇപിയിലും, ഡിപിയിലും പേപ്പർ അവതരിപ്പിച്ചിട്ടുണ്ട്. പ്രകൃതി സംരക്ഷണവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന 25 രാജ്യങ്ങൾ ഉൾപ്പെടുന്ന  ഇക്കോ നെറ്റ് വർക്കിൽ  ഇന്ത്യയുടെ  ഗുഡ് വിൽ അംബാസിഡറാണ് മഹേഷ്. പ്രകൃതി ക്ഷോഭവുമായി ബന്ധപ്പെട്ട് നിൽക്കുന്ന ഈ കാലത്ത് ഇക്കോ നെറ്റ് വർക്കിന് ഏറെ കാര്യങ്ങൾ ചെയ്യാനാകും. കോവിഡ് മഹാമാരിയുടെ സമയത്ത് ഹോപ്പിന്‍റെ പ്രവർത്തനങ്ങൾ  കണ്ടറിഞ്ഞ ഡെറ്റോൾ 2021 ലെ  അവരുടെ ഉൽപ്പന്നങ്ങളിൽ കോവിഡ് വാരിയർ ടൈറ്റിലും  മഹേഷിന്റെ പടവും ഉൾപ്പെടുത്തി ആദരിച്ചിരുന്നു.

അംഗീകാരങ്ങളിൽ ചിലത്

*2021 ൽ ഏറ്റവും കൂടുതൽ അശരണരായ ആളുകൾക്ക് ആഹാരം കൊടുത്തു എന്ന ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്്‌സ്

* 2021 ൽ ഡെറ്റോൾ ഇന്ത്യ കോവിഡ് പ്രൊട്ടക്ടർ അംഗീകാരം

* 2021 ൽ  ബിസ് ഗേറ്റിന്റെ സോഷ്യൽ എന്‍റർപ്രിണർഷിപ്പ് എക്‌സലൻസ്  അവാർഡ് മന്ത്രി ചിഞ്ചുറാണിയിൽ നിന്നു ഏറ്റുവാങ്ങി

* 2020 ൽ ഇന്ത്യ സ്റ്റാർ ഇന്‍റിപെന്‍റന്‍റ് (ഫിലാന്ത്രോപ്പി ആൻഡ് സർവീസിനാണ് അവാർഡ്)

* 2020 കോവിഡ് വാരിയർ ടൈറ്റിലിൽ  ആറ് മികച്ച ഇന്ത്യക്കാരിൽ ഒരാളായി  ഷോർട്ട് ലിസ്റ്റ് ചെയ്തു. 

*2020ൽ ഐഎഎഫിന്‍റെ മാൻ ഓഫ് എക്സലൻസ് അവാർഡ്

* 2020 ൽ ഐസിഎഫ് ഹ്യമാനിറ്റേറിയൻ അവാർഡ് രാജ്യസഭ എംപി പ്രദീപ് ടംഡയിൽ നിന്നും ഏറ്റുവാങ്ങി.

*2019ൽ  ഹ്യുമാനിറ്റേറിയൻ വർക്കിന് സേവാ കേന്ദ്രം അവാർഡ്

* 2019 ൽ ആർട്ട് ഓഫ് ലീവിങ്ങ് സേവരത്ന അവാർഡ്

*2019 ൽ ഇന്ത്യൻ ഐക്കൺ അവാർഡ് ബോളിവുഡ് നടി ദിയ മിർസയിൽ നിന്നു ഏറ്റുവാങ്ങി

*2018 ൽ ജീവകാരുണ്യ പ്രവർത്തനത്തിനുളള ടിഎൻഎഫ് ഐക്കൺ അവാർഡ്

*2017ൽ നിർഭയ ഡിബേറ്റിങ്ങ് സൊസൈറ്റിയുടെ യൂത്ത് ഐക്കൺ അവാർഡ് ഡോ.ശശി തരൂർ എംപിയിൽ നിന്നുമാണ് ഏറ്റുവാങ്ങിയത്.

* 2016ൽ ഹോപ്പിന് ലഭിച്ച ബെസ്റ്റ് എൻജിഒ അവാർഡ് പദ്മശ്രീ ജയറാമിൽ നിന്നും ഏറ്റുവാങ്ങി.

കൂടുതൽ വിവരങ്ങൾക്ക് 

വെബ്സൈറ്റ്: www.hopeanz.org

ഫേസ്ബുക്ക്: www.facebook.com/MaheshNairOfficial

ഇമെയിൽ: contact@hopeanz.org

ഫോൺ: 91 9207321026

Share it:

Kerala

Post A Comment: